സൂറത്ത് അല്‍ ഫാതിഹ: ആനന്ദത്തിൻറെ പ്രഭവ കേന്ദ്രം

സൂറത്ത് അല്‍ ഫാതിഹ: ആനന്ദത്തിൻറെ പ്രഭവ കേന്ദ്രം
  • നവംബർ 21, 2022
  • ഇബ്റാഹീം ശംനാട്

മാനവരാശിയുടെ സന്മാര്‍ഗ്ഗത്തിന് അല്ലാഹു നല്‍കിയ അവസാന  വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. പരിഷ്കരണത്തിനും മാറ്റതിരുത്തലുകള്‍ക്കും വിധേയമാകാത്ത ഒരേ ഒരു വേദഗ്രന്ഥമാണ് ഖുര്‍ആന്‍. പ്രവേശിക എന്നൊ ആമുഖമെന്നാ അര്‍ത്ഥമുള്ള അല്‍ ഫാതിഹയാണ് ഖുര്‍ആനിലെ സമ്പൂര്‍ണ്ണമായി അവതരിച്ച പ്രഥമാധ്യായം. മുസ്ലിംങ്ങള്‍ ദിനേന അഞ്ച് പ്രാവിശ്യം നിര്‍വ്വഹിക്കുന്ന നമസ്കാരത്തില്‍ 17 തവണ എങ്കിലും ആവര്‍ത്തിച്ച് പാരായണം ചെയ്യുന്ന അധ്യായം കൂടിയാണിത്.  

അല്‍ ഫാതിഹയെ ഖുര്‍ആന്‍ മറ്റൊരു സ്ഥലത്ത് വിശേഷിപ്പിച്ചത് ആവര്‍ത്തിച്ച് പരായണം ചെയ്യുന്ന സപ്ത സൂക്തങ്ങളുള്ള അധ്യായം എന്നാണ്. വേദഗ്രന്ഥത്തിന്‍്റെ പ്രാരംഭം, ഖുര്‍ആനിന്‍്റെ മാതാവ്, സ്തുതിയുടെ അധ്യായം തുടങ്ങി ധാരാളം വിശേഷണങ്ങള്‍ ഈ അധ്യായത്തിന്‍്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ദിനേന മുസ്ലിംങ്ങള്‍ നിര്‍വ്വഹിക്കുന്ന അഞ്ച് നേരത്തെ നമസ്കാരത്തില്‍ അല്‍ ഫാതിഹ പാരായണം ചെയ്തില്ളെങ്കില്‍ നമസ്കാരം ശരിയാവുകയില്ല എന്ന് പ്രവാചകന്‍ അരുളീട്ടുണ്ട്.

അല്‍ ഫാതിഹ ആവര്‍ത്തിച്ച് ഉരുവിടുന്നതിന്‍്റെ പൊരുള്‍ എന്തായിരിക്കാം?  പ്രവാചകന്‍്റെ മാതൃക പിന്‍പറ്റി അങ്ങനെ പാരായണം ചെയ്യുന്നു എന്നാണ് ഒരു ഉത്തരം. ആ മാതൃക പിന്തുടര്‍ന്ന്, നിര്‍ബന്ധ നമസ്കാരങ്ങളില്‍ 17 പ്രാവിശ്യം അല്‍ ഫാതിഹ ആവര്‍ത്തിച്ച് പാരായണം ചെയ്യുന്നു. അല്ലാഹുവിനുള്ള സ്തുതിയാണ് അല്‍ ഫാതിഹയുടെ കാമ്പൂം കാതലും. സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനെ സ്തുതിക്കുമ്പോള്‍, സ്തുതിക്കുന്നവന് ലഭിക്കുന്ന ആനന്ദം വിവരണാതീതമാണ്.

ആനന്ദത്തിന്‍്റെ പ്രഭവ കേന്ദ്രം
ഇതിനെ നമുക്ക് ഒരു രാജാവ് / ഭരണാധികാരിയോട് പ്രജകള്‍ക്ക് നന്ദി പറയാനുളള അവസരത്തിനോട് ഉപമിക്കാം. കാരണം രാജ കൊട്ടാരത്തില്‍ നിന്നും അയാള്‍ക്ക് നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയ ശേഷമായിരിക്കും നന്ദി രേഖപ്പെടുത്താനുള്ള ഊഴം ലഭിക്കുക. അതില്‍ അദ്ദേഹം അതിയായ സന്തോഷവാനായിരിക്കും. അങ്ങനെ ആ വ്യക്തിക്ക് അല്ലാഹുവിനോട് നന്ദി പറയാനുള്ള അവസരം ലഭിക്കുമ്പോള്‍, അയാളില്‍ സന്തോഷത്തിന്‍്റെ ആമോദം തിരതല്ലുക സ്വാഭാവികമാണ്.

ഇത് പോലെയാണ് അല്‍ ഫാതിഹയുടെ കാര്യവും. അല്ലാഹു നമുക്ക് ചെയ്ത് തന്ന അനേകം അനുഗ്രഹങ്ങള്‍ ഓര്‍ക്കാനും അതിന് നന്ദി രേഖപ്പെടുത്താനും അല്‍ഫാതിഹ 17 പ്രാവിശ്യം പരായണം ചെയ്യുന്നതിലൂടെ നമുക്ക് അവസരം ലഭിക്കുമ്പോള്‍, നമ്മുടെ മനസ്സില്‍ സ്വഭാവികമായും ആനന്ദം തിരതല്ലുന്നു. അത്കൊണ്ടാണ് സൂറത്ത് അല്‍ ഫാതിഹ: ആനന്ദത്തിന്‍്റെ പ്രഭവ കേന്ദ്രം എന്ന വിശേഷണത്തിനര്‍ഹമാവുന്നത്.

