ചിരിക്കൂ…. സ്വയം ചികില്‍സിക്കൂ….

പലതരത്തിലുള്ള വികാരങ്ങള്‍ അനുഭവിക്കുകയും കൈമാറുകയും ചെയ്യുന്നവരാണ് മനുഷ്യര്‍. ചിരി, സന്തോഷം, സന്താപം, ക്രോധം, ദു:ഖം തുടങ്ങി വൈവിധ്യവും വൈപിരിത്യവുമായ അനേകം വികാര പ്രകടനങ്ങളാണ് നമ്മില്‍ നിന്ന് പ്രകടമാവുന്നത്. ഓരോ സന്ദര്‍ഭങ്ങള്‍ക്കും മാനസികാവസ്ഥകള്‍ക്കനുസരിച്ചുമാണ് ഇത്തരം വികാരപ്രകടനങ്ങള്‍ ഉണ്ടാവുന്നത്. അക്കൂട്ടത്തില്‍ മനസ്സിനും ശരീരത്തിനും കുളിര്‍മ്മ നല്‍കുന്ന ആഹ്ളാദ പ്രകടനമാണ് ചിരി.
ചിരിക്കാന്‍ മടിക്കുന്ന മനുഷ്യന്‍
ഒരു ചെറിയ ന്യൂനപക്ഷമൊഴിച്ച് ബഹുഭൂരിഭാഗം മനുഷ്യരും ചിരിക്കാന്‍ കഴിയാത്ത ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. ഭൂമിയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രയാസമൊ ദുരിതമൊ നേരിടാത്ത·ആരൂം ഉണ്ടാവില്ല, നമുക്ക് അത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ളെങ്കിലും. ആ വിഷമങ്ങള്‍ക്കിടയിലും ആഹ്ളാദഭരിതമായ ജീവിതം നയിക്കുന്ന ചിലരെ, കൂരിരുട്ടിലെ മിന്നാമിനുങ്ങിനെ പോലെ അങ്ങിങ്ങായി കാണാം.
ഫ്രാന്‍സില്‍ മഹത്തായ വിപ്ളവം അരങ്ങേറുന്ന കാലം. രാജ്യത്ത·് കലാപം സൃഷ്ടിക്കുകയാണെന്നാരോപിച്ച് ഭരണാധികാരികള്‍ രണ്ട് പ്രമുഖ കവികളെ കല്‍തുറുങ്കിലടച്ചു. അതില്‍ ഒരാള്‍ തനിക്ക് കിട്ടിയത് അവസരമായി കണ്ട്് ജയിലിലെ തുറന്ന തടവറയില്‍ നിന്നു കണ്ണുകള്‍ ആകാശത്തേക്ക് നട്ട് നക്ഷത്രങ്ങളെ നോക്കി,നിലാവിൻ്റെ സൗന്ദര്യം ആസ്വദിച്ച് കവിതകള്‍ രചിച്ചപ്പോള്‍, മറ്റെ കവി തികഞ്ഞ ഭഗ്നശനായി ജയിലില്‍ ജീവിതം തള്ളിനീക്കുകയായിരുന്നു. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ കാണാം.
ചിരിക്കുന്നതെന്തിന്?
പ്രായാധിക്യവും രോഗവും നമ്മെ വരിഞ്ഞ് മുറുക്കുമ്പോള്‍, ചിരിക്കാനുള്ള നമ്മുടെ എന്‍സെം കുറയുക സ്വാഭാവികമാണ്. കൗമാരത്തിലേയും യൗവ്വനത്തിലേയും ഉല്ലാസവും ആഹ്ളാദവും ചിരിയുമൊന്നും നമുക്കെല്ലാ കാലത്തും നിലനിര്‍ത്താന്‍ കഴിഞ്ഞില്ളെങ്കിലും, മിതമായ പുഞ്ചിരി ആരോഗ്യം വര്‍ധിപ്പിക്കാനും മനസ്സംഘര്‍ഷം ലഘൂകരിക്കാനും സര്‍വ്വോപരി നമ്മുടെ വ്യക്തിത്വം ആഘര്‍ഷകമാക്കാനും സഹായിക്കും.
