Investment Opportunities During Recession

Investment Opportunities During Recession
  • May 30, 2022

നമ്മുടെ രാജ്യത്തെയും ലോകത്തെയും ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം നമ്മെ കടുത്ത· പ്രയാസത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പരിതാപകരമായ അവസ്ഥയിലേക്ക് നിലംപതിച്ചിരിക്കുന്നു. മൊത്തം ആഭ്യന്തര ഉല്‍പാദന നിരക്ക് (Gross domestic product) ഏറ്റവും വലിയ തകര്‍ച്ചയെ നേരിടുകയാണ്. സര്‍ക്കാറിന്‍്റെ തെറ്റായ സാമ്പത്തിക നയ സമീപനങ്ങളുടെ ഫലമായി നെഗറ്റിവ് വളര്‍ച്ച നിരക്ക് കുത്തനെ വര്‍ധിക്കുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. കച്ചവട-വ്യവസായ സംരംഭങ്ങളില്‍ ഭീമമായ കമ്മി ഉണ്ടാവുന്നത് ഉല്‍പാദനം കെട്ടിക്കിടക്കാനും തൊഴിലില്ലായ്മയടക്കമുള്ള ഗുരുതരമായ സാമ്പത്തിക ദുരിതങ്ങള്‍ക്ക് ഇടയാക്കും.

ഇന്ത്യയുടെ ഭാവി നോക്കുമ്പോള്‍ കടുത്ത· നിരാശയാണുണ്ടാവുന്നത്. നമ്മുടെ നവ ഉദാര സാമ്പത്തിക നയത്തിന്‍്റെ ഫലമായി രാജ്യത്തിന്‍്റെ ആസ്ഥി കുത്തകകള്‍ക്ക് ചുളിവില്‍ വിറ്റുതീര്‍ക്കുന്നു. സര്‍വത്ര ആശങ്കയും അനിശ്ചിതത്വവും. ഈ സാഹചര്യത്തില്‍ പണം കൈവശം സ്വരൂപിക്കുകയൊ കൂടുതല്‍ സുരക്ഷിതമായ സ്വര്‍ണ്ണം പോലുള്ള വസ്തുക്കളില്‍ നിക്ഷേപിക്കുന്ന പ്രവണതയാണ് വ്യക്തികളില്‍ കണ്ട് വരുന്നത്. ഇത് വീണ്ടും സ്വര്‍ണത്തിന്‍െറയും അത് പോലുള്ള ലോഹങ്ങളുടെയും വില കുത്തനെ വര്‍ധിക്കാന്‍ കാരണമാവുന്നു. കൂടാതെ ഇത് ഇടത്തരക്കാരേയും സാധരണക്കാരേയും പലനിലക്കും പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല ആളുകള്‍ നിക്ഷേത്തോട് പൊതുവെ വിമുക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത് സാമ്പത്തിക മാന്ദ്യം കൂടുതല്‍ രൂക്ഷമാക്കും.

ഈ സാഹചര്യത്തില്‍ സാമ്പത്തിക മാന്ദ്യത്തെ പുതിയ വ്യവസായ-വാണിജ്യ സംരംഭങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരമായിട്ടാണ് വിവേകമതികള്‍ ഉപയോഗപ്പെടുത്തേണ്ടത്. അസംസ്കുത സാധനങ്ങളുടെ വിലക്കുറവ്, തൊഴിലാളികളുടെ ലഭ്യത,വേതന കുറവ്, കെട്ടിട വാടകയിലെ ഇടിവ്, സര്‍ക്കാറിന്‍്റെ വായ്പ ലഭ്യത ഇതെല്ലാം സാമ്പത്തിക മാന്ദ്യ കാലത്തെ അനുകൂല ഘടകങ്ങളാണ്. നിക്ഷേപകരെ സംബന്ധിച്ചേടുത്തോളം എതെങ്കിലും തരത്തിലുള്ള വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാന്‍ ഇതിനെക്കാള്‍ നല്ല അവസരം ലഭിച്ച്കൊള്ളണമെന്നില്ല.

