‘റിമോട്ട് പാരന്റിംഗ്’ അഥവാ  പ്രവാസികള്‍ സന്താനങ്ങളെ വളര്‍ത്തേണ്ടവിധം  

‘റിമോട്ട് പാരന്റിംഗ്’ അഥവാ  പ്രവാസികള്‍ സന്താനങ്ങളെ വളര്‍ത്തേണ്ടവിധം  
  • ഏപ്രിൽ 21, 2023
  • ഇബ്റാഹീം ശംനാട്

മനുഷ്യ ജീവിതത്തെ· വര്‍ണ്ണ ശബളമാക്കുന്ന രണ്ട് കാര്യങ്ങളാണല്ളൊ സമ്പത്തും സന്താനങ്ങളും.  സ്വന്തം വീടും നാടും ഉപേക്ഷിച്ച് പ്രവാസ ജീവതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഭൂമിയിലെ ഈ രണ്ട് അനുഗ്രഹങ്ങളെ തന്നിലേക്ക് ചേര്‍ത്ത്പിടിക്കാനുള്ള അചഞ്ചലമായ അഭിലാഷമാണ് അതിന് പ്രചോദനമെന്ന കാര്യത്തില്‍ സംശയമില്ല. ഗ്രഹാദുരത്വത്തിൻ്റെ നൊമ്പരങ്ങള്‍ കനല്‍കട്ട പോലെ കയ്യിലേന്തുന്ന പ്രവാസികള്‍ സ്വന്തം കുടുംബാംഗങ്ങളേയും ബന്ധുമിത്രാധികളേയും ജീവനെപോലെ സേ്നഹിക്കുന്നു.

ആര്‍ക്ക് വേണ്ടിയാണ് പ്രവാസികള്‍ ദുരിതങ്ങള്‍ സഹിക്കുന്നത്? ആരുടെ സ്വപ്നങ്ങള്‍ക്ക് ചിറക്വെക്കാനാണ് അവര്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നത്? ഉത്തരം ഒന്നേ ഉള്ളൂ. അത് സ്വന്തം സന്താനങ്ങളുടെ ഭാവിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് അവര്‍ സ്വജീവിതം തന്നെ ബലിനല്‍കുന്നു. വിദേശത്ത് നിന്ന് പ്രവാസികള്‍ സന്താനങ്ങളെ വളര്‍ത്തുന്നതിനെയാണ് റിമോട്ട് പാരന്‍്റിംഗ് അഥവാ വിദൂര സന്താന പരിപാലനം എന്ന് അര്‍ത്ഥമാക്കുന്നത്. കുട്ടികളെ പ്രതീക്ഷക്കൊത്തു വളര്‍ത്തലാണത്.

മുളതണ്ട് പോലെയാണ് കുട്ടികള്‍ എന്ന് പറയാറുണ്ട്. ചത്തെ·ിമിനുക്കി ആവിശ്യമായ രൂപത്തില്‍ കടഞ്ഞെടുത്താല്‍ മുളതണ്ടിനെ സംഗീതോപകരണമായി മാറ്റാന്‍ കഴിയുന്നത് പോലെ, കുട്ടികളേയും, വേണ്ട രൂപത്ത·ില്‍ വളര്‍ത്തി എടുക്കാന്‍ കഴിയും. അങ്ങനെ കുട്ടികളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞു, ജന്മവാസനകള്‍ കണ്ടത്തെി,  ഒരു സാധാരണക്കാരന്‍്റെ മകന് ഡോക്ടറാവാനും  എന്‍ജീനിയറാവാനും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥനാവാനും സാധിക്കാത്ത കാര്യമൊന്നുമല്ല. പക്ഷെ പ്രവാസ ലോകത്ത് നിന്നു രക്ഷിതാക്കള്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നു മാത്രം.

ഇന്ന് പക്ഷെ നമ്മുടെ നാട്ടിലെ  പ്രവാസികളുടെ സന്താനങ്ങളുടെ അവസഥ എന്താണ്? കുറ്റവാളികളുടെ സംഘമായി മാറുന്നുണ്ടൊ അവര്‍? അവരുടെ കൂട്ട്കെട്ട് ആരുമായിട്ടാണ്? പഠനത്തില്‍ അവര്‍ താല്‍പര്യം കാണിക്കാറുണ്ടൊ? അപൂര്‍വ്വം പ്രവാസി രക്ഷിതാക്കള്‍ ജാഗ്രതപുലര്‍ത്താറുള്ള കാര്യങ്ങളാണിത്. രക്ഷിതാക്കളില്‍ നിന്ന് കിട്ടേണ്ട സേ്നഹവും പരിലാളനയും അവര്‍ക്ക് നാം ഉറപ്പ്വരുത്തേണ്ടതുണ്ട്. അല്ളെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോവും.

പ്രവാസികള്‍ തങ്ങളുടെ കുട്ടികളെ റിമോട്ട് ബന്ധത്തിലൂടെയാണ് നിയന്ത്രിക്കുന്നത്. അതിന് പ്രാചീന കാലം മുതലേ ഉണ്ടായിരുന്ന രീതി കത്തെഴുത്തായിരുന്നു. പലതും ചരിത്രത്തിന്‍്റെ ഭാഗമായ കൂട്ടത്തില്‍ കത്തെഴുത്തും ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയായി. ഇപ്പോള്‍ പ്രവാസി രക്ഷിതാക്കളുടെ ബന്ധം വാട്ട്സപ്പിലൂടെയും മെബൈലിലൂടെയും ഇമെയ്ലിലൂടെയുമാണ്.  

വളരെ സ്നേഹത്തിലും സൗമ്യതയിലുമായിരിക്കണം വിദൂരങ്ങളില്‍ നിന്നും രക്ഷിതാക്കള്‍ കുട്ടികളുമായി സംവദിക്കുന്നത്. നേരിയ മാനസിക സമ്മര്‍ദ്ദം ഉണ്ടാവുമ്പോള്‍ അവരുമായി ഫോണിലൂടെ സംസാരിക്കാതിരിക്കുകയാണ് ഉത്തമം. നാട്ടിലേക്ക് അവധിയില്‍ വരുമ്പോള്‍ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കണ്ടത്തെുന്നത് നല്ലതാണ്. അവരുടെ അദ്ധ്യാപകരുമായി സംസാരിക്കുന്നത് കുട്ടികളില്‍ ആത്മവിശ്വാസം ജനിപ്പിക്കും. അവധിക്കത്തെിയാല്‍ കൂടുതല്‍ സമയം കുടുംബവുമായി  ചെലവഴിക്കുക.  

കുടുംബവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യമാണ് കൂടിയാലോചനാ സമ്പ്രദായം. കുടുംബബന്ധങ്ങള്‍ താളംതെറ്റി എന്ന് നാം വിചാരിക്കുന്ന അമേരിക്കന്‍ സമൂഹത്തില്‍ പോലും, കൂട്ടായ കുടുംബ ചര്‍ച്ചക്ക് ശേഷമാണ് അവര്‍ കുടുംബപരമായ തീരുമാനങ്ങളെടുക്കാറുള്ളത് എന്നത് ഒരു വസ്തുതയാണ്.  അത്തരം അനുകരണനീയ മാതൃകകള്‍, നമുക്കും പകര്‍ത്താവുന്നതാണ്.

രക്ഷിതാക്കളുടെ സൂക്ഷ്മമായ നിരീക്ഷണമില്ളെങ്കില്‍ പ്രവാസികളുടെ കുട്ടികള്‍ അപഥ സഞ്ചാരത്തിലാവാനുള്ള സാധ്യത കൂടുതലാണ്. ലഹരിയും മയക്ക് മരുന്നും നമ്മുടെ സംസ്ഥാനത്ത് വ്യാപകമാണ്. കുട്ടികള്‍ അതിന്‍്റെ കാരിയര്‍മാരാവുന്ന പ്രവണതയും കണ്ടുവരുന്നു. ആ ചുഴിയില്‍ അകപ്പെട്ടാല്‍, അതില്‍ നിന്നും അവരെ തിരിച്ചുകൊണ്ട്വരുക എളുപ്പമല്ല. സദ്സ്വഭാവികളായ സമപ്രായക്കാരുടെ സാമൂഹ്യ കൂട്ടായ്മകളില്‍ കുട്ടികളെ പങ്കെടുക്കാന്‍ അനുവദിക്കുന്നത് അവരുടെ വ്യക്തിത്വ വളര്‍ച്ചയെ സ്വാധീനിക്കുന്നതാണ്.