സദാ പുഞ്ചിരിതൂകുന്ന വ്യക്തികളിലേക്ക് നാം അറിയാതെ ആഘര്‍ഷിക്കപ്പെടുന്നു എന്നത് നമ്മുടെ നിത്യാനുഭവമാണ്. മുഖത്ത് പുഞ്ചിരി വിരിഞ്ഞ് നില്‍ക്കുന്ന ആളുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യമുണ്ടാവാറില്ളെ? ഒരാളുടെ മുഖത്തെ·പ്രസന്നത എത്ര നല്ലതാണെന്ന് മനസ്സാ മന്ത്രിച്ച് പോവാറുണ്ട്. മുഖം വീര്‍പ്പിക്കല്‍, കണ്ണുരുട്ടല്‍, മുഖം ചുളിക്കല്‍ തുടങ്ങിയവ നമ്മെ ആളുകളില്‍ നിന്ന് അകറ്റുന്നു. ചിരിയാകട്ടെ നമ്മെ അവരിലേക്കടുപ്പിക്കുന്നു.
വിശാദരോഗത്തെ· ഒരളവ് വരെ ഇല്ലാതാക്കാന്‍ കഴിയുന്നു എന്നതാണ് ചിരിയുടെ പ്രയോജനം. അത് പ്രകൃതിദത്തമായ ആന്റി ഡിപ്രഷന്‍ മരുന്നിൻ്റെ ഫലം ചെയ്യുകയും മാനസിക സംഘര്‍ഷം ലഘൂകരിക്കുകയും ചെയ്യുന്നു. ചിരിയിലൂടെ ലഭിക്കുന്ന ഊര്‍ജ്ജം ചിരിക്കുന്നവര്‍ക്ക് മാത്രമല്ല അപരിനിലേക്കും പകരുന്നു. മുഖത്തെ·പുഞ്ചിരി ചുറ്റുമുള്ളവരെ നിങ്ങളുടെ സൗഹൃദ വലയത്തിലേക്ക് ആഘര്‍ഷിക്കുന്നു. പുഞ്ചിരി തൂകുന്ന മുഖം ആനന്ദവും ആഹ്ളാദവും പകരുന്നു.
മുഖം മനസ്സിൻ്റെ കണ്ണാടി എന്ന് പറയാറുണ്ടല്ലോ? മുഖഭാവത്തില്‍ നിന്നും മന:ക്ളേശം വായിച്ചെടുക്കാന്‍ കഴിയും. ക്ഷീണം, മ്ളാനം, അവശത തുടങ്ങിയവയില്‍ നിന്ന് രക്ഷപ്പെടാന്‍ ചിരി സഹായിക്കുന്നു. നമ്മള്‍ മനോവിഷമത്തില്‍ അകപ്പെടുമ്പോള്‍ മുഖത്ത് ചിരി വിടര്‍ത്താന്‍ ശ്രമിച്ച് നോക്കൂ. അചിരേണ അത് നമ്മുടെ മന:ക്ളേശം അല്‍പാല്‍പമായി കുറക്കാനും ഊര്‍ജ്ജസ്വലമാവാനും നമ്മെ പ്രാപ്തമാക്കുന്നു.
രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു എന്നതാണ് ചിരിക്കുന്നതിന്‍െറ മറ്റൊരു പ്രയോജനം. ചിരിക്കുന്നതിലൂടെ ധാരാളമായി നമുക്ക് ഓക്സിജന്‍ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിയുന്നു. ഇത് ഹൃദയ പ്രവര്‍ത്തനത്തിന് ഉത്തമമാണ്. നിത്യേനയുള്ള ജീവിത സാഹചര്യങ്ങളോട് ഹൃദ്രോഗികള്‍ പാരുശ്യത്തോടെയായിരിക്കും പ്രതികരിക്കുക. ഇതിന് അയവ് വരുത്താന്‍ തമാശ കലര്‍ന്ന സംസാരം,നര്‍മ്മം,ചിരി എന്നിവ സഹായകമാണ്.
