പ്രവാസ ജീവിതത്തില്‍ നിന്ന് വിരമിക്കല്‍

എല്ലാ മടക്ക യാത്രയും മനസ്സില്‍ വിഷാദം സൃഷ്ടിക്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പ്രവാസജീവിതത്തില്‍ നിന്ന് തിരിച്ച്പോവുന്നതും പലര്‍ക്കും അങ്ങനെതന്നെയാണ്. എന്നാല്‍ ജീവിതാന്ത്യ വരെ തുടര്‍ന്ന് പോവേണ്ടതാണൊ പ്രവാസ ജീവിതം? നമ്മുടെ തൊഴില്‍ സംസ്കാരമനുസരിച്ച് ചുമട്ട് തൊഴിലാളികള്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ എല്ലാവരും ്വാര്‍ധക്യകാല പെന്‍ഷന് അര്‍ഹരാണ്. ഒരു പൗരന്മാരെന്ന നിലയിലും സംസ്ഥാനത്തിന്‍്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നവരെന്ന നിലയിലും, പ്രവാസകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല.
പല കാരണങ്ങളാലും പ്രവാസ ജീവിതം എപ്പോഴും തുടര്‍ന്ന് കൊണ്ട്പോവുക സാധ്യമല്ളെന്ന് പൂര്‍വ്വ പ്രവാസികളുടെ ജീവിതം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഒരു കാലത്ത് ബര്‍മ്മയിലും ശ്രീലങ്കയിലും തൊഴിലന്വേഷിച്ച് പോയിരുന്ന മുന്‍ഗാമികള്‍, പിന്നീട് പ്രവാസ ജീവിതം ഉപേക്ഷിച്ച് സ്വദേശത്തേക്ക് തിരിച്ച്വന്ന കാര്യം നമുക്കറിയാം. പലപ്പോഴും രാഷ്ട്രീയ-സാമ്പത്തിക-ആരോഗ്യ കാരണങ്ങളാല്‍ ഒരു മടക്കം അനിവാര്യമാണ്; അതിന് മുമ്പായി വിധി നമ്മെ കീഴ്പ്പെടുത്തിയില്ളെങ്കില്‍.
പ്രവാസ ജീവിതത്തിലൂടെ ലക്ഷ്യം വെക്കുന്ന സാമ്പത്തിക സുസ്ഥിതി, ഭവന നിര്‍മ്മാണം,കുട്ടികളുടെ പഠനം,വിവാഹം,ചികില്‍സ ഈ ആവശ്യങ്ങള്‍ നേടുന്നതില്‍ പ്രവാസികള്‍ വിജയിക്കാറുണ്ടെങ്കിലും, സുസ്ഥിരമായ വരുമാനം ഉണ്ടാക്കാന്‍ കഴിയുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. വീടിനെ കുറിച്ച കൃത്യമായ ആസുത്രണം ഉള്ളതിനാല്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു. സുസ്ഥിര വരുമാനം ഉണ്ടായാലും ഇല്ളെങ്കിലും, നാല് തരം വിരമിക്കലാണ് പ്രവാസികളില്‍ കണ്ട് വരുന്നത്്.
1. ആസൂത്രണത്തോടെയുള്ള വിരാമം. ഒരായ്ഷ് കാലത്ത് അത്യവശ്യം ആര്‍ജ്ജിക്കേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയായ ശേഷം റിവേര്‍സ് മൈഗ്രേഷന് തയ്യാറെടുക്കുക. ഇങ്ങനെ പ്രവാസ ജീവിതത്തിന് ആസൂത്രിതമായ ഒരു വിരാമം ഉണ്ടാക്കാന്‍ സാധിച്ചാല്‍ അതാണ് ഏറ്റവും ഉചിതമായ രൂപം. അങ്ങനെയാണെങ്കില്‍ പ്രവാസ ജീവിതത്തിന്‍െറ ഏത് വര്‍ഷമാണ് വിരമിക്കുന്നതെന്നും പ്രവാസത്തിന് ശേഷമുള്ള ജീവിതത്തിലേക്ക് ആവശ്യമായ സാമ്പത്തിക ഭദ്രത കൈവരിച്ചിട്ടുണ്ടെന്നും നാട്ടില്‍ തിരിച്ചത്തെിയാല്‍ എന്തെങ്കിലും ജോലി ഉറപ്പ് വരുത്തുകയുമാണ് ഇത്തരം വിരമിക്കലിന്‍െറ ആദ്യപടി.
2. ശരീരത്തിലെ അവസാനത്തെ വിയര്‍പ്പ് പൊടിയുന്നത് വരെ പ്രവാസിയായി കഴിയാന്‍ തീരുമാനിക്കുകയാണ് രണ്ടാമത്തെ വിരമിക്കല്‍. രോഗമൊ മറ്റ് വല്ല അടിയന്തര സാഹചര്യമൊ ആണ് അത്തരക്കാരെ നാട്ടിലേക്കത്തെിക്കുന്നത്. അവരുടെ ശിഷ്ട ജീവിതത്തിന് ഒരു മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്. പണം സൂക്ഷിക്കുകയും അത് ഭാവിയിലേക്ക് കരുതിവെക്കുകയും ചെയ്യുകയൊ ഭൂമി,കെട്ടിടം,ഷയറുകള്‍, സ്വര്‍ണ്ണം തുടങ്ങിയവയില്‍ നിക്ഷേപിക്കുകയൊ ചെയ്യുന്നു.
