വിലയിരുത്തപ്പെടേണ്ട സ്വതന്ത്ര ഇന്ത്യയുടെ 78 വര്‍ഷങ്ങള്‍

വിലയിരുത്തപ്പെടേണ്ട സ്വതന്ത്ര ഇന്ത്യയുടെ 78 വര്‍ഷങ്ങള്‍
  • ഓഗസ്റ്റ്‌ 15, 2024
  • ഇബ്റാഹീം ശംനാട്

ഒരു പരമാധികാര സ്വതന്ത്ര മതേതര രാജ്യത്തെ സംബന്ധിച്ചേടുത്തോളം, ഓരോ സ്വതന്ത്രദിന ആഘോഷങ്ങളും അതിന്‍റെ നേട്ടകോട്ടങ്ങള്‍ വിലയിരുത്തി പൂര്‍വ്വാധികം കരുത്തോടെ മുന്നോട്ട് കുതിക്കാനുള്ള അവസരമാണ്. നമ്മുടെ രാജ്യത്തെകുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കക്കാര്‍ വിലയിരുത്തിയിരുന്നത്, ഇന്ത്യയുടെ ഒരു പാദം ചന്ദ്രനിലാണെങ്കില്‍ മറ്റെ പാദം, ചാണകത്തിലാണ് എന്നായിരുന്നു. ബി.ജെ.പി. സര്‍ക്കാറിനെ സംബന്ധിച്ചേടുത്തോളം ഈ പ്രസ്താവം എത്രമാത്രം വാസ്തവമാണ് എന്ന് വിവരിക്കേണ്ടതില്ല.

അധിനിവേഷത്തിന്‍റെ അപ്പോസ്തലന്മാരായ ബ്രിട്ടീഷുകാര്‍ ചാരമാക്കിയ ഇന്ത്യ, ഫീനക്സ് പക്ഷിയെ പോലെ ഉയര്‍ന്നെഴുന്നേറ്റ മഹത്തായ രാജ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കഴിഞ്ഞ 78 വര്‍ഷത്തിനിടയില്‍ നമുക്ക് അഭിമാനിക്കാവുന്ന എത്രയൊ നേട്ടങ്ങള്‍ ആര്‍ജജിച്ചിട്ടുണ്ട്. ശക്തമായ ജനാധിപത്യ മതേതരത്വ അടിത്തറയുള്ള ഒരു ഭരണഘടനയിലാണ് ഇന്ത്യ നിലകൊള്ളുന്നതെന്നതാണ് അതില്‍ ഏറ്റവും പ്രധാനം. ആ ഭരണഘടന ഇല്ലായിരുന്നുവെങ്കില്‍, എത്ര നേട്ടങ്ങള്‍ ആര്‍ജ്ജിച്ചാലും അതിന് വലിയ പ്രസക്തിയില്ല.

സ്വാതന്ത്രാനന്തരം ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഇങ്ങനെ ചുരുക്കിപറയാം: പഞ്ചവല്‍സര പദ്ധതികളിലൂടെ നടപ്പാക്കിയ അടിസ്ഥാന വികസനങ്ങള്‍, 1967 യെ ഭക്ഷ്യമേഖലയില്‍ സ്വയം പര്യപ്തത കൈവരിക്കാനിടയാക്കിയ ഹരിത വിപ്ളവം, ബഹിരാകാശ രംഗത്തെ മുന്നേറ്റം, വിവര സാങ്കേതിക രംഗത്തെ പുരോഗതി, 1994 ല്‍ പോളിയൊ മുക്തമായ രാജ്യമായി മാറി, വിദ്യാഭ്യാസം പൗരന്മാരുടെ അവകാശമായി പ്രഖ്യാപിച്ചത്, ശക്തമായ സൈന്യത്തിന്‍റെ സാനിധ്യം, ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വെ സൃംഗല, തുടങ്ങി നേട്ടങ്ങളുടെ പട്ടിക നീണ്ടതാണ്.

