അളമുട്ടിയാല്‍ അരണക്കും കടിക്കേണ്ടി വരും

അളമുട്ടിയാല്‍ അരണക്കും കടിക്കേണ്ടി വരും
  • ഏപ്രിൽ 15, 2022
  • ഇബ്റാഹീം ശംനാട്

ഇന്ത്യ സ്വാതന്ത്ര്യമായ ശേഷം മുസ്ലിംങ്ങളുള്‍പ്പടെയുള്ള മത ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ കുടത്ത ഭീഷണിയും പീഡനങ്ങളുമാണ് ഹൈന്ദവ ഫാസിസ്റ്റുശക്തികളില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. വര്‍ഗീയ കലാപങ്ങള്‍ നടക്കാത്ത ദിവസം തന്നെ രാജ്യത്ത് കഴിഞ്ഞുപോയിട്ടില്ല. 1992 ല്‍ ബാബരി മസ്ജിദിന്‍റെ തകര്‍ച്ചക്ക് ശേഷം അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുകയും മതവിദ്വേശം സൃഷ്ടിച്ചു അധികാരം പിടിച്ചെടുക്കാനും അവര്‍ക്ക് കഴിഞ്ഞു. പിന്നോക്ക ന്യൂനപക്ഷവിഭാഗങ്ങളെ പീഡിപ്പിക്കാനുള്ള ഒരു മാന്‍ഡേറ്റായിട്ടാണ് അധികാരാരോഹണത്തെ ഹിന്ദുത്വ തീവ്രവാതികള്‍ മനസ്സിലാക്കീട്ടുള്ളത്.

2025 ആവുമ്പോഴേക്കും ഇന്ത്യയെ ഒരു ഹൈന്ദവ ഫാസിസ്റ്റ് രാജ്യമാക്കുന്നതിന് നിരവധി ടെസ്റ്റുഡോസുകളാണ് അവര്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കികൊണ്ടിരിക്കുന്നത്. പ്രബല ന്യൂനപക്ഷമായ മുസ്ലിംങ്ങളെ അടിച്ചമര്‍ത്തുകയും അവരുടെ തനതായ പൈതൃകത്തെ നശിപ്പിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായി ഫാസിസ്റ്റുകള്‍ അധികാരമേറ്റ ശേഷം അനേകം ഉന്മൂലന പദ്ധതികളാണ് അവര്‍ നടപ്പാക്കിയത്. അതിനോടുള്ള പ്രതിഷേധങ്ങളാവട്ടെ ചായകോപ്പയിലെ കൊടുങ്കാറ്റുപോലെ അവിടെതന്നെ അടങ്ങികൊള്ളും എന്നാണ് സംഘ്പരിവാരിന്‍റെ വിചാരം.

അത്തരമൊരു ടെസ്റ്റ്ഡോസിന്‍റെ മികച്ച ഉദാഹരണമായിരുന്നു ബാബരി മസ്ജിദ് ധ്വംസനവും തുടര്‍ന്നുണ്ടായ കോടതിവിധകളുമെന്ന് വിലയിരുത്താവുന്നതാണ്. മുഴുവന്‍ നിയമങ്ങളേയും അട്ടിമറിച്ച് നടത്തുന്ന ക്ഷുദ്ര നാടകങ്ങള്‍. ആള്‍ക്കൂട്ടകൊലകള്‍, വംശഹത്യകള്‍, നിര്‍ബന്ധിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കല്‍ എല്ലാം മുസ്ലിംങ്ങളെ അടിച്ചമര്‍ത്താനുള്ള ആയുധമാക്കുകയായിരുന്നു സംഘ്പരിപാര്‍. മുസ്ലിംങ്ങളെ മാത്രം തെരെഞ്ഞുപിടിച്ച് നശിപ്പിക്കാനുള്ള മറ്റൊരു ടെസ്റ്റ്ഡോസായിരുന്നു മുസ്ലിം പൗരത്വം എടുത്തുകളായാനുള്ള നീക്കം. അത്തരം ഗൂഡനീക്കത്തെ ചെറുത്ത് തോല്‍പിച്ചത് നമ്മുടെ സ്ത്രീകളാണെന്നത് അഭിമാനപൂര്‍വ്വം ഓര്‍ക്കേണ്ട കാര്യമാണ്.