നാല് നാമവിശേഷണങ്ങള്‍
അല്ലാഹു എന്ന നാമത്തിന് പുറമെ, റബ്ബ് (രക്ഷിതാവ്), അര്‍റഹ്മാന്‍ (പരമകാരുണികന്‍), അര്‍റഹീം (കരുണാനിധി), അല്‍മാലിക് (സര്‍വ്വതിന്‍്റേയും ഉടമസ്ഥന്‍) എന്നീ അല്ലാഹവിന്‍്റെ നാല് വിശേഷണങ്ങള്‍  പരാമര്‍ശിച്ച അധ്യായമാണ് അല്‍ ഫാതിഹ. ആദ്യ മൂന്ന് സൂക്തങ്ങള്‍ സ്തുതിയും അഞ്ചാം സൂക്തം പ്രതിജ്ഞയും ആറൂം ഏഴും സൂക്തങ്ങള്‍ പ്രാര്‍ത്ഥനയുമാണ് ഈ അധ്യായത്തിന്‍്റെ ഉള്ളടക്കം. ഖുര്‍ആന്‍്റെ മൊത്തം ആശയം അല്‍ ഫാതിഹയില്‍ സംക്ഷേപിച്ചിട്ടുണ്ട് എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.  

നിസ്സാരമെന്ന് നമുക്ക് തോന്നുന്ന കാര്യങ്ങള്‍ക്ക് പോലും പാശ്ചാത്യര്‍ നന്ദി പറയാറുള്ളത് നമുക്ക് പരിചിതമാണ്. പ്രാഥമിക ക്ളാസുകളില്‍ ഗോള്‍ഡന്‍ റൂള്‍ എന്ന നിലയില്‍ Thank You  പറായാന്‍ കുട്ടികളെ പഠിപ്പിക്കാറുണ്ടു. നന്ദി അര്‍ഹിക്കുന്നവനെക്കാള്‍ ഉപരി, അത് പ്രകടിപ്പിക്കുന്നവര്‍ക്കാണ് കൂടുതല്‍ ആനന്ദം ലഭിക്കുക എന്നത് നമുക്ക് അനുഭവവേദ്യമായ കാര്യമാണ്. താന്‍ എത്ര അനുഗ്രഹീതനാണെന്നും തനിക്ക് എത്രമാത്രം അനുഗ്രഹങ്ങള്‍ ലഭിച്ചുവെന്ന പോസിറ്റിവ് ഊര്‍ജ്ജവും അതിലൂടെ ലഭിക്കുന്നു.

അല്‍ ഫാതിഹ അധ്യായത്തില്‍ പ്രതിപാദിക്കപ്പെട്ട മറ്റൊരു സുപ്രധാന വിഷയമാണ് തൗഹീദ് (ഏകദൈവത്വം). അല്ലാഹുവിന്‍്റെ ഏകത്വത്തിലുള്ള വിശ്വാസമാണ് ഈമാനിന്‍്റെ അടസ്ഥാനം. ആ വിശ്വാസത്തിന്‍്റെ മൂന്ന് ഘടകങ്ങള്‍ ഏതാനും വാക്കുകളിലൂടെ ഈ അധ്യായത്തില്‍ സൂചന നല്‍കിയത് ഇങ്ങനെ:

1. ഈ അധ്യായത്തിലെ രണ്ടാം സൂക്തത്തില്‍ പരാമര്‍ശിച്ച റുബൂബിയ്യത് (സൃഷ്ടി, പരിപാലന കര്‍മ്മങ്ങളില്‍ ഏകന്‍)
2. മൂന്നും നാലും സൂക്തങ്ങളില്‍ പരാമര്‍ശച്ച അസ്മാഉ സിഫാത് (പരമകാരുണികന്‍, കരുണാനിധി തുടങ്ങിയ ഗുണങ്ങളില്‍ നിസ്തുലന്‍ )
3. അഞ്ചാം സൂക്തത്തില്‍ പരാമര്‍ശിച്ച  ഉലൂഹിയ്യത് (ആരാധന, നേര്‍ച്ച, ബലി തുടങ്ങിയ കര്‍മ്മങ്ങളില്‍ മറ്റാര്‍ക്കും പങ്കാളിത്തം കല്‍പിക്കാന്‍ പാടില്ല)

്തൗഹീദിന്‍്റെ ഈ മൂന്ന് ഘടകങ്ങളും സംക്ഷിപ്തമായി അല്‍ ഫാതിഹയില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. റബ്ബുല്‍ ആലമീന്‍ എന്ന് പറയുമ്പോള്‍ റുബൂബിയ്യതും ‘ഇയ്യാക നഅ്ബുദു വ ഇയ്യാക നസതഈന്‍’ എന്ന് പറയുമ്പോള്‍ ‘ഉലൂഹിയതും’ ‘അര്‍റഹ്മാനി ര്‍റഹീം’ എന്നത്  ‘അസ്മാഉ സ്വിഫാത്’ നെയുമാണ് അര്‍ത്ഥമാക്കുന്നത്. ചുരുക്കത്തില്‍ അല്‍ ഫാതിഹ ‘തൗഹീദിലേക്കും’ തൗഹീദ് ആനന്ദത്തിലേക്കും മനുഷനെ നയിക്കുന്നു എന്നതാണ് അല്‍ ഫാതിഹ അധ്യായത്തിന്‍്റെ സവിശേഷതകളില്‍ ഒന്ന്.