ബിസിനസ്സ് പ്ളാന്‍
പണം കൈവശമുള്ളവര്‍ പണമായി തന്നെ കരുതിവെക്കുന്നതിന് പകരം അതിനെ നിക്ഷേപങ്ങളിലേക്ക് തിരിച്ച് വിടേണ്ടത് അവരുടെ സാമൂഹ്യ ബാധ്യതയാണ്. പഞ്ചസാരക്ക് വില കുത്തനെ കൂടുമ്പോള്‍ അത് സ്വരൂപിക്കാനുള്ള പ്രവണതയെ കരിഞ്ചന്ത എന്നൊ പൂഴ്തിവെപ്പ് എന്നൊ പേര്വിളിച്ച് സാമൂഹ്യ തിന്മയായി കാണുന്നത് പോലെ സാമ്പത്തിക മാന്ദ്യഘട്ടത്തില്‍ പണം കൈവശമുള്ളവര്‍ അത് നിക്ഷേപങ്ങളിലേക്ക് തിരിച്ച് വിടാതെ, പണമായും സ്വര്‍ണ്ണമായും സൂക്ഷിക്കുന്നത് ശരിയല്ല. അപ്പോള്‍ നിക്ഷേപങ്ങള്‍ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളെ കുറിച്ച് കൂലങ്കശമായി ആലോചിക്കുകയും ഉത്തമമായത് തിരഞ്ഞെടുക്കാനുള്ള മാനസികമായ കരുത്ത് ആര്‍ജ്ജിക്കേണ്ടതുണ്ട്.

ഏതെങ്കിലും തരത്തിലുള്ള കച്ചവടമൊ വ്യാപര-വ്യവസായമൊ തുടങ്ങുകയാണെങ്കില്‍ അത് സംബന്ധമായ വ്യക്തമായ ചിത്രം മുമ്പില്‍ ഉണ്ടായിരിക്കണം. നിക്ഷേപതുക എത്ര, മൂലധനം എവിടെ നിന്ന് സ്വരൂപിക്കാം, ഉല്‍പന്നങ്ങളുടെ വിപണന സാധ്യതകള്‍, ഭീഷണികള്‍, വെല്ലുവിളികള്‍, മാര്‍ക്കറ്റിലെ നിലവിലെ അവസ്ഥ തുടങ്ങിയ നാനവശങ്ങളെ കുറിച്ച് വ്യക്തമായ ചിത്രം ബിസിനസ് സംരംഭത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പായി അറിഞ്ഞിരിക്കണം. ആവശ്യമായ സര്‍വേകള്‍ നടത്തുന്നതും കണ്‍സല്‍റ്റന്‍സിയുടെ സഹായം തേടുന്നതും നിക്ഷേപങ്ങള്‍ നഷ്ടമാവാതിരിക്കാന്‍ സഹായിക്കും. ആളുകളെ കൃത്യമായി മനസ്സിലാക്കാനുള്ള ചിരപരിചയവും ആര്‍ജ്ജിച്ചിരിക്കണം.

എത്ര മുന്‍ കരുതലുകള്‍ എടുത്താലും ശരി, മൂല്യങ്ങളോട് വിട്ട്വീഴ്ച ചെയ്യാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന നൂറ് കമ്പനികളുടെ അതിജീവന ചരിത്രം പഠിച്ചപ്പോള്‍, അവര്‍ക്ക് കാലത്തെ അതിജീവിക്കാന്‍ കഴിഞ്ഞത് മൂല്യങ്ങളോടുള്ള അവരുടെ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗുണനിലവാരത്തില്‍, വിശ്വസ്ഥതയില്‍, പങ്കാളികളും ഉപഭോഗ്താക്കളും, തൊഴിലാളികളും (Stake Holders) ഉള്‍പ്പടെയുളളവര്‍ തമ്മിലുള്ള ബന്ധങ്ങളില്‍ മൂല്യങ്ങള്‍ മുറുകെ പിടിക്കേണ്ടത് നിക്ഷേപങ്ങള്‍ വിജയിക്കാന്‍ അനിവാര്യമായ ഘടകമാണ്. ഒരു സ്ഥാപനം തകരുന്നതിന്‍്റെ പ്രധാന കാരണം, മൂല്യങ്ങളില്‍ മായം ചേര്‍ക്കലും ബന്ധങ്ങളില്‍ വിള്ളലുണ്ടാവുന്നത്കൊണ്ടാണെന്ന കാര്യത്തില്‍ സംശയമില്ല.