ഇന്ത്യന്‍ ഭരണഘടനപ്രകാരം കഴിഞ്ഞ 74 വര്‍ഷമായി കാശ്മീരിന് നല്‍കിയിരുന്ന പ്രത്യേകാധികാരം രായ്ക്കുരായ്മാനം എടുത്തുകളഞ്ഞതായിരുന്നു ഹൈന്ദവവല്‍കരണത്തിന്‍റെ മറ്റൊരു ടെസ്റ്റ്ടോസ്. തോക്ക്ചൂണ്ടി അതിനോടുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയത് നാമെല്ലാം കണ്ടതാണ്. മുസ്ലിംവ്യക്തിനിയമത്തില്‍ കൈവെക്കുന്നതിന്‍റെ ആദ്യപടി എന്നനിലയില്‍ മുത്തലാഖ് നിരോധിക്കുകയുണ്ടായി. മുസ്ലിംന്യൂനപക്ഷങ്ങളുടെ ഭക്ഷണ കാര്യത്തിലും സ്ത്രീകളുടെ വസ്ത്ര ധാരണത്തിലും ശക്തമായ ഇടപെടലുകളാണ് ഫാസിസ്റ്റു ശക്തികള്‍ നടത്തുന്നത്.

കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ ചുവടുപിടിച്ചു കേരളത്തിലും ഇടതുസര്‍ക്കാര്‍ മുസ്ലിംങ്ങളുടെ വഖഫ്സ്വത്തുക്കളില്‍ ഇടപെടാന്‍ ശ്രമിച്ചതിന് കടുത്ത പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത് എന്ന കാര്യം മറക്കാനയിട്ടില്ല. ഇന്ത്യയില്‍ അങ്ങിങ്ങായി കിടക്കുന്ന കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുസ്ലിം ഭരണാധികാരികള്‍ നിര്‍മ്മിച്ച ചരിത്ര സ്മാരകങ്ങള്‍ക്കും അവര്‍ അവകാശവാദം ഉന്നയിക്കുന്നു.

അബ്ദുനാസര്‍ മഅ്ദനി, സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പടെ നിരവധി മുസ്ലിം യുവാക്കള്‍ വിചാരണതടവുകാരായി തടവറയില്‍ കഴിയുകയാണ്. മുസ്ലിം മാനേജ്മെന്‍റെിന് കീഴിലുള്ള സ്ഥാപനങ്ങളും കടുത്ത നിരോധന ഭീഷണികളെ നേരിടുന്നു. മുസ്ലിം സ്ത്രീകളെ അവഹേളിക്കാന്‍ അവരെ വില്‍പനച്ചരക്കാക്കി ആപ്പുകളിലൂടെ വില്‍കാനുള്ള മനോഭാവം എത്ര നികൃഷ്ടമാണ് എന്ന് പറയേണ്ടതില്ല. മതന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം, അവരെ സമ്മര്‍ദ്ദത്തിലാക്കുന്ന കാര്യങ്ങള്‍ ഫാസിസ്റ്റുകള്‍ ചെയ്യുന്നത്.

