നൈറ്റ് ലൈഫ് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ

കേരളത്തിലെ നഗരങ്ങളും നിരത്തുകളും നിരവധി ഭീഷണികളേയും സാംസ്കാരികമായ അപചയത്വത്തേയും നേരിട്ടുകൊണ്ടിരിക്കുന്ന അപകടകരമായ കാലത്താണ് നാം ജീവിക്കുന്നത്. അങ്ങിങ്ങായി ഒറ്റപ്പെട്ടു കിടന്നിരുന്ന നഗരതുരുത്തുകൾക്കിടയിൽ, കേരളത്തിെൻറ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഇപ്പോൾ നഗര സൃംഗല രൂപപ്പെട്ടുവരുകയും ഗ്രാമീണ അന്തരീക്ഷം ഇല്ലാതാവുകയും കാർഷിക മേഖല നാമാവശേഷമായിെകാണ്ടിരിക്കുകയും ചെയ്യുകയാണ്.
ഈ നഗര സൃംഗലക്ക് ഗതിവേഗം വർധിപ്പിക്കുന്ന വിധത്തിൽ നൈറ്റ് ലൈഫ് സംസ്കാരവും കൂടി നമ്മുടെ പ്രദേശങ്ങളിലേക്ക് കടന്ന് വരുന്നത് മറ്റൊരു അപകട സൈറണാണ് മുഴക്കുന്നത്. തീർത്ഥാടകരുടേയും യാത്രക്കാരുടേയും അത്യവശ്യക്കാരുടേയും സൗകര്യാർത്ഥം ഏതാനും കടകളും തട്ടുകടകളും തുറന്ന് പ്രവർത്തിക്കുന്നതിനെ കുറിച്ചല്ല ഇവിടെ പറയുന്നത്.
ഒരു ഉൽസവം പോലെ എല്ലാ ദിവസവും വളരെ വൈകി രാത്രിയിൽ നഗരങ്ങളും നാൽകവലകളും സജീവമാവുന്നത് പ്രദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും വിനോദസഞ്ചാരികളെ ആകർഷിക്കുകയും ഏതാനും പേർക്ക് ഉപജീവനമാർഗ്ഗം നേടികൊടുക്കുകയും കെട്ടിടങ്ങളുടെ വാടക വർധിക്കുകയും ചെയ്യുന്നത് ഗുണകരമാണ്. പക്ഷെ അത് ഉയർത്തുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ പ്രവചിക്കുക സാധ്യമല്ല.
പ്രത്യാഘാതങ്ങൾ ഗുരുതരം
മനുഷ്യ ജീവിതത്തിെൻറ സന്തുലിതാവസ്ഥയെ അത് താളം തെറ്റിക്കുന്നതിൽ നിന്നാരംഭിക്കുന്നതാണ് അതിെൻറ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ. പ്രപഞ്ചത്തിലെ അപൂർവ്വം ചില ജീവികളുടേതൊഴിച്ച്, എല്ലാ ജന്തുക്കളുടേയും ജീവിതയോഥനം കണ്ടെത്തുന്നത് പകൽ സമയത്താണല്ലൊ? മനഷ്യർ അത് താളംതെറ്റിക്കുേമ്പാൾ സ്വഭാവികമായും ശാരീരികവും മാനസികവുമായ നിരവധി രോഗങ്ങൾ അവരെ പിടികൂടുമെന്ന കാര്യത്തിൽ സംശയമില്ല.