കോട്ടങ്ങളുടെ കുത്തൊഴുക്ക്
ഇതിന്‍റെ മറുവശം ഭീതിതവും കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. ഒരു കച്ചവട സ്ഥാപനത്തെ പറ്റി ഇങ്ങനെ പറയാറുണ്ട്: ആദ്യ തലമുറ കച്ചവട സംരംഭം തുടങ്ങുന്നു. രണ്ടാം തലമുറ അത് ആസ്വദിക്കുന്നു. മൂന്നാം തലമുറ അത് ലേലത്തിന് വെക്കുന്നു. ഇന്ത്യയെ സംബന്ധിച്ചേടുത്തോളം ഈ പ്രസ്താവം അക്ഷരംപ്രതി ശരിയാണ്. രാജ്യത്തിന്‍രെ ആസ്ഥികള്‍ കുത്തക മുതലാളിമാര്‍ക്ക് ഒന്നൊന്നായി തീറെഴുതികൊടുത്തുകൊണ്ടിരിക്കുകയാണ്. ഇനിയും വല്ലതും അവശേഷിക്കുന്നുണ്ടെങ്കില്‍, വിലപേലശലിലുള്ള അഭിപ്രായവിത്യാസമാണെന്ന് കരുതിയാല്‍ മതി. ഇതിന്‍റെ ഫലമാകട്ടെ, ലോക സമ്പദ് വ്യവസ്ഥക്ക് ഇന്ത്യയുടെ സംഭാവന 24 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്.

ജാതി വ്യവസ്ഥ ഇന്ത്യയൂടെ ശാപമായിരിക്കുന്നു. ഇതിന്‍രെ പേരില്‍ പിഞ്ചുകുട്ടികള്‍ പോലും കൊല്ലപ്പെടുന്നു. ജാതിയുടെ അടിസ്ഥാനത്തില്‍ ആളുകളെ ഉള്‍കൊള്ളുകയും പുറംന്തള്ളുകയും ചെയ്യുന്ന പ്രവണത വര്‍ധിക്കുകയാണ്. ബ്രഹ്മണിക്കല്‍ ഐഡിയോളജിയുടെ ഫലമായി രാജ്യത്തെ ത്രേതായുഗത്തിലേക്ക് കൊണ്ട് പോവാനുള്ള നീക്കം അന്തിമഘട്ടത്തിലാണ്. വരാണസി തലസ്ഥാനമായി മാറും. ത്രേതാ ദ്വാപര യുഗത്തിലെ ശിക്ഷാനിയമങ്ങളാണ് നടപ്പാക്കുക. 547 അംഗ മതപാര്‍ലമെന്‍രില്‍ 16 വയസ്സുള്ള മുസ്ലിംങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും വോട്ടവകാശമില്ല. ശങ്കരാചാര്യ പരിഷത്തിന്‍റെ മേധാവി സ്വാമീ സ്വരുപാനന്ദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യയില്‍ 25 ശതമാനം പൗരന്മാര്‍ നിരക്ഷരരും സ്കൂള്‍ ഡ്രോപ് ഒൗട്ട് വളരെ കൂടുതലുമാണ്. ഇന്ത്യന്‍ ദേശീയതക്ക് ബദലായി ഹിന്ദു ദേശീയതയായിരിക്കും അവര്‍ ഉയര്‍ത്തിപിടിക്കുക. അതോടെ മത ന്യൂനപക്ഷങ്ങളുടെ ഭാവി അപകടത്തിലാവും. വിചാരണതടവുകാരായി നിരവധി ആക്ടിവിസ്റ്റുകള്‍ തടവിലാണ്. ബാബരി മസ്ജിദ് തകര്‍ത്തതോടെ, ഇന്ത്യന്‍ മതേതരത്വത്തിന്‍റെ അസ്ഥിവാരം തൂത്തെറിയപ്പെട്ടു. തൊഴിലില്ലായ്മ രൂക്ഷമായികൊണ്ടിരിക്കുകയും വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുകയും ചെയ്യുന്നു. ബി.ജെ.പി. അധികാരത്തിലത്തെിയത് മുതല്‍ ഫെഡറല്‍ സംവിധാനവും അവതാളത്തിലായി. പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു.

