പ്രൊഫ. മൊയ്തീൻ കുട്ടി സാഹിബ്: വിജ്ഞാനം വിനയത്തിലേക്ക് നയിച്ച വ്യക്തിത്വം

പ്രൊഫ. മൊയ്തീൻ കുട്ടി സാഹിബ്: വിജ്ഞാനം വിനയത്തിലേക്ക് നയിച്ച വ്യക്തിത്വം
  • January 22, 2026

പ്രമുഖ ഇസ്‍ലാമിക പണ്ഡിതനും ബഹുഭാഷാ പരിജ്ഞാനിയും അദ്ധ്യാപകനും വിവർത്തകനും സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ നിറസാനിധ്യവുമായിരുന്ന മലപ്പുറം ജില്ലയിലെ വള്ളുമ്പ്രം സ്വദേശി പ്രൊഫ. മൊയ്തീൻ കുട്ടി സാഹിബ് 2026 ജനുവരി 19 ന്  ഇഹലോകത്തോട് വിടപറഞ്ഞ വിവരം സോഷ്യൽമീഡിയകളിലൂടെ അറിഞ്ഞപ്പോൾ, മനസ്സിന് ഏറെ സങ്കടവും ദു:ഖവുമുണ്ടായി. ഇസ്‍ലാമിനും മുസ്‍ലിംങ്ങൾക്കും അദ്ദേഹത്തിെന്റ വിയോഗം തീരാനഷ്ടം തന്നെയാണ്.

1985 മുതൽ സൗദി അറേബ്യയിലെ പ്രമുഖ ഇഗ്ലീഷ് ദിനപ്പത്രമായ അറബ് ന്യൂസിൽ എഡിറ്റോറിയൽ ട്രാൻസ്‍ലാറ്ററായി 13 വർഷം സേവനം ചെയ്തിരുന്ന അദ്ദേഹം, ജിദ്ദയിലെ മത സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാനിധ്യമായിരുന്നു. ശാന്തപുരത്തെ പഠനകാലം മുതൽ  പ്രൊഫ. മൊയ്തീൻ കുട്ടി സാഹിബിനെ കുറിച്ച് അറിഞ്ഞരുന്നുവെങ്കിലും, അദ്ദേഹത്തിെന്റ ചിന്തോദ്ദീപകമായ പ്രഭാഷണങ്ങളും പഠന ക്ലാസുകളും കേൾക്കാനും മനസ്സിലാക്കാനും അവസരമുണ്ടായത്  ജിദ്ദയിൽ പ്രവാസ ജീവിതം ആരംഭിച്ച ശേഷമായിരുന്നു.

ഖുർആൻ ക്ലാസ് എടുക്കുന്നതിലുള്ള പ്രൊഫ. മൊയ്തീൻ കുട്ടി സാഹിബിെന്റ പ്രാവിണ്യം ഏതൊരു സാധാരണക്കാരനേയും ആഘർഷിക്കുന്ന വിധത്തിലായിരുന്നു. മനസ്സിലേക്ക് ആഴത്തിൽ പതിയുന്ന, ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ഒഴുകിവരുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിെന്റ ഓരോ ക്ലാസുകളും പ്രഭാഷണങ്ങളും. അമിതമായ ശബ്ദമൊ, അംഗവിക്ഷേപമൊ ഇല്ലാതെ, ശാന്തമായി ഒഴുകുന്ന ഒരു നദിപോലെ, ആ പ്രഭാഷണങ്ങളെ നാം ആത്രയേറെ ഹൃദയത്തോട് ചേർത്ത് പിടിച്ചു.

ഖുർആനിലെ 23ാം   അധ്യാമായ സൂറത്തുൽ മുഅ്മിനൂനിലെ ആദ്യ പത്ത് ആയത്തുകൾ വിശദീകരിച്ച് ഒരിക്കൽ പ്രൊഫ. മൊയ്തീൻ കുട്ടി സാഹിബ് ക്ലാസ് എടുത്തത് ഇപ്പോഴും മനസ്സിൽ ഇന്നെന്ന പോലെ തങ്ങിനിൽക്കുന്നു. സത്യവിശ്വാസികൾക്കുണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങളുെട വിവരണമായിരുന്നു ആയതുകളിലെ പ്രതപാദ്യ വിഷയം. സാധാരണ ഇസ്‍ലാമിക പഠന ക്ലാസുകളിലും സദസ്സുകളിലും ചർച്ച ചെയ്യാറുള്ള അതേ വിഷയം.

എന്നാൽ പ്രൊഫ. മൊയ്തീൻ കുട്ടി സാഹിബ് ആ സൂക്തങ്ങൾ തെന്റ സ്വതസിദ്ധമായ ശൈലിയിലും പാണ്ഡിത്യത്തോടെയും വിശദീകരിക്കുമ്പോൾ, അത് മനസ്സിൽ ഒരിക്കലും മായാത്ത രൂപത്തിൽ, ഫലകത്തിലെന്ന പോലെ കൊത്തിയിടുകയാണ് ചെയ്തത്.  ഒരു വിശ്വാസി ഈ അധ്യായത്തിൽ വിവരിക്കുന്ന പത്ത് സദ്ഗുണങ്ങൾ ആർജ്ജിക്കുന്നത് എന്തിനാണെന്ന ചോദ്യം ഉന്നയിച്ച് ശ്രോതാക്കളിൽ ആകാംക്ഷ സൃഷ്ടിച്ചായിരുന്നു അദ്ദേഹം ഖുർആൻ ക്ലാസ് തുടങ്ങിയത്.

ആ ചോദ്യത്തിനുള്ള ഉത്തരം, സൂറത്തുൽ മുഅ്മിനൂൻ തൊട്ടുമുമ്പുള്ള അധ്യായമായ, സൂറത്ത് ഹജ്ജിെന്റ അവാസാന ആയത്തുകളിൽ കാണാമെന്നത് ഖുർആനിെന്റ വശ്യമനോഹരിതയുടെ ൈക്ലമാകസായി നിലകൊള്ളുന്നു. അത്കൂടി ചേർത്ത് പറയുമ്പോഴാണ് സത്യവിശ്വാസികൾക്കുണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങളുെട  ചൈതന്യം നമുക്ക് ആവാഹിക്കാൻ കഴിയുക.  

“ഒരു പണ്ഡിതൻ തന്റെ അറിവിനനുസരിച്ച് പ്രവർത്തിച്ചാൽ, അയാൾ സ്വയം തണുത്ത് നിങ്ങൾക്ക് വെളിച്ചം നൽകുന്ന ചന്ദ്രനെപ്പോലെയാണ്”  എന്ന ഇമാം ഗസ്സാലിയുടെ വാക്കുകൾ അന്വർത്ഥമാക്കുന്ന ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. നമുക്ക് ഏവർക്കും മാതൃകാപരമാണ് ആ സൗമ്യമായ ജീവിതവും പെരുമാറ്റവും. അല്ലാഹു അദ്ദേഹത്തെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ. സന്തപ്ത കുടുംബാംഗങ്ങൾക്ക് ക്ഷമയും സഹനവും നൽകുമാറാകട്ടെ. ആമീൻ.

ഇബ്റാഹീം ശംനാട്