വൃതമനുഷ്ടിക്കാൻ യുക്തിബന്ധുരമായ 12 കാരണങ്ങൾ

വൃതാനുഷ്ടാനത്തിെന്റെയും ആത്മീയ പരിശീലനത്തിെന്റെയും മാസമായ റമദാൻ ഒരിക്കൽ കൂടി നമ്മുടെ ജീവിതത്തിലേക്ക് സമാഗതമാവുകയാണ്. വളരെയധികം ത്യാഗം സഹിച്ച് എന്തിനാണ് ഈ മാസം മുഴുവൻ ലോകത്തുള്ള മുസ്ലിങ്ങളെല്ലാം വൃതമനുഷ്ടിക്കുന്നതെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരാറുണ്ട്. അതിന് കൃത്യമായ ഉത്തരം കണ്ടെത്തുമ്പോഴാണ്, പൂർണ്ണ ചൈതന്യത്തോടെ വൃതമനുഷ്ടിക്കാൻ കഴിയുക. അതിന് സഹായകമാവുന്ന, 12 കാരണങ്ങൾ ചുവടെ:
1. ഇസ്ലാമിലെ വൃതാനുഷ്ടാനം വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു. തഖ്വ എന്നാണ് ഖുർആൻ അതിനെ വിശേഷിപ്പിക്കുന്നത്. ആത്മ നിയന്ത്രണത്തിനും പരിശീലനത്തിനുമുള്ള ഉത്തമ മാർഗ്ഗമാണ് ഉപവാസം. ഉപവാസത്തിെന്റ ലക്ഷ്യംവിവരിക്കവെ ഖുർആൻ അക്കാര്യം വ്യക്തമാക്കീട്ടുണ്ട്.
يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍. ( 2:183 )
2. മനുഷ്യർക്ക് സമ്പൂർണ്ണ മാർഗദർശിയായ വിശുദ്ധ ഖുർആൻ അവതരിച്ച മാസമാണ് റമദാൻ. മഹത്തായ ഒരു ഗ്രന്ഥം അവതരിപ്പിച്ചത് തന്റെ ജീവിതത്തിൽ അടയാളപ്പെടുത്തുന്നതിനുള്ള വഴിയാണ് വൃതാനുഷ്ടാനം. ആ ഗ്രന്ഥം അവതരിച്ചു നൽകിയതിന്റെ നന്ദി പ്രകടനം കൂടിയാണ് റമദാനിലെ നോമ്പനുഷ്ടിക്കൽ.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ
ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്. അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ ആ മാസത്തില്‍ വ്രതമനുഷ്ഠിക്കണം. ( 2:185 )
3. എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തത്രയും പ്രതിഫലാമണ് നോമ്പനുഷ്ടിച്ചവർക്ക് അല്ലാഹു നൽകുക. ഖുദ്സിയായ ഒരു ഹദീസിൽ അല്ലാഹു പറയുന്നു:
كل عمل ابن آدم له إلا الصيام؛ فإنه لي وأنا أجزي به، والصيام جنّة، وإذا كان يوم صوم أحدكم فلا يرفث، ولا يصخب، فإن سابّه أحد أو قاتله فليقل: إني امرؤ صائم
“ആദം പുത്രന്റെ എല്ലാ കർമ്മങ്ങളും നോമ്പ് ഒഴികെ അവന് ഉള്ളതാണ്. അത് എനിക്കുള്ളതാണ്, ഞാൻ അതിന് പ്രതിഫലം നൽകും. നോമ്പ് ഒരു പരിചയാണ്. നിങ്ങളിൽ ഒരാൾ നോമ്പെടുക്കുകയാണെങ്കിൽ, അവൻ അസഭ്യം പറയുകയോ ശബ്ദം ഉയർത്തുകയോ ചെയ്യരുത്. ആരെങ്കിലും അവനെ അപമാനിക്കുകയോ അവനോട് വഴക്കിടുകയോ ചെയ്താൽ, അവൻ പറയണം: ഞാൻ നോമ്പുകാരനാണ്.