ഇതിനെ അതിജീവിക്കാനുള്ള ഏറ്റവും നല്ല വഴി നിക്ഷേപ സംരംഭങ്ങളുടെ തുടക്കത്തില്‍ കൃത്യമായ ഒരു ബൈലൊ ഉണ്ടാവുക എന്നതാണ്. സ്ഥാപനം മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപ്പാട്, ലക്ഷ്യം, വിഷ്യന്‍, മൂല്യങ്ങള്‍ എല്ലാം അതില്‍ കൃത്യമായി രേഖപ്പെടുത്തുകയും അത് പാലിക്കുമെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. തുടക്കത്തില്‍ എല്ലാം സുഖമമായി നടക്കുമെങ്കിലും, അല്‍പ കാലം പിന്നിടുമ്പോള്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും മൂല്യങ്ങളോട് വിരക്തിയുണ്ടാവുകയും ചെയ്യുക സ്വാഭാവികം. അതോടെ ഏതൊരു സംരംഭത്തിന്‍്റേയും തകര്‍ച്ച ആരംഭിക്കുന്നു. ഒരു സംരംഭം ആദ്യ തലമുറ ഉണ്ടാക്കുകയും രണ്ടാം തലമുറ ആസ്വദിക്കുകയും മൂന്നാം തലമുറ സ്ഥാപനം ലേലത്തിന്വെച്ച് നശിപ്പിക്കുന്ന പ്രവണത മറികടക്കാനും ബൈലൊ സഹായകമാവും.

ദീര്‍ഘദൃഷ്ടിയോടെയുള്ള ബിസിനസ്സ് പ്ളാനിന്‍െറ അഭാവത്തില്‍, നിക്ഷേപങ്ങള്‍ ലക്ഷ്യം കാണാതെ നഷ്ടത്തില്‍ കലാശിക്കുന്നത് നമുക്ക് നിത്യപരിചിതമാണ്. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് തനിക്ക് പരിചയമുള്ള മേഖലയില്‍ ആയിരിക്കം നിക്ഷേപിക്കേണ്ടത്. സ്വന്തം അനുഭവം ഇവിടെ മുതല്‍കൂട്ടായി മാറണം. വിദേശ രാജ്യങ്ങളില്‍ നിന്ന് നേടുന്ന പരിജ്ഞാനവും നിക്ഷേപ മാര്‍ഗ്ഗത്തില്‍ നമ്മെ തുണക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിരമിക്കാറായ പ്രായത്തിലത്തെിയവര്‍ കൂടുതല്‍ റിസ്ക് ഇല്ലാത്ത· നിക്ഷേപങ്ങള്‍ക്ക് മുതിരുന്നതാണ് ഉത്തമം. എന്നാലും തുടങ്ങാന്‍ ഉദ്ദ്യേശിക്കുന്ന ബിസിനസിനെ കുറിച്ച് മനസ്സില്‍ വ്യക്തമായ പ്ളാന്‍ ഉണ്ടായിരിക്കണം. പരാജയപ്പെടുമെന്നല്ല വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ, കഠിന പ്രയത്നത്തിലൂടെ, അതിജീവന മാര്‍ഗ്ഗത്തില്‍ പുതിയ അധ്യായം രചിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുക.