സാമൂഹ്യ പരിവര്‍ത്തനം സംഭവിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

സാമൂഹ്യ പരിവര്‍ത്തനം സംഭവിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
  • ഏപ്രിൽ 28, 2023
  • ഇബ്റാഹീം ശംനാട്

മനുഷ്യന്‍്റെ വൈയക്തികവും സാമൂഹ്യവുമായ അവസ്ഥയില്‍ മാറ്റം അനിവാര്യമാണെന്ന് മാത്രമല്ല അവനെ സംബന്ധിച്ചേടുത്തോളം മാറ്റമില്ലാത്ത അവസ്ഥ അധോഗതിയുടെ ലക്ഷണമാണ്. ലോകത്ത·് മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണ് എന്ന വാക്യം പ്രസിദ്ധമാണ്. പല കാരണങ്ങളാല്‍ ഭൂമിയില്‍ മനുഷ്യ ജീവിതം അനുദിനം ദുസ്സഹമായികൊണ്ടിരിക്കുകയാണ്. രോഗവും പട്ടിണിയും നിരക്ഷരതയും തജ്ജന്യമായുണ്ടാകുന്ന മറ്റ് അവസ്ഥകളുമെല്ലാം മനുഷ്യ സമൂഹത്തെ· നിതാന്തമായി വേട്ടയാടുകയാണ്.  

മനുഷ്യരുടെ ദുരമൂത്ത· അത്യാര്‍ത്ഥിയും അതിന് താളം പിടിക്കുന്ന സാമൂഹ്യ വ്യവസ്ഥയും ചേര്‍ന്ന് നമ്മില്‍ ഭൂരിഭാഗത്തിന്‍്റേയും ജീവിതത്തെ·ദുസ്സഹമാക്കുന്നു. ഭക്ഷണം,ആരോഗ്യം,വിദ്യാഭ്യാസം,പാര്‍പ്പിടം തുടങ്ങിയ മനുഷ്യ വികസന സൂചികകളുടെ താഴെപടിയിലാണ് നമ്മില്‍ പലരും ജീവിക്കുന്നത്. സാമൂഹ്യ ക്ഷേമ കാര്യങ്ങള്‍ ഭരണകൂടങ്ങളുടെ അജണ്ടയില്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും പ്രായോഗികമായി അത് നടപ്പാവുന്നില്ല.

പരിവര്‍ത്തനത്തിന്‍്റെ മേഖലകള്‍

പാവപ്പെട്ടവര്‍ ഏറെ പ്രയാസപ്പെന്ന ഇന്നത്തെ ആഗോള നവലോക വ്യവസ്ഥക്ക് സമൂലമായ മാറ്റം ഉണ്ടായാല്‍ മാത്രമേ അന്തസ്സോടെ നമുക്ക് ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ക്ഷേമകാര്യ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടങ്ങള്‍  ഉപേക്ഷിച്ചു. ജനവിരുദ്ധ, കര്‍ഷക വിരുദ്ധ നിലപാടുകളാണ് സര്‍ക്കാറുകള്‍ സ്വീകരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ, മറ്റ് പൊതുകാര്യ സ്ഥാപനങ്ങളെല്ലാം കുത്തകകള്‍ക്ക് തീറെഴുതികൊടുത്തു. ഉദാര ലോക വ്യവസ്ഥിതിയുടെ ഫലമായി സമൂഹത്തിന്‍്റെ ധാര്‍മ്മികാധപതനവും നെല്ലിപടിയിലാണ്.

വ്യക്തി ജീവിതത്ത·ിലെ ഈ ദുരവസ്ഥകള്‍ക്ക് പുറമെ നാം വസിക്കുന്ന പ്രകൃതിയും ഉന്മൂലന ഭീഷണി നേരിടുകയാണ്. ആഗോളതാപനം,യുദ്ധം, പരിതസ്ഥിതി പ്രശ്നങ്ങള്‍,വനനശീകരണം,പ്ളാസ്റ്റിക് തുടങ്ങിയ സങ്കീര്‍ണ്ണമായ അവസ്ഥകള്‍ക്കും നാം സാക്ഷ്യം വഹിക്കുകയാണ്. കാലം മുന്നോട്ട് കുതിക്കുമ്പോള്‍ ദുരന്തങ്ങളില്‍ നിന്ന് കൂടുതല്‍ ദുരന്തങ്ങളിലേക്ക് നീങ്ങുകയാണ്. വ്യക്തി കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ ഈ അവസ്ഥക്ക് മാറ്റം ഉണ്ടാവൂ. വ്യക്തികളെ സംസ്കരിക്കുകയും സാമൂഹ്യാവസ്ഥകളെ കുറിച്ച് അവരെ ബോധവല്‍ക്കരിക്കുകയാണ് പ്രധാനം.  

സാമൂഹ്യ പരിവര്‍ത്തനം എന്ന കാഴ്ചപ്പാട് പാശ്ചാത്യ സംസ്കൃതിയുടെ സംഭാവനയാണെന്ന ധാരണ തീര്‍ത്തും അപക്വവും അബദ്ധ ജഡിലവുമാണ്. പാശ്ചാത്യ സംസ്കാരം രൂപപ്പെടുന്നതിന്‍്റെ ഒരു സഹസ്രാബ്ദം മുമ്പെങ്കിലും സാമൂഹ്യമാറ്റത്തിന്‍്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ അധ്യായം അര്‍റഅദ് സൂക്തം 11 ല്‍ വിവരിച്ചിട്ടുണ്ട്.  “……….. ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവര്‍ത്തിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നില്ല. അല്ലാഹു ഒരു ജനത്തിന് ദുര്‍ഗതി വരുത്തുവാന്‍ തീരുമാനിച്ചാല്‍ പിന്നെ ആര്‍ക്കും അതു തടയാനാവില്ല. അല്ലാഹുവിനെതിരില്‍, ഇത്തരമൊരു ജനത്തിന്‍്റെ രക്ഷകരോ തുണയോ ആകാനും ആര്‍ക്കും കഴിയുകയില്ല”.

ഇന്ത്യന്‍ പാര്‍ലമെന്‍്റിന്‍്റെ ഭിത്തികളില്‍ ഉല്ളേഖനം ചെയ്യപ്പെട്ട മഹത്തായ അനേകം വചനങ്ങളില്‍ ഒന്നാണ് ഈ സൂക്തം. ഓരോ സമൂഹത്തിന്‍്റെയും ഭാഗധേയം അവരുടെ തന്നെ ഉത്തരവാദിത്തമാണെന്ന് പ്രസ്തുത സൂക്തം വ്യക്തമാക്കുന്നു. സമൂഹം എന്ന് പറയുന്നത് വ്യക്തികള്‍ കൂടിച്ചേര്‍ന്നതാണ്. വ്യക്തികളില്‍ മാറ്റമുണ്ടാവുമ്പോള്‍ സമൂഹത്തിലും അത് പ്രതിഫലിക്കുമല്ളൊ?  പല തുള്ളികള്‍ ചേര്‍ന്ന് സമുദ്രം ഉണ്ടാവുന്നത് പോലെ, പല വ്യക്തികള്‍ ചേര്‍ന്നാണ് സമൂഹവും ഉണ്ടായത്. ഒരു തുള്ളി ജലത്തിന്‍െറ രാസഘടകം അമ്ളമാണെങ്കില്‍, ഒഴുകുന്ന സമുദ്രവും അമ്ളത്ത·ില്‍ നിന്നുള്ളതായിരിക്കുമല്ളൊ?

