10 types of planning for success in life

10 types of planning for success in life
  • July 23, 2022

നമ്മില്‍ ചിലര്‍ ജീവിതത്തില്‍ വിജയിക്കുമ്പേള്‍, മറ്റു ചിലര്‍ പരാജയപ്പെടാറുണ്ട്. കൃത്യമായ ആസൂത്രണത്തിന്‍്റെയും അത് നടപ്പാക്കുന്നതിന്‍്റെയും അഭാവമാണ് പലപ്പോഴും പരാജയത്തിന്് കാരണം. ആസൂത്രണം ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍, പിന്നെ പരാജയപ്പെടാനാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഒരു ജ്ഞാനി പറഞ്ഞത് എത്ര വാസ്തവം! ഒരു ആശയം (Idea) മനസ്സില്‍ രൂപപ്പെടുന്നതോടെ ആസൂത്രണത്തിന് തുടക്കം കുറിക്കുന്നു. പിന്നീട് അത് കൃത്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുമ്പോഴാണ് ഫലങ്ങളുണ്ടാവുന്നത്. പല ഘടകങ്ങള്‍ ചേര്‍ന്നതാണ് നമ്മുടെ ജീവിതം. അതിനെല്ളൊം വെവ്വെറെ ആസൂത്രണം ആവശ്യമാണ്. അത്തരത്തിലുള്ള പത്ത് തരം ആസൂത്രണങ്ങളിലേക്ക് ഒരു എത്തിനോട്ടം.

1. വ്യക്തിപരമായ ആസൂത്രണം
വ്യക്തിപരമായി ആസൂത്രണം ചെയ്താല്‍ മാത്രമേ ഒരാള്‍ക്ക് വിജയിക്കാന്‍ കഴിയൂ. ശരീരം, മനസ്സ്, ബന്ധങ്ങള്‍, ആത്മാവ് എന്നീ നാല് ഘടകങ്ങള്‍ ചേര്‍ന്നാണ് ഒരോ വ്യക്തിയും രൂപപ്പെടുന്നത്. ഈ നാല് ഘടകങ്ങളുടേയും സമജ്ഞസമായ വളര്‍ച്ച ഉണ്ടാവുമ്പോഴാണ് നമുക്ക് സന്തുലിതമായ വികാസം കൈവരിക്കാന്‍ കഴിയുക. ഇതില്‍ എല്ലാ ഘടകങ്ങള്‍ക്കും കൃത്യമായ ആസൂത്രണം ഉണ്ടാവേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒരു കാര്യത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി മാനസികമായ ആസൂത്രണം അനിവാര്യമാണ്. മറ്റ് മൂന്ന് ഘടകങ്ങള്‍ക്കും അത് ബാധകമാണ്.

2. ആരോഗ്യ ആസൂത്രണം
ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ മൂലധനം. അതിന് കോട്ടം സംഭവിച്ചാല്‍ മറ്റൊന്നിനും പകരം നില്‍ക്കാന്‍ കഴിയുകയില്ല. ശരീരത്തിന് ആരോഗ്യം ഉണ്ടായാല്‍ മാത്രമേ എന്തും നേടി എടുക്കാന്‍ കഴിയുകയുള്ളൂ.തന്‍്റെ ആരോഗ്യത്തിന്‍്റെ പ്രശ്നമെന്താണ് എന്ന് ഓരോരുത്തരും തിരിച്ചറിയണം. സമീകൃതാഹാരം ഉള്‍പ്പെട്ട ഭക്ഷണം, വിവിധ വര്‍ണ്ണങ്ങളിലുള്ള (Rainbow Foods) പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും, ജലപാനം, ഉറക്ക്, വിശ്രമം തുടങ്ങിയവ ആരോഗ്യ ആസൂത്രണത്തില്‍ പ്രധാനമാണ്.

3. ആത്മീയമായ ആസൂത്രണം
നമ്മുടെ ആത്മീയമായ വളര്‍ച്ചക്ക് വേണ്ടി കൃത്യമായ ആസൂത്രണം ഉണ്ടാവേണ്ടതുണ്ട്. പലരും ആത്മീയ ശ്വാസം ലഭിക്കാതെ പ്രയാസപ്പെട്ട്കൊണ്ടിരിക്കുന്ന അവസ്ഥ. അവരവരുടെ ആത്മാവിനെ എങ്ങനെയാണ് രക്ഷപ്പെടുത്തേണ്ടതെന്ന് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിന് തനിക്ക് വിശ്വാസമുള്ള പണ്ഡിതന്മാരെ സമീപിക്കുകയും അവരുമായി ചര്‍ച്ചചെയ്യുന്നത് നല്ലതായിരിക്കും.