4.നബി തിരുമേനി അരുളി: നോമ്പുകാരന് രണ്ട് ആഹ്ലാദവേളകളുണ്ട്. ഒന്ന് നോമ്പു തുറക്കുമ്പോഴൂം, മറ്റൊരു അവസരം,തന്റെ നാഥനെ കണ്ടുമുട്ടുമ്പോഴുമാണ്. ആ ആഹ്ലാദം അനുഭവിക്കാനാണ് വിശ്വാസികൾ നോമ്പനുഷടിക്കുന്നത്.
للصائم فرحتان يفرحهما: إذا أفطر فرح بفطره، وإذا لقي ربه فرح بصومه
5. സ്വർഗത്തിെന്റ താക്കോലാണ് നോമ്പ്. നബി (സ) പ്രിയതമ ആയിഷയോട് പറഞ്ഞു: സ്വർഗത്തിന്റെ വാതിൽ പതിവായി മുട്ടികൊണ്ടിരിക്കുക. അപ്പോൾ ആയിഷ (റ) ചോദിച്ചു: എന്ത് ഉപയോഗിച്ചിട്ടാണ് മുട്ടേണ്ടത്? നബി (സ) പറഞ്ഞു: “വിശപ്പ് കൊണ്ട്.” വൃതാനുഷ്ടാനം സ്വർഗവാതിൽ തുറക്കാൻ നിമിത്തമാവുന്നതാണ്.
6. വ്രതാനുഷ്ടാനത്തിലൂടെ സ്വർഗപ്രവേശം അനായസകരമാകുന്നു. സ്വർഗത്തിൽ റയ്യാൻ എന്ന് വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട്. അന്ത്യനാളിൽ നോമ്പുകാർ അതിലൂടെ പ്രവേശിക്കും. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. നോമ്പുകാർ എവിടെ എന്ന് ചോദിക്കപ്പെടും. പിന്നെ അവർ എഴുന്നേറ്റു നിൽക്കും, അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കില്ല. പിന്നെ അവർ പ്രവേശിക്കുമ്പോൾ അത് അടച്ചിരിക്കും, ആരും അതിലൂടെ പ്രവേശിക്കില്ല.
إِنَّ فِي الجَنَّة بَابًا يُقَالُ لَهُ: الرَّيَّانُ، يدْخُلُ مِنْهُ الصَّائمونَ يومَ القِيامةِ، لاَ يدخلُ مِنْه أَحدٌ غَيرهُم، يقالُ: أَينَ الصَّائمُونَ؟ فَيقومونَ لاَ يدخلُ مِنهُ أَحَدٌ غَيْرُهُمْ، فإِذا دَخَلوا أُغلِقَ فَلَم يدخلْ مِنْهُ أَحَدٌ
7. വൃതാനുഷ്ടാനം കാരുണ്യവും അനുകമ്പയും മൈത്രിബോധവുംസൃഷ്ടിക്കുന്നു. പ്രയാസപ്പെടുന്നവരിലേക്ക് ഇറങ്ങിചെല്ലാൻ ഉപവാസത്തിലൂടെ കരഗതമാക്കൂന്ന ഈ ബോധം വിശ്വാസികളെ സഹായിക്കുന്നു. ഇത് അവരെ കൂടുതൽ ഉദാരമതികളും ദാനധർമ്മം ചെയ്യുന്നവരുമാക്കുന്നു. അതിലൂടെ അവരുടെ സ്വർഗപ്രവേശം സഫലമാവുന്നു.
8. ഇസ്ലാമിക വിശ്വാസത്തിെന്റ കാമ്പും കാതലുമാണ് അദൃശ്യതയിലുള്ള വിശ്വാസം. വൃതാനുഷ്ടാനത്തിലൂടെ അദൃശ്യതയിലുള്ള വിശ്വാസം ഉൾകൊള്ളാൻ പരിശീലനം നേടുന്നു എന്നതാണ് അതിന്റെ മറ്റൊരു പ്രത്യേകത. ദാഹംകൊണ്ട് വലയുമ്പോൾ അല്ലാഹു എല്ലാം കാണുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ആൾക്ക് മാത്രമെ വെള്ളം കുടിക്കാതെ ക്ഷമിച്ചിരിക്കാൻ കഴിയുകയുള്ളൂ.
