സാമൂഹ്യ ശാക്തീകരണത്തിെൻറ വഴികൾ

സാമൂഹ്യ ശാക്തീകരണത്തിെൻറ വഴികൾ
  • May 15, 2025

സാമൂഹ്യ ശാക്തീകരണം ഏറ്റവും അനിവാര്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ശാക്തീകരിക്കപ്പെടാത്ത സമൂഹത്തിെൻറ നിലനിൽപ്പ് അതീവ ദുർബലവും അതിജീവിനം കടുത്ത ഭീഷണികളെ നേരിടേണ്ടിവരികയും ചെയ്യും. കാരണം, ശാക്തീകരിക്കപ്പെട്ട സമൂഹത്തിന് മാത്രമേ കാലത്തെ അതിജീവിച്ച് മുന്നോട്ട് കുതിക്കാനാവുകയുള്ളൂ. അല്ലെങ്കിൽ, മറ്റുള്ളവരുടെ അവമതിക്കും അവഹേളനത്തിനുമിരയായി കഴിഞ്ഞുകൂടേണ്ടിവരും. ശക്തിയുളളവർക്ക് ശക്തിയുടെ ഭാഷയാണ് മനസ്സിലാവുക എന്ന് പറഞ്ഞത് എ.പി.ജെ.കലാം. ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നതും അത് തന്നെ. ശാക്തിക  സന്തുലിതത്വം നഷ്ടപ്പെടുേമ്പാൾ അരാജകത്വമാണ് പിടിമുറുക്കുക. സമാധാനം നഷ്ടപ്പെടുകയും സൈര്വ ജീവിതം മരീചികയായും മാറുന്നു. ഖുർആൻ പറയുന്നു: “അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങളന്യോന്യം കലഹിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ദുര്‍ബലരാകും. നിങ്ങളുടെ കാറ്റുപോകും. നിങ്ങള്‍ ക്ഷമിക്കൂ. അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്.” 8:46

നൂറ്റാണ്ടുകൾക്ക് മുമ്പ് എത്ര കൃത്യമായിട്ടാണ് ഖുർആൻ സാമൂഹ്യ ശാക്തീകരണത്തിന് തുരങ്കംവെക്കുന്ന അനൈക്യത്തിെൻറ ഭീഷണിയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുള്ളതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ശാക്തീകരണത്തിെൻറ സാമൂഹ്യ പ്രാധാന്യത്തെ കുറിച്ചാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത്. അതോടൊപ്പം വ്യക്തികളെ ചേർത്ത് നിർത്തുന്ന ഘടകങ്ങൾ കൂടി പരിഗണിക്കുേമ്പാഴാണ് സമൂഹെത്ത ശാക്തീകരിക്കാൻ സാധിക്കുക.  

ശാക്തീകരണത്തിനുള്ള വഴികൾ

കരുത്തനായ സത്യവിശ്വാസിയാണ് ദുർബലനായ വിശ്വാസിയെക്കാൾ ഉത്തമനും അല്ലാഹുവിെൻറ സാമീപ്യം സിദ്ധിച്ചവനെന്നും തിരുമേനി അരുളിയിട്ടുണ്ട്. അത് കേവലം ആത്മീയ ശക്തി മാത്രമല്ല, കായികവും വിശ്വാസവും സാമ്പത്തികവുമെല്ലാം ഉൾപ്പെടുന്ന എല്ലാതരം കരുത്തുകളുമുള്ളവരെയാണ് അല്ലാഹുവിന് ഇഷ്ടമെന്നാണ് വിവിക്ഷ. വിദ്യാഭ്യാസം, സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ മുന്നേറ്റം, സ്ത്രീ ശാക്തീകരണ പദ്ധതികൾ, ആരോഗ്യം തുടങ്ങിയ പല ഘടകങ്ങൾ വ്യക്തികളെയും സമൂഹങ്ങളെയും ശാക്തീകരിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നുണ്ടെന്നത് സുവിദിതമാണ്. അവയുടെ അഭാവത്തിൽ ഒരു വ്യക്തിയും സമൂഹവും ശാക്തീകരിക്കപ്പെടുകയില്ല. എന്നാൽ എല്ലാ ശാക്തീകരണങ്ങളുടേയും അടിസ്ഥാനം പരസ്പരമുള്ള കാരുണ്യപൂർവ്വമായ സമീപനമാണ്.  