പരിവര്‍ത്തനം സംഭവിക്കാന്‍

ശിരസ്സ്,ഹൃദയം,ഇരു കരങ്ങള്‍ എന്നിവയാണ് വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങള്‍. അതില്‍ മാറ്റം വരുകയാണ് പ്രധാനം.
1. ശിരസ്സ് എന്നത് അറിവ്,വിജ്ഞാനം എന്നിവയെ പ്രതിനിധീകരിക്കുന്നു.
2. ഹൃദയം എന്നത് ധാര്‍മ്മിക ബോധത്തേയും ഇഛാ മനോഭാവത്തേയും പ്രതിനിധീകരിക്കുന്നു.
3. ഇരു കരങ്ങള്‍ എന്നാല്‍ വിവിധ തൊഴില്‍മേഖലയിലെ നൈപുണ്യമാണ്.
ഈ മൂന്ന് ഘടകങ്ങളെയും സമന്വയിപ്പിച്ച് പരിശീലിപ്പിച്ചാല്‍ അത് വലിയ മാറ്റങ്ങള്‍ക്ക് നിമിത്തമാവുന്നതാണ്.

ഈ മൂന്ന് ഘടകങ്ങളുടെ ശരിയായ പരിശീലനമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിന്‍്റെ ഗുണ നിലവാരത്തിലും വ്യക്തികളുടെ ഉന്നത വിദ്യാഭ്യാസത്തിലും മാറ്റങ്ങള്‍  അനിവാര്യമാണ്. വ്യക്തമായ ദിശാബോധവും വിദ്യാഭ്യാസത്തിന്‍്റെ കാര്യത്തില്‍ പ്രസക്തംതന്നെ. വ്യക്തികളില്‍ മാറ്റം സൃഷ്ടിക്കുന്ന ഈ സംയോജിത പ്രവര്‍ത്തനം സമൂഹത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകുന്നതാണ്.  

മനുഷ്യരുടെ ശിരസ്സ്,ഹൃദയം,ഇരു കരങ്ങള്‍ എന്നിവക്ക് ആവശ്യമായ പരിശീലനം ലഭിക്കുമ്പോള്‍ അവരുടെ ആന്തരിക കാര്യങ്ങളില്‍ മാറ്റം സംഭവിക്കുന്നു എന്നതില്‍ സംശയമില്ല. വ്യക്തികളുടെ ആന്തരിക കാര്യങ്ങളില്‍ മാറ്റം വരുമ്പോള്‍ സമൂഹത്തിന്‍്റെ സാമ്പത്തികവും സാമൂഹ്യവുമായ ബാഹ്യ കാര്യങ്ങളില്‍ അല്ലാഹു മാറ്റം വരുത്തും എന്നാണ് മുകളില്‍ ഉദ്ധരിച്ച സൂക്തം വ്യക്തമാക്കുന്നത്. എല്ലാവര്‍ക്കും ബാധകമായ മാറ്റത്തിന്‍്റെ പ്രകൃതി നിയമമാണിത്.  

ഈ പരിവര്‍ത്തന സിദ്ധാന്തത്തിന്‍്റെ മികച്ച ഉദാഹരമാണ് ജാപ്പാന്‍. വിദ്യാഭ്യാസത്തിലൂടെ വ്യക്തികളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. പരമ്പരാഗത വിശ്വാസം ഉപേക്ഷിച്ച്, പാശ്ചാത്യ സംസ്കാരം സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായപ്പോള്‍ അത് സാധ്യമല്ളെന്ന് പ്രഖ്യാപിച്ചു. ജാപ്പാന്‍്റെ 80 ശതമാനവും പര്‍വ്വത പ്രദേശങ്ങള്‍. രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കയുടെ ആണവ ബോംമ്പില്‍ തകര്‍ന്നടിഞ്ഞ രാജ്യം. അഗ്നി പര്‍വതങ്ങളും സുനാമി ആക്രമണങ്ങളും ദുരിതങ്ങള്‍ വര്‍ധിപ്പിക്കുന്നു. പക്ഷെ വ്യക്തി കേന്ദ്രീകൃത പരിശീനത്തിലൂടെ ജാപാന്‍ ലോക സമ്പദ്വ്യവസ്ഥയില്‍ രണ്ടാം സ്ഥാനത്താണ്.

പ്രവാചക മാതൃകകള്‍  

യഥാര്‍ത്ഥ·ില്‍ സാമൂഹ്യമാറ്റത്തിന്‍്റെ ശക്തരായ വാക്താക്കളും പ്രയോഗ്താക്കളുമായിരുന്നു പ്രവാചകന്മാര്‍. വ്യക്തികള്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കിയാണ് അവര്‍ മഹത്തായ മാറ്റം സാധിച്ചത്. സാമൂഹ്യ തിന്മകള്‍ക്കെതിരെ നിരങ്കുശമായി പടപൊരുതിയ ധീരാത്മാക്കളായിരുന്നു അവര്‍. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ മാത്രമല്ല അക്രമികളും സ്വാര്‍ത്ഥംഭരികളുമായ ഭരണാധികള്‍ക്കെതിരെയും പടപൊരുതി മനുഷ്യ സമൂഹില്‍ മാറ്റങ്ങളുണ്ടാക്കി.  

മുഹമ്മദ്് നബിയുടെ ചരിത്രവും ഇതില്‍ നിന്ന് അപവാതമല്ല. മദീനയില്‍ അക്കാലത്ത·് അറിവ് പകരാന്‍ ഒമ്പത് പാഠശാലകള്‍ സ്ഥാപിച്ചതിന് പുറമെ പൗരാണിക നാഗരികതയുടെ മടിത്തൊട്ടിലായ ചൈനയില്‍ പോയി വിജ്ഞാനം ആര്‍ജ്ജിക്കാന്‍ ആഹ്വാനം ചെയ്തു. ബദ്ര്‍ യുദ്ധത്തില്‍ ബന്ദികളാക്കപ്പെട്ട തടവുകാരുടെ വിമോചനത്തിന് മോചന ദ്രവ്യമായി മദീനക്കാരെ അക്ഷരാഭ്യാസം പഠിപ്പിക്കാന്‍ നിര്‍ദ്ദേിച്ചത് ചരിത്രത്തില്‍ അപൂര്‍വ്വ സംഭവമാണ്.

മനുഷ്യ സമൂഹ്യാവസ്ഥയില്‍ മാറ്റത്തിന്‍്റെ ആദ്യ പ്രക്രിയ ആരംഭിക്കേണ്ടത് വ്യക്തികളില്‍ നിന്നാണ്. വ്യക്തികളുടെ മാറ്റമാണ് സാമൂഹ്യമാറ്റത്തിന് ദുന്ദുബി കുറിക്കുന്നത്. ഒരു സമൂഹം വ്യക്തികളെ വളര്‍ത്തി എടുക്കുന്നതില്‍ വിജയിക്കുകയാണെങ്കില്‍, സൃഷ്ടാവിന്‍െറ സഹായത്താല്‍ അവര്‍ക്ക് ശോഭനമായ ഭാവി കൈവരിക്കാന്‍ കഴിയും. അതേയവസരം ഒരു സമൂഹം വ്യക്തികളെ വളര്‍ത്തുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ ആ സമൂഹം അധ:പതിക്കും.

അതോടൊപ്പം മനുഷ്യന്‍ സാമൂഹ്യ ജീവി എന്ന നിലയില്‍ സാമൂഹ്യ വിപത്തുകള്‍ക്കെതിരെ ശക്തമായ ആശയ സമരങ്ങളും കൂട്ടായ പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട്. അതിന്‍്റെ ഭാഗമായി വ്യാപകമായ ബോധവല്‍ക്കരണ ക്യാമ്പൈനുകള്‍, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, പെറ്റിഷന്‍ സമര്‍പ്പിക്കല്‍, പൊതു താല്‍പര്യ ഹര്‍ജി തയ്യാറാക്കല്‍, ഒപ്പ് ശേഖരണം,ആവശ്യമായ ഫണ്ട് സമാഹരണം തുടങ്ങിയ സാമൂഹ്യ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ശക്തിപ്പെടുമ്പോഴാണ് സാമൂഹ്യ പരിവര്‍ത്തനം യാഥാര്‍ത്ഥ്യമാവുകയുള്ളൂ.