3. മൂന്നാമത്തെ വിരമിക്കലാണ് ഏറ്റവും ദാരുണമായത്. പെടുന്നനെയുള്ള ഹൃദയാഘാദം മൂലം മരിക്കുക, അപകട മരണങ്ങള്‍, മാരകമായ രോഗം കാരണം പ്രവാസലോകത്ത്വെച്ച് മരണപ്പെടുക; ഇതെല്ലാം ഇന്ന് സാധാരണമാണ്. പണമില്ലാതെ ഒരു കാര്യവും നടക്കാത്ത ഇന്നത്തെ സാഹചര്യത്തില്‍, ദു:ഖകരമായ ഈ അവസ്ഥ നേരിടാന്‍ പണം കരുതിവെക്കലാണ് പരഹാരം. പ്രവാസ ജീവിതത്തിന്‍െറ തുടക്കത്തില്‍ തന്നെ സമ്പാദ്യത്തിലേക്ക് കടക്കുക.
4. വിരമിക്കലിന്‍്റെ നാലാമത്തെ രീതി, കുടിയേറി പാര്‍ത്ത രാജ്യത്ത് സ്ഥിരതാമസമാക്കലാണ്്. അവിടത്തെ പൗരത്വം സ്വീകരിച്ച് ജീവിതാവസാനം വരെ കുടുംബവുമായി അവിടെ കഴിയുക. അമേരിക്ക,കാനഡ,യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലേക്ക് ചേക്കേറുന്നവരാണ് ഈ രീതി സ്വീകരിക്കുന്നത്.
ഈ നാല് രീതിയില്‍ ഏതാണ് അനുയോജ്യമെന്ന് സ്വയം കണ്ടത്തെുക. സൃഷ്ടാവിന്‍െറ തീരുമാനമാണ് അന്തിമമെങ്കിലും, ജീവിതത്തിലെ അനിശ്ചിതത്വത്തെ മറികടക്കാന്‍, നമുക്കും ചില ആസൂത്രണങ്ങളൊക്കെ കരുതിവെക്കാവുന്നതാണ്.
ചുരുക്കത്തില്‍ പ്രവാസ ജീവിതത്തിന്‍െറ വിരമിക്കല്‍ എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ പ്രവാസിയുമാണ്. സര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദ്യേശിക്കുന്ന പ്രതിമാസ പെന്‍ഷന്‍ തുക കേവലം നാമമാത്രമായിരിക്കുമെന്നതിനാല്‍,അതു പ്രതീക്ഷിച്ച് സമയം പാഴാക്കരുത്. തിരിച്ച് നാട്ടിലത്തെിയാല്‍ തനിക്കും കുടുംബത്തിനും വലിയ അല്ലലുകളില്ലാതെ ജീവിക്കാന്‍ ആവശ്യമായ തുക എത്രയാണെന്ന് കണ്ടത്തെുകയും അത് ലഭിക്കാനുള്ള മാര്‍ഗം ഉണ്ടാക്കുകയുമാണ് പ്രവാസ ജീവിതത്തിന്‍െറ വിരമിക്കലിന് നല്ലത്.
പെന്‍ഷന്‍ പദ്ധതിക്കായി ലൈഫ് ഇന്‍ഷൂറന്‍സ് തെരെഞ്ഞെടുക്കുന്നവരുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുന്നവരുണ്ട്. വന്‍ നഗരങ്ങളില്‍ വീടൊ ഫ്ളാറ്റൊ വാങ്ങി വാടകക്ക് കൊടുത്തൊ വന്‍ തുകക്ക് അത് വിറ്റൊ പ്രവാസാനന്തര വിരമിക്കുന്നവരെയും കാണാം. പരിചയ സമ്പന്നരോടും സുഹൃത്തുക്കളോടും ആ¤േലാചിച്ച് തീരുമാനമൊടുക്കാം. പ്രവാസ ജീവിതാനന്തര കാലത്തെ കുറിച്ച ചിന്ത മനസ്സിലുണ്ടായാല്‍ ബാക്കികാര്യം ദൈവ വിധിയില്‍ സമാശ്വാസം കൊള്ളുക.
പ്രവാസ ജീവിതത്തിന്‍്റെ ആരംഭത്തില്‍, കുറഞ്ഞ കാലം മാത്രം പ്രവാസിയായി ജീവിച്ച് നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ ദശകങ്ങള്‍ പിന്നിട്ട ശേഷവും പ്രവാസകിള്‍ക്ക് വിരമിക്കലിനെ കുറിച്ച് മൂര്‍ത്ത രൂപം കാണാന്‍ കഴിയാറില്ല. അത്തരമൊരു അവസ്ഥ ഒഴിവാക്കി, വിരമിക്കലിനെ കുറിച്ച് മൂന്‍കൂട്ടിയുള്ള ആലോചനകളും ആസൂത്രണങ്ങളും നല്ലതാണ്. വൈകി ഉദിക്കുന്ന വിവേകംകൊണ്ട് പ്രയോജനമില്ല.