മാനസികമായ പിരിമുറുക്കം, ഉറക്കില്ലായ്മ, ഹൃദായഘാതം തുടങ്ങിയ പല രോഗങ്ങൾ രാത്രി ഉറക്കമിളിക്കുന്നവരെ പിടികൂടാനുള്ള സാധ്യത കൂടുതലാണ്. ശബ്ദമലിനീകരണമുൾപ്പടെ പരിസ്ഥിതിക്ക് സൃഷ്ടിക്കുന്ന ആഘാതവും ചെറുതായിരിക്കില്ല. ഇരുട്ടിെൻറ മറവിലാണ് അധിക അധാർമ്മിക പ്രവർത്തികളും തിണ്ണംപിടിക്കുന്നത്. കുടുംബ ജീവിത ക്രമത്തിെൻറ താളവും ലയവും തെറ്റുകയും കുട്ടികളുടെ വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയും നൈറ്റ് ലൈഫോടെ സംജാതമാകുന്നു
ഇത് കൂടാതെ,മദ്യവും മദിരാക്ഷിയും സർവത്ര വ്യാപകമാവുകയും ധാർമ്മികമായ പരിധികൾ വ്യാപകമായി ഉല്ലംഘിക്കപ്പെടുകയും ചെയ്യുന്നു. കൊള്ളയും കൊലയും അരങ്ങേറാനുള്ള സാധ്യതയും ധാരാളമാണ്. സർവ്വത്ര അരാജകത്വമാണ് നൈറ്റ് ലൈഫ് സംസ്കാരത്തിലൂടെ സമൂഹത്തിൽ രൂപപ്പെടുന്നതെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
ധാർമ്മിക ജീവിതത്തെ നശിപ്പിക്കുന്നു
എല്ലാ മത വിശ്വാസികളേയും നിശാ ജീവിതം പ്രതികൂലമായി ബാധിക്കുമെങ്കിലും, മുസ്ലിംങ്ങളെ അത് തങ്ങളുടെ മതത്തിൽ നിന്ന് ബഹുദൂരം അകറ്റി നിർത്തും. പകലിനെ ജീവിതയോഥനത്തിനും രാത്രിയെ വിശ്രമത്തിനുമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന ഖുർആൻ സുക്തം എത്ര അന്വർത്ഥമാണ്. എന്റെ സമുദായം അതിെൻറ പ്രഭാതത്തിലാണ് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് എന്ന് പറഞ്ഞത് മുഹമ്മദ് നബി.
നൈറ്റ് ലൈഫ് സംസ്കാരം വ്യാപിക്കുേമ്പാൾ, ഇസ്ലാമിലെ സുപ്രധാന ആരാധനയായ നമസ്കാരത്തിെൻറ കാര്യത്തിൽ, അതിൽ നിഷ്ട പുലർത്തുന്നവർക്ക് പോലും, വീഴ്ച സംഭവിക്കുന്നു. സമയ ബന്ധിതമായി നിർബന്ധമാക്കപ്പെട്ട നമസ്കാരം, പകലിൽ ഉറക്കമുണർന്നതിന് ശേഷം നിർവ്വഹിക്കുേമ്പാൾ അതിെൻറ ചൈതന്യം ചോർന്ന് പോവുന്നു.
ഇസ്ലാമിൽ മാത്രമല്ല, ഹൈന്ദവ-ക്രൈസ്തവ മതങ്ങളിലും പ്രാർത്ഥനകളും ആരാധനകളും നടക്കുന്നതും പ്രധാനമായും പ്രഭാതത്തിൽ തന്നെയാണ്. പുലർച്ചക്ക് മുമ്പുള്ള ബ്രഹ്മ മുഹൂർത്തത്തിന് ഹിന്ദു മതത്തിൽ സവിശേഷമായ പ്രാധാന്യമുണ്ട്. മതങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന അനേകം ഘടകങ്ങളിൽ ഒന്നായും പ്രഭാത സമയത്തെ കണക്കാക്കാം. നിശാ ജീവിതത്തിലൂടെ സംഭവിക്കുന്ന പ്രത്യാഘാതങ്ങൾ എല്ലാ മതങ്ങളേയും ബാധിക്കുമെന്ന് ചുരുക്കം.
