വര്‍ധിത ഉല്‍സാഹത്തോടെ ജീവിതം ധന്യമാക്കൂ

വര്‍ധിത ഉല്‍സാഹത്തോടെ ജീവിതം ധന്യമാക്കൂ
  • മാർച്ച്‌ 17, 2020
  • ഉസാമ മുഖ്ബില്‍

നിങ്ങളുടെ അഭിനിവേശം എന്താണെന്ന് കണ്ടത്തൊനുള്ള മികച്ച അവസരമാണ് ജീവിതത്തിലെ നിര്‍ണായക കാലഘട്ടം. നിങ്ങള്‍ എപ്പോഴും അവഗണിച്ചിട്ടുള്ള അമൂല്യമായ നിധികള്‍ പര്യവേക്ഷണം ചെയ്യക, വര്‍ധിത ഉല്‍സാഹത്തോടെ സ്വയം പരിശോധിക്കുക.

സര്‍ഗാത്മകത വിക്ഷേപണം ചെയ്യാനുള്ള ലോഞ്ചിംഗ് പാഡാണ് അത്യൂല്‍സാഹം. അതിനാല്‍ നിങ്ങളുടെ അഭിനിവേശത്തിന്‍റെ ജ്വാല കെടുത്താന്‍ ആരെയും മറ്റൊന്നിനെയും അനുവദിക്കരുത്, എന്തുതന്നെയായാലും വളരെ ഉയരത്തിലേക്ക് എത്തിച്ചേരുക.

—- —- —-

നിങ്ങളുടെ അഭിനിവേശം ഏതിലാണെന്ന് കണ്ടത്തെിയ നിമിഷം മുതല്‍ നിങ്ങളുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നു. കാരണം നിങ്ങള്‍ വിജയത്തിന്‍റെയും ആനന്ദത്തിന്‍റെയും നിത്യതയുടെയും ചരട് പിടിച്ചു കഴിഞ്ഞു.

—- —- —-

ഭാഗ്യവശാല്‍ അത്യൂല്‍സാഹം ജനിതകമല്ല; അത് പഠിക്കാനും ആര്‍ജ്ജിക്കാനും കഴിയുന്ന ഒന്നാണ്. ആദ്യം, നിങ്ങള്‍ അതിന് അടിമയാകുന്നതുവരെ വിജയിക്കാന്‍ ആവശ്യമായത് നിങ്ങള്‍ കഠിനമായി ചെയ്യുക. ഒടുവില്‍, നിങ്ങളുടേതായ അത്യൂല്‍സാഹത്തോടെ നിങ്ങള്‍ അത് മികച്ച രീതിയില്‍ ചെയ്യന്നു.

—- —- —-

നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുക; നിങ്ങള്‍ സൃഷ്ടിക്കുന്ന മഹത്തായതും അതിശയകരവും ഐശ്വര്യപൂര്‍ണ്ണവുമായ ചരിത്രത്തില്‍ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കാന്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള ബഹളവും കുഴപ്പവും പൊള്ളയുമായ ശബ്ദങ്ങളും ഒരിക്കലും നിങ്ങള്‍ അനുവദിക്കരുത്.

—- —- —-

നിങ്ങള്‍ക്ക് അസ്വസ്ഥതയോ, നിരാശയോ, പരിഭ്രാന്തിയോ അനുഭവപ്പെടുമ്പോള്‍ , നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ഒരു കാര്യവുമായി സ്വയം ഇടപഴകുകയും നിങ്ങളുടെ എല്ലാ ഏകാഗ്രതയും വികാരങ്ങളും അതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുക. അപ്പോള്‍ നിങ്ങള്‍ എന്ത് നെഗറ്റീവ് വികാരങ്ങളെക്കുറിച്ചാണ് സംസാരിക്കുക? അവ എല്ലാം നീങ്ങികഴിഞ്ഞു.
ഒന്നു ശ്രമിച്ചുനോക്കൂ, ഒരിക്കലും നിഷേധാത്മകത നിങ്ങളുടെ പോസിറ്റീവ് എനര്‍ജി ചോര്‍ത്താനും നിങ്ങളെ ജീവനോടെ കുഴിച്ചുമൂടാനും അനുവദിക്കരുത്.

—- —- —-

അത്യൂല്‍സാഹത്തോടെ നിങ്ങള്‍ ഒരു കാര്യം ചെയ്യുകയാണെങ്കില്‍, അത് എപ്പോഴും ചെറുതായി തന്നെ ഉള്ളത്പോലെ നിലകൊള്ളുകയില്ല. മാറ്റങ്ങള്‍ സംഭവിക്കും.

വിവ: ഇബ്റാഹീം ശംനാട്