സദ് ഭരണത്തിന്‍റെ ലക്ഷണങ്ങള്‍
എന്താണ് ഒരു സല്‍ഭരണത്തിന്‍റെ ലക്ഷണങ്ങള്‍? പൗരന്മാര്‍ ഭരണകര്‍ത്താക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്താണ്? ഇത് പരിശോധിക്കുമ്പോഴാണ് നമ്മുടെ ഭരണകൂടം എത്രമാത്രം സ്വഛാധിപതികളും സ്വാര്‍തഥംഭരികളുമാണെന്ന് മനസ്സിലാവുക. ജന താല്‍പര്യങ്ങള്‍ പരിഗണിച്ച്, വ്യക്തമായ തീരുമാനങ്ങള്‍ എടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന പ്രക്രിയക്കാണ് സദ്ഭരണം എന്ന് പറയുക. അത് നിര്‍വ്വഹിക്കാനുള്ള നമ്മുടെ മൂന്ന് സംവിധാനങ്ങളാണ് ലെജിസ്ളേറ്റവും എകസികൂട്ടിവും ജുഡീഷ്യറിയും.

ഇത് മൂന്ന് സംവധാനങ്ങളും വലിയ ആരോപണങ്ങള്‍ നേരിടുന്നു. 2019 ല്‍ തെരെഞ്ഞെടുക്കപ്പെട്ട എം.പി.മാരില്‍ 43% ക്രിമിനല്‍ കുറ്റകൃതങ്ങള്‍ ആരോപിക്കപ്പെട്ടവരാണ്. ഇത് 2014 നെ അപേക്ഷിച്ച് 26% വര്‍ധനവ് ഉണ്ടായിരിക്കുന്നു. Transperancy International പുറത്തിറക്കിയ Corruption Perception Index പ്രകാരം അഴിമതി പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 80 ല്‍ 78 ആണെന്നത് എക്സികൂട്ടിവ് ഉള്‍പ്പടെയുള്ള സംവിധാനങ്ങളുടെ ദൗര്‍ബല്യത്തിലേക്കാണ് വിരല്‍ ചുണ്ടുന്നത്. സമീപകാലത്തുണ്ടായ നിരവധി കോടതിവിധികള്‍ ജുഡിഷ്യറിയുടെ നിഷ്പക്ഷതയും ചോദ്യംചെയ്യപ്പെടുന്നു. കൃത്യസമയത്ത് നീതി ലഭിക്കുക എന്ന പൗരന്‍റെ അവകാശം ഏട്ടിലെ പശുവായി അവശേഷിക്കുന്നു. നിരവധി പേര്‍ വിചാരണതടവുകാരായി കാരാഗ്രഹത്തില്‍ സ്വാതന്ത്ര്യത്തിന്‍റെ ഒരു ഇറ്റ് സ്വഛവായുനായി കേഴുകയാണ്.

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ പരിഗണിക്കുക എന്നത് ഒരു നല്ല ഭരണകൂടത്തിന്‍രെ ലക്ഷണമായി എണ്ണിപറയാറുണ്ട്. ഇന്ത്യയില്‍ സ്ത്രീകളുടേയും പിന്നോക്ക ന്യുനപക്ഷ വിഭാഗങ്ങളുടേയും സ്ഥിതി പരിതാപകരമാണ്. അഴിമതിമുക്ത ഭരണനിര്‍വ്വഹണം, ജന പങ്കാളിത്തം, സമവായം ഉണ്ടാക്കല്‍, നടപടി ക്രമങ്ങളിലെ സുതാര്യത, കാര്യക്ഷമത, നീതി, ക്രമസമാധാന നില തുടങ്ങിയ ഏതൊരു സദ് ഭരണകൂടത്തിനുണ്ടായിരിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും സംഘ്പരിവാര്‍ ശക്തികള്‍ പുറംകാലുകൊണ്ട് തട്ടികളിക്കുകയാണ്. കുത്തകളുടെ സ്വാധീനമാകട്ടെ ദിനംപ്രതി വര്‍ധിച്ച്വരുന്നു.