4. ഭാവയിലേക്കുള്ള ആസൂത്രണം
ഭാവിയിലേക്കുള്ള നമ്മുടെ ആസൂത്രണമാണ് ഏറ്റവും പ്രധാനം. ഭാവിയുടെ നിയന്ത്രണം നമ്മുടെ കൈകളിലല്ളെങ്കിലൂം, അത് നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ അനിവാര്യം. മഴയും വെള്ളപൊക്കവും വരുന്നതിന് മുമ്പ് തന്നെ അല്ലാഹു നൂഹ് നബിക്ക് കപ്പല്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് ഭാവിയെ മുന്നില്‍ കണ്ടുള്ള ആസൂത്രണത്തിന്‍്റെ ഭാഗമായിരുന്നു എന്ന് കരുതാം. പ്രവാചകന്‍ മുഹമ്മദ് നബി (സ) മദീനയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ്, അനുചരന്‍ മിസഅബ് ഇബ്നു ഉമൈറിനെ അവിടെക്ക് അയച്ചത് ഭാവിയിലേക്കുള്ള ആസൂത്രണത്തിന്‍്റെ ഭാഗമായിരുന്നു. ഭാവിയെ മനസ്സിലാക്കി ആസൂത്രണം ചെയ്യണമെന്ന് ഈ ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

5. സമയത്തിന്‍്റെ ആസൂത്രണം
സമയം തന്നെയാണ് ജീവിതം. അത് പാഴാക്കിയാല്‍ ജീവിതം പാഴായി. അങ്ങനെയായാല്‍ അയാള്‍ ഈ ലോകത്തും പരലോകത്തും വലിയ നഷ്ടത്തിലകപ്പെടുകയും ഖേദിക്കേണ്ടിവരുമെന്ന് ഖുര്‍ആന്‍ നമുക്ക് മുന്നറിയിപ്പ് തരുന്നു. ഏത് പ്രവര്‍ത്തനങ്ങള്‍ ചെയ്താലും അത്, സത്യവിശ്വാസം, സല്‍കര്‍മ്മങ്ങള്‍, സത്യം കൊണ്ടും ക്ഷമകൊണ്ടും പരസ്പരം ഉപദേശിക്കല്‍ എന്നീ നാല് കള്ളികളില്‍ ഉള്‍പ്പെടുമൊ എന്ന് പരിശോധിക്കുന്നത് സമയത്തിന്‍്റെ ആസൂത്രണത്തില്‍ പ്രധാനമാണ്.

6. സാമ്പത്തിക ആസൂത്രണം
സാമ്പത്തികമായി ഏറെ പ്രതിസന്ധി നേരിട്ട്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിച്ച്കൊണ്ടിരിക്കുന്നത്. ഇതിനെ നേരിടാന്‍ കൃത്യമായ ആസൂത്രണമില്ളെങ്കില്‍, ജീവിതം ദുഷ്കരമായിത്തീരും. അത്യവശ്യം, ആവശ്യം, ആഡംബരം, അനാവശ്യം ഇതെല്ലാം തിരിച്ചറിയുകയും അതിനനുസരിച്ച് ചിലവുകള്‍ ക്രമീകരിക്കുകയും ചെയ്യുക. വരുമാനത്തില്‍ നിന്ന് നിശ്ചിത ശതമാനം സമ്പാദ്യത്തിലേക്ക് നീക്കിവെക്കുകയും ഭാവിയില്‍ നിക്ഷേപ സാധ്യതകള്‍ ആരായുന്നത് വരുമാന വര്‍ധനവിന് ഇടയാക്കും.

