കാരുണ്യ പ്രവർത്തനത്തിന്റെ മേഖലകള്‍

മനുഷ്യത്വമുള്ള, ആദ്രതയുള്ള മനസ്സുള്ളവരാകാനും നമുക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നവരുമാവുകയാണ് വൃതാനുഷ്ടാനത്തിന്‍്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. റമദാനിലെ ആദ്യ പത്ത് കാരുണ്യത്തിനായി റിസര്‍വ് ചെയ്തുവെച്ചിരിക്കുന്നത്, അല്ലാഹുവിന്‍െറ അതിരില്ലാത്ത കാരുണ്യം നമ്മില്‍ വര്‍ഷിക്കാനാണ്. അതിന് നാം സാധ്യമാവുന്നവിധത്തില്‍ സഹജീവികളോട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോഴാണ് അല്ലാഹുവിന്‍്റെ കാരുണ്യം നമുക്ക് ലഭിക്കുക.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നമുക്ക് ധാരാളം അവസരങ്ങളുണ്ട്. അതില്‍ പ്രധാനം നമ്മുടെ രക്ഷിതാക്കളോട് തന്നെയാണ്. സ്നേഹമസൃണമായ രീതിയില്‍ രക്ഷിതാക്കളോടും കുട്ടികളോടും സഹധര്‍മ്മിണിയോടും വീട്ട്വേലക്കാരോടും പെരുമാറുകയും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുകയും ചെയ്യുക. ഒരിക്കല്‍ ഒരു അനുചരന്‍ പ്രവാചകനോട് ചോദിച്ചു: അല്ലാഹുവിന്‍െറ ദൂതരെ, വേലക്കാരന് ഒരു ദിവസം എത്ര പ്രാവിശ്യം മാപ്പ് കൊടുക്കണം? നബി മൗനം പാലിച്ചു. ചോദ്യം മൂന്ന് പ്രാവിശ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ അവിടന്ന് പറഞ്ഞു: എഴുപത് പ്രാവിശ്യം അവന് മാപ്പ് നല്‍കുക.
ആഹാരം,വസ്ത്രം,ചികില്‍സ,ഭവന നിര്‍മ്മാണം,വിവാഹം,വിദ്യാഭ്യാസം തുടങ്ങി എണ്ണമറ്റ ജീവിതാവിശ്യങ്ങള്‍ക്കായി കൈനീട്ടുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. അവരെ സഹായിക്കുക. ചോദിക്കുന്നവരെ ആട്ടി അകറ്റരുതെന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നു. കുതിര പുറത്ത് സവാരി ചെയ്ത് വരുന്ന ഭിക്ഷക്കാരനെ പോലും ആട്ടി അകറ്റരുതെന്ന്് പ്രവാചകന്‍ ഉപദേശിച്ചു. ഒന്നിനും സാധ്യമല്ളെങ്കില്‍ അവരോട് പുഞ്ചിരി, ചേര്‍ത്ത്നിര്‍ത്തല്‍, ഹൃദ്യമായ സംസാരം. ഇതും കാരുണ്യ പ്രവര്‍ത്തനം തന്നെ.
കാരുണ്യം പ്രകടിപ്പിക്കുന്നതിന്‍െറ ഭാഗമായി അനാഥാലയങ്ങളും അഗതി മന്ദിരങ്ങളും വൃദ്ധസദനങ്ങളും പതിവായി സന്ദര്‍ശിക്കുക. സമൂഹത്തിലെ ആ ദുര്‍ബല വിഭാഗം നമ്മുടെ കാരുണ്യത്തിനായ് കാത്തിരിക്കുന്നു. ഒരു പുഞ്ചിരി തൂകുന്ന മുഖത്തിനായ്. ഒരു ആശ്വാസ വചനത്തിനായി. സംശയമില്ല, ജീവിത തിരക്കിനിടയില്‍ അവരോടൊപ്പം അല്‍പം സമയം ചിലവഴിക്കാന്‍ സമയം കണ്ടത്തെുന്നത് മനസ്സിലെ കാരുണ്യത്തിന്‍െറ ഉറവ വറ്റാതിരിക്കാന്‍ സഹായകമാവും.
കാരുണ്യം ചെയ്യാന്‍ അനേകം വഴികള്‍ തുറന്നിട്ടിരിക്കുന്ന മാസമാണ് റമദാന്‍. ബാഹ്യമായ ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ആന്തരികമായി കാരുണ്യമുള്ള മനസ്സിന്‍െറ ഉടമകളായി മാറുന്നതാണ്. അത