രണ്ടു തരം മനുഷ്യർ
മനുഷ്യരെ പല രൂപത്തിലും വർഗ്ഗീകരിച്ചിട്ടുണ്ടല്ലൊ? അതിലൊന്നാണ് പകലിൽ ജീവിക്കൂന്നവരും രാത്രിയിൽ ജീവിതം നയിക്കുന്നവരുമെന്ന വിഭജനം. മുഹമ്മദ് നബി,മഹാത്മാ ഗാന്ധി തുടങ്ങിയ പ്രമുഖർ നേരത്തെ ഉണരുകയും പകൽ സമയം പൂർണ്ണമായും മനുഷ്യ സമൂഹത്തിെൻറ നന്മക്കായി ഉപയോഗിച്ചവരായിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി, രാത്രയിൽ ദീർഘ നേരം ഉറക്കമിളിച്ചിരിക്കുകയും സജീവമാവുകയും ചെയ്യുന്നവരേയും കാണാം.
രണ്ടാം ലോക യുദ്ധത്തിന് നേതൃത്വം നൽകിയ വിസ്റ്റൺ ചർച്ചിൽ രാത്രയിൽ ദീർഘ നേരം യുദ്ധ തന്ത്രത്തെ കുറിച്ച് ചിന്തിക്കാൻ സമയം ചിലവഴിക്കുമായിരുന്നുവത്രെ. ഇങ്ങനെ സമയം ചിലവഴിക്കുന്നവർ പൊതുവെ ഹൃദയ കാഠിന്യമുള്ളവരും അക്രമോൽസുകമായ അഭിവാഞ്ച ഉള്ളവരായിരിക്കാനാണ് സാധ്യത.
പകലിെൻറ മനോഹാരിത
ജീവിതത്തിന് പ്രകൃതിപരമായ ഒരു താളക്രമമുണ്ട്. അതിനെ വെല്ലുവിളിച്ച് ജീവിക്കന്നതിലൂടെ സംഭവിക്കുന്ന ഗുരുതരമായ പ്രത്യാഘാതമാണ് മുകളിൽ സൂചിപ്പിച്ചത്. ഇതിന് വിപരീതമായി, പ്രഭാതത്തിൽ ഉണരുകയും നേരത്തെ ജോലിയിൽ വ്യാപൃതമായി, സാഹ്യാന്യത്തോടെ വിടുകളിലെത്തുകയും സ്വന്തം കുടുംബാംഗങ്ങളുമായി കഴിയുന്നതിെൻറ ചാരുത വേറെ തന്നെയാണ്.
പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ റോബിൻ ശർമ്മ ജീവിതം സന്തുഷ്ടാമക്കാനുള്ള ഫോർമുലയിൽ പറയുന്ന കാര്യം പ്രഭാതത്തിൽ ഉണരുകയും ആദ്യത്തെ ഒരു മണിക്കൂർ ശാരീരിക വ്യായാമത്തിനും മാനസികവും ആത്മീയവുമായ ആരോഗ്യത്തിനും നീക്കിവെക്കുകയാണെങ്കിൽ, ആ ദിവസം മുഴുവൻ നിങ്ങൾക്ക് സന്തുഷ്ടകരമായി ജീവിക്കാൻ കഴിയുന്നതാണ്.
ഒരു ദിവസത്തിെൻറ ഏറ്റവും മനോഹരമായ സമയവും, മനുഷ്യർ ഏറ്റവും സജീവമായി നിലകൊള്ളുന്നതും പ്രഭാത സമയത്താണ്. കുരുവികളുടെ കളകളാരവവും പ്രശാന്തമായ അന്തരീക്ഷത്തിൽ സൂര്യൻ പതുക്കെ മിഴി തുറന്ന് വരുന്നതും ഇളം തെന്നലിൻെറ തലോടലേറ്റ് കടൽ തീരത്തേക്ക് എത്തുന്ന തിരമാലകളുമെല്ലാം എത്ര മനോഹരമായ ദൃശ്യങ്ങളാണ് സമ്മാനിക്കുന്നതെന്ന് അത് ആസ്വദിക്കുന്നവർക്കേ അറിയൂ.