9.പൂര്‍വ്വ കാല പാപങ്ങള്‍ മായിച്ചുകളയാനും മനസ്സിലെ പാപക്കറ ഇല്ലാതാക്കാനും തീര്‍ച്ചയായും നോമ്പിന് സാധിക്കുന്നു. നബി (സ) പറഞ്ഞു: “വിശ്വാസത്തോടും സ്വയം വിചാരണയോടും കൂടി റമദാനില്‍ വൃതമനുഷ്ടിച്ചാല് അയാളുടെ പൂര്‍വ്വകാല തെറ്റുകള്‍ അല്ലാഹു പൊറുത്ത് കൊടുക്കും.”
من صام رمضان إيمانا ً واحتساباً غفر له ما تقدم من ذنبه
10. ശരീരികമായ ആരോഗ്യത്തിന് ഫലപ്രദമാണ് വ്രതാനുഷ്ടാനമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു. കൂടാതെ,നിങ്ങൾ നോമ്പനുഷ്ടിക്കൂ, ആരോഗ്യവാനകൂ എന്നും നബി തിരുമേനി അരുളിയിട്ടുണ്ടല്ലൊ? ധാർമ്മിക പരിശീലനത്തിെന്റ ആരോഗ്യ പരിശീലനത്തിെന്റയും ബൂട്ട് ക്യാമ്പാണ് റമദാൻ.
وقال صلّى اللّه عليه وسلّم فيما رواه الطبراني “صوموا تصحّوا
11. അന്ത്യദിനത്തിൽ അല്ലാഹുവിെന്റ മുമ്പിൽ ശിപാർശകരായി ഖുർആനും നോമ്പുമുണ്ടാവുമെന്നും നബി (സ) പറഞ്ഞിട്ടുണ്ട്.
നോമ്പും ഖുർആനും അടിമക്കുവേണ്ടി ശുപാർശ ചെയ്യുന്നു. നോമ്പ് പറയുന്നു: നാഥാ! പകൽ സമയത്ത് ഞാൻ അവനെ ഭക്ഷണത്തിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും തടഞ്ഞു, അതിനാൽ അവന് വേണ്ടി ശുപാർശ ചെയ്യുക. ഖുർആൻ പറയുന്നു: രാത്രിയിൽ ഞാൻ അവനെ ഉറങ്ങുന്നതിൽ നിന്ന് തടഞ്ഞു, അതിനാൽ അവന് വേണ്ടി ശുപാർശ ചെയ്യുക. അവർ ശുപാർശ ചെയ്യുന്നു
الصيامُ والقرآنُ يَشْفَعانِ للعبدِ، يقولُ الصيامُ : أَيْ رَبِّ ! إني مَنَعْتُهُ الطعامَ والشهواتِ بالنهارِ، فشَفِّعْنِي فيه، ويقولُ القرآنُ : مَنَعْتُهُ النومَ بالليلِ، فشَفِّعْنِي فيه ؛ فيَشْفَعَانِ
12. പൈശാചികമായ ദുഷ്പ്രേരണക്ക് വിധേയമായിട്ടാണ് അധിക മനുഷ്യരും ജീവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനിൽ രക്തം സഞ്ചരിക്കുന്നേടുത്തേക്കെല്ലാം ശൈതാനും സഞ്ചരിക്കുമെന്ന് നബി (സ) അരുളീട്ടുണ്ട്. അവരെ അതിൽ നിന്ന് തടയാൻ വൃതത്തിന് സാധിക്കും. നബി (സ) പറഞ്ഞു: റമദാൻ സമാഗതമായാൽ സ്വർഗത്തിന്റെ വാതിലുകൾ തുറക്കപ്പെടും, നരകത്തിന്റെ വാതിലുകൾ അടയ്ക്കപ്പെടും, പിശാചുക്കൾ ചങ്ങലകളിൽ ബന്ധിക്കപ്പെടുകയും ചെയ്യുന്നതാണ്.
إذا جاء رمضان فتحت أبواب الجنة، وغلقت أبواب النار، وصفدت الشياطين
കേവലം ഒരു ആചാരമെന്ന നിലക്കല്ല, മറിച്ച് മുകളിൽ വിവരിച്ചതും അല്ലാത്തതുമായ യുക്തിബന്ധുരമായ നിരവധി കാരണങ്ങൾ ഉള്ളത്കൊണ്ടാണ് മുസ്ലിംങ്ങൾ ഒന്നടങ്കം റമദാനിൽ നോമ്പനുഷ്ടിക്കുന്നത്.