2021 ലെ Global Peace Index പ്രകാരം സമാധാനം നിലനില്‍ക്കുന്ന 163 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ദയനീയമാംവിധം 135 ല്‍ എത്തിനില്‍ക്കുന്നു. ഇന്ത്യയിലും ഇസ്രായേലിലും തെരെഞ്ഞെടുപ്പ് സമയം മുസ്ലിംങ്ങളെ സംബന്ധിച്ചേടുത്തോളം കൂടുതല്‍ ഭയാനകമായ ദിനങ്ങളാണ്. ഭൂരിപക്ഷ പ്രീണനത്തിനായി ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്ന അവസ്ഥ തെരെഞ്ഞെടുപ്പ് സന്ദര്‍ഭങ്ങളില്‍ വ്യാപകമാണ്. ഇന്ത്യ നൂറ്റാണ്ടുകളായി ഉയര്‍ത്തിപിടിക്കുന്ന നാനാത്വത്തില്‍ ഏകത്വവും ഇല്ലാതാക്കി. ഒരു രാഷ്ട്രം, ഒരു മതം, ഒരു ഭാഷ, ഒരു നേതാവ് എന്നതിലേക്ക് ചുരുക്കാനുള്ള പ്രവണത വര്‍ധിച്ചിരിക്കുന്നു.

പ്രതീക്ഷ നല്‍കുന്ന കാര്യങ്ങള്‍
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഈ കൂരിരുട്ടില്‍ പ്രതീക്ഷ നല്‍കുന്ന പല സംഭവങ്ങളുടെയും രജതരേഖകള്‍ അങ്ങിങ്ങായി നമുക്ക് കാണാം. ഒരു വര്‍ഷം നീണ്ട് നിന്ന കര്‍ഷക സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയത്, പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ശ്രമം മുളയില്‍ തന്നെ നുള്ളികളഞ്ഞത്, ബീഹാറില്‍ ബി.ജെ.പി.മുക്ത പാര്‍ട്ടികളുടെ യോജിച്ച മുന്നേറ്റം എല്ലാം പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഭിന്നിപ്പിനെ അവസരമാക്കാന്‍ കഴിയുന്നു എന്നതാണ് ബി.ജെ.പി.യുടെ ശക്തിസ്രോതസ്സ്. ഇക്കാര്യം തിരിച്ചറിയാന്‍ സംഘ് വിരുദ്ധ ശക്തികള്‍ എത്ര വൈകുന്നുവൊ അത്രകാലം അവരുടെ കലികാലം തുടരുകയും സംഘികളുടെ അച്ചാദിന്‍ തുടരുകയും ചെയ്യും.

ഈ സങ്കീര്‍ണ്ണ സാഹചര്യത്തെ മറികടക്കാന്‍, ജനവിരുദ്ധ നിലപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ട് വരുമ്പോള്‍, അതിനെ ശക്തമായി പ്രതിരോധിക്കാന്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുന്നോട്ട് മുന്നോട്ട് വരുകയും അതിലേക്ക് മറ്റുള്ളവരെ കൂടി സഹകരിപ്പിക്കുകയും അത് വലിയ ജനമുന്നേറ്റമായി മാറുകയും ചെയ്യുമ്പോഴാണ് ഏത് ജനകീയ സമരവും വിജയത്തിലത്തെുകയെന്ന കാര്യത്തില്‍ സംശയമില്ല. അത്തരമൊരു യുവജനതയെ തയ്യാറാക്കുക എന്നതാണ് അടിയന്തര കര്‍ത്തവ്യം.