അതിനിടിയില്‍ ചില ഡോസുകള്‍ കര്‍ഷകരും ക്രൈസ്തവരുമുള്‍പ്പടെയുള്ള മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും കിട്ടുന്നുണ്ട്. കൂടാതെ താഴ്ന്ന ജാതിക്കാരും സവര്‍ണ്ണരുടെ ആധിപത്യത്തില്‍ അസ്വസ്ഥരാണ്. ഒരു അഭയത്തിനായി അവര്‍ ഇസ്ലാമിലേക്ക് കടന്നുവരുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. രാജ്യജനങ്ങളെ ഭക്ഷിപ്പിക്കുന്ന കര്‍ഷകരെ കോര്‍പറേറ്റുകള്‍ക്ക്വേണ്ടി ബലികൊടുക്കാന്‍ ശ്രമിച്ചതിന് ഫാസിസ്റ്റുകള്‍ക്ക് കിട്ടിയ കിരണത്തടിയുടെ ജാള്യത അവര്‍ക്ക് എന്നും ഒരു പാഠമായിരിക്കും.

ഇടക്കിടെ ക്രൈസ്തവര്‍ക്കും കിട്ടുന്നുണ്ട് കണക്കിന് പ്രഹരം. അവരുടെ ചര്‍ച്ചുകളും സ്ഥാപനങ്ങളും കൈയ്യേറ്റം ചെയ്യപ്പെടുന്നത് അതിനുള്ള ഉദാഹരണങ്ങളാണ്. ക്രസംഘികള്‍ ഫാസിസ്റ്റുകള്‍ക്ക് നല്‍കുന്ന പിന്തുണക്ക് പകരമായി ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ ആഹ്ളദിക്കുമ്പോള്‍ ഫാസിസ്റ്റുകള്‍ തങ്ങള്‍ക്ക് നേരെയും ഭാവിയില്‍ ഭീഷണി ഉയര്‍ത്തുമെന്ന് അവര്‍ കരുതുന്നില്ല. ക്രൈസ്തവ മിഷനറിമാര്‍ക്ക് നേരെയും ചര്‍ച്ചുകള്‍ക്കും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടായ അതിക്രമങ്ങളില്‍നിന്ന് അവര്‍ പാഠം പഠിക്കുന്നില്ല എന്നതാണ് സത്യം.

കടുത്ത അസ്ഥിത്വ പ്രതിസന്ധി നേരിട്ടുകൊണ്ടാണ് സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ ഉള്‍പ്പടെയുള്ള മത ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ ജീവിച്ചുകൊണ്ടിരിക്കുന്നതു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഓരോ വിഭാഗത്തിനും അവരുടേതായ സവിശേഷ വ്യക്തിത്വവും സാംസ്കാരിക ചിഹ്നങ്ങളും വിശ്വാസാചാരങ്ങളും ഉണ്ടാവുന്നതിലും അംഗീകരിക്കുന്നതിലുമാണ് ബഹുസ്വരത നിലകൊള്ളുന്നത്. അതിന് ഭംഗംവരുമ്പോള്‍, രാജ്യം കലാപകലുശിതമാവും. രക്തപങ്കിലമാവും.

എല്ലാ അതിക്രമങ്ങള്‍ക്കും പരിധിയുണ്ടെന്ന കാര്യം ഫാസിസ്റ്റ് ശക്തികള്‍ വിസ്മരിച്ചുപോവുന്നു. നിരുപദ്രവ ജീവിയായ അരണയെ കണ്ടിട്ടില്ലേ ? അളമുട്ടിയാല്‍ അതിനും കടിക്കേണ്ടി വരും. മനുഷ്യന്‍റെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് നേരെ കൈയ്യേറ്റമുണ്ടാവുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ പോലീസിനെ കാത്തുനിന്നുകൊള്ളണമെന്നില്ല. ഭരണഘടന നല്‍കുന്ന സ്വയംപ്രതിരോധ അവകാശത്തെ മുസ്ലിം പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ഉപയോഗപ്പെടുത്താന്‍ പഠിച്ചുകൊണ്ടിരിക്കുന്നുവെന്നത് ശുഭോതര്‍ക്കമാണു. അവര്‍ ജന്മംനല്‍കുന്ന ഒരു തലമുറ ഇന്ത്യയില്‍ ഫാസിസത്തിന് അന്ത്യംകുറിക്കും.