കുടുംബത്തിലും പരിസരത്തും ഉള്ള ദുർബലരായവരോട് കാരുണ്യം കാണിക്കുകയും അവരെ ചേർത്ത് നിർത്തുകയും ചെയ്യുന്നതിൽ നിന്നാണ് എല്ലാ ശക്തീകരണത്തിേൻറയും തുടക്കം കുറിക്കുന്നത്. അതിന് സ്വാർത്ഥതയുടെ ഷെല്ലിൽ നിന്നും പുറത്ത് കടന്ന് ചേർത്ത് നിർത്തുേമ്പാഴാണ് അവരെ ശാക്തീകരിക്കാൻ കഴിയുക. വികസന സൂചികയായി എടുക്കപ്പെടാറുള്ള പല കാര്യങ്ങളിലും സമുദായത്തിെൻറ അവസ്ഥ പരമ ദയനീമാണ്. നിരക്ഷരത, ദാരിദ്ര്യം, യാചന, രോഗം തുടങ്ങിയ തിന്മകൾ വർധിക്കുന്നത് ഇതിെൻറ വ്യക്തമായ തെളിവാണ്. സമൂഹത്തിലെ എല്ലാവരും ഒരുപോലെയല്ല. അത് അവരുടെ കരുത്തിെൻറ കാര്യത്തിലും പ്രതിഫലിക്കുക സ്വാഭാവികമാണ്. ചിലർ പരമ്പരാഗതമായൊ മറ്റു കാരണങ്ങളാലൊ ശാക്തീകരിക്കപ്പെട്ടവരാെണങ്കിൽ മറ്റു ചിലർക്ക് പരസഹായത്തോടെ മാത്രമെ ശാക്തീകരിക്കപ്പെടാൻ സാധിക്കുകയുള്ളൂ. അത്കൊണ്ട് ദുർബലരെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ സാമൂഹ്യ ഉത്തരവാദിത്വമാണ്.

സമൂഹത്തിലെ കഴിവുള്ളവർക്ക്  ഈ പ്രശ്നങ്ങൾ പരഹരിക്കുക അനായസകരമാണ്. അതിന് അവരെ നിരന്തരമായി പ്രേരിപ്പിക്കേണ്ടതുണ്ട്. കരുത്തനായ സത്യവിശ്വാസിയെ ദുർബലനായ വിശ്വാസിയെക്കാൾ അല്ലാഹുവിന് പ്രിയങ്കരനാക്കുന്നത് ആ കരുത്ത് സാമൂഹ്യ നന്മക്കായും സഹജീവികളുടെ ഉന്നമനത്തിനുമായും വിനിയോഗിക്കുേമ്പാഴാണ്. ചങ്ങലയുടെ കരുത്ത് അതിലെ കണ്ണികളുടെ കരുത്തിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. കണ്ണികൾ ദുർബലമാവുേമ്പാൾ ചങ്ങലയും ദുർബലമാവുന്നു. വ്യക്തികളെ ശാക്തീകരിക്കൂന്നത് ചങ്ങലയുടെ കണ്ണികളെ ശക്തിപ്പെടുത്തുന്നതിന് തുല്യമാണ്. ശക്തരും ദുർബലരും അടങ്ങിയതാണല്ലൊ സമൂഹം? കരുത്തുള്ളവർ കാരുണ്യത്തിെൻറ പശിമയിലൂടെ പാവപ്പെട്ടവരെ ചേർത്ത് നിർത്തുേമ്പാഴാണ് എല്ലാതരം ശാക്തീകരണത്തിനും തുടക്കം കുറിക്കാൻ കഴിയുക.