ജീവിതത്തിൽ പലതരം വിഭ്രാന്തികള്‍ ഉണ്ടാവാറുണ്ട്. അവയെ മറക്കാന്‍ ചിരി സഹായിക്കുന്നു. ജീവിതത്തില്‍ എത്രമാത്രം പ്രശ്നമുണ്ട് എന്നതല്ല അവയെ നാം എങ്ങനെ തരണം ചെയ്യുന്നു എന്നതാണ് പ്രശ്നം. അതിനാല്‍ സ്വയം സന്തോഷിക്കൂ! മറ്റുള്ളവരെ സന്തോഷിപ്പിക്കൂ! രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ചിരിയിലൂടെ സാധിക്കുന്നു. ചിരിക്കുമ്പോള്‍ രോഗ പ്രതിരോധ ശക്തി മെച്ചപ്പെടുന്നു. മാനസിക പിരിമുറുക്കം കുറയുന്നു എന്നതാണതിന് കാരണം.
ചിരിയിലൂടെ പനി, ജലദോശം എന്നിവയെ പോലും ഒരു പരിധിവരെ തടുഞ്ഞ് നിര്‍ത്താന്‍ സാധിച്ചേക്കും. ചിരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കുറയുന്നു. രക്തസമ്മര്‍ദ്ദം കണക്കാക്കുന്ന ഉപകരണം വീട്ടിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇത് പരിശോധിക്കാം. അല്‍പ സമയം ഇരിക്കുക. എന്നിട്ട് രക്തസമ്മര്‍ദ്ദം നോക്കുക. അതിന് ശേഷം കുറച്ച് ചിരിക്കുകയും എന്നിട്ട് വീണ്ടും രക്തസമ്മര്‍ദ്ദം നോക്കുമ്പോള്‍ വ്യക്തമായ അന്തരം നിങ്ങള്‍ക്ക് ബോധ്യപ്പെടും.
ചിരി പ്രകൃതിദത്തമായ വേദന സംഹാരി കൂടയാണ്. ചിരിയിലൂടെ വേദനകളും ശാരീരികവും മാനസികവുമായ അശ്വസ്ഥകളും മറികടക്കാം. യുവത്വം നിലനിര്‍ത്താന്‍ ചിരി സഹായകമാണ്. ചിരിക്കാനായി ഉപയോഗിക്കുന്ന പേശികള്‍ യുവത്വത്തിൻ്റെ പ്രസരിപ്പ് നിലനിര്‍ത്താന്‍ സഹായകമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ദിവസം മുഴുവന്‍ സന്തോഷവാനയിരിക്കൂ. അത് നിങ്ങള്‍ക്ക് നല്ല ആശ്വാസവും ആനന്ദവും നല്‍കും.
ചിരിക്കുന്നവര്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരും സമീപിക്കാന്‍ പറ്റുന്നവരുമായിരിക്കും. ചിരിക്കുന്നവരോടുള്ള ആളുകളുടെ പ്രതികരണം തന്നെ വിത്യസ്തമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെ ഒരു പരീക്ഷണം നടത്തി നോക്കൂ. മുഖത്തെ ചിരി നിലനിര്‍ത്തി ഇഷ്ടപ്പെടാത്ത· എന്തെങ്കിലും -നെഗറ്റീവായ- കാര്യങ്ങള്‍ ചിന്തിക്കാന്‍ ശ്രമിക്കൂ. സാധിക്കില്ളെന്ന് ഉറപ്പാണ്.
മുഖത്ത് ചിരി വിടരുമ്പോള്‍ ശരീരം മറ്റ് അവയവങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം ജീവിതം നന്മയാണ് എന്നാണ്. ചിരി മുഖത്ത് നിലനില്‍ക്കെ വിഷാദചിന്തകള്‍ മനസ്സിലേക്ക് കടന്ന്വരുന്ന പ്രശ്നമേയില്ല. ചിരിയിലൂടെ വിഷാദത്തില്‍ നിന്നും മനോക്ളേഷത്തില്‍ നിന്നും അകന്ന് നില്‍കാന്‍ കഴിയും. ചിരിക്കൂ…. സ്വയം ചികില്‍സിക്കൂ…. മനസ്സിൻ്റെ ഭാരം ലഘൂകരിക്കാം.
ഖുര്‍ആന്‍ പറയുന്നു: ‘അവനാണ് (അല്ലാഹു) ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്തവന്‍.’ അധ്യായം അന്നജ്മ് സൂക്തം (43)