7. കുടുംബവും ആസൂത്രണവും
പല വ്യക്തികള്‍ ചേര്‍ന്നതാണ് ഒരു കുടുംബം. കുടുംബത്തിന്‍്റെ സമഗ്രമായ പുരോഗതിക്കും അവരെ കൈപിടിച്ച് ഉയര്‍ത്തുന്നതിനും പ്രത്യേകം ആസൂത്രണവും പദ്ധതികളും അനിവാര്യമാണ്. കുടുംബാംഗങ്ങളുടെ പ്രായമനുസരിച്ച് അവരുടെ വിദ്യാഭ്യാസം, തൊഴില്‍, വിവാഹം, ആരോഗ്യം, ഭവനം, വാര്‍ധക്യ കാലം തുടങ്ങിയ എല്ലാ കാര്യങ്ങളിലും കൃത്യമായ ആസൂത്രണം ഉണ്ടാവുന്നതും കുടുംബാംഗങ്ങള്‍ പരസ്പരം കൈതാങ്ങായി വര്‍ത്തിക്കുന്നതും ജീവിതം മനോഹരമാക്കാന്‍ സഹായകമാണ്.

8.സൗഹൃദത്തിലെ ആസൂത്രണം
നമ്മുടെ ജീവിതത്തില്‍ നേടേണ്ട മറ്റൊരു കാര്യമാണ് സുഹൃത്തുക്കള്‍. എനിക്ക് എങ്ങനെ നല്ളൊരു സുഹൃത്താവാം എന്നതിനെ കുറിച്ച ആസൂത്രണം അതില്‍ പ്രധാനമാണ്. സുഹൃത്തിന് എന്നെന്നും ഓര്‍ക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്ത് കൊടുക്കുക. സുഹൃത്തുമായി എന്തെല്ലാം കാര്യങ്ങളില്‍ പ്രവര്‍ത്തിക്കാം. അദ്ദേഹത്തെ ഏതെല്ലാം രൂപത്തില്‍ ഉന്നതിയിലത്തെിക്കാം തുടങ്ങിയവയെ കുറിച്ച ആസുത്രണം പ്രധാനമാണ്. ഗുണം ചെയ്യാത്ത ബന്ധങ്ങള്‍ അവസാനിപ്പിക്കുക. അയല്‍ക്കാരെ സുഹൃത്തുക്കളാക്കുക. അവധി ദിനം സുഹൃത്തുക്കളോാെടപ്പം ചിലവഴിക്കുക.

9. സമൂഹ്യമായ ആസൂത്രണം
മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. സമൂഹമായിട്ടല്ലാതെ ജീവിക്കുന്നത് മാനസികമായി മാത്രമല്ല ശാരീരികമായും വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കും. സമൂഹത്തില്‍ നിന്ന് ഓരോരുത്തര്‍ക്കും പല കാര്യങ്ങളും പലപ്പോഴായി ലഭിച്ച്കൊണ്ടിരിക്കുന്നു. അത്കൊണ്ട് തന്നെ താന്‍ ഉള്‍കൊള്ളുന്ന സമൂഹത്തിന്‍്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ടത് തീര്‍ച്ചയായും മാനുഷിക ബാധ്യതയാണ്. സമൂഹത്തില്‍ നിന്നും ലഭിച്ചതിനെക്കാള്‍ നല്‍കാന്‍ കഴിയുക സൗഭാഗ്യമാണ്.

10. പലതരം ആസൂത്രണം
ചുരുക്കത്തില്‍ ഒരാളുടെ വിവിധ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി, സന്ദര്‍ഭാനുസരണം പലതരം ആസൂത്രണങ്ങള്‍ ആവശ്യമായി വരുന്നതാണ്. സന്ദര്‍ഭവും സാഹചര്യവുമനുസരിച്ച് അത്തരം തരാതരം ആസൂത്രണം ചെയ്ത്കൊണ്ടിരിക്കുക. വിജയം സുനിശ്ചിതമായിരിക്കും. അഥവ പരാജയപ്പെട്ടാല്‍ പോലും അതില്‍ നിന്നും പാഠം പഠിച്ച്, ചാരത്തില്‍ നിന്ന് ഉയര്‍ന്നെഴുന്നേല്‍ക്കുന്ന ഫീനക്സ് പക്ഷിയെ പോലെ തളരാതെ മുന്നോട്ട് കുതിക്കുക. വിജയിച്ചാല്‍ മനസ്സിന് ആശ്വാസം പകരുന്ന സമ്മാനം നല്‍കുക. അത് ഒരു യാത്രയാവാം, ചുരുങ്ങിയത് ഒരു ഐസ് ക്രീമെങ്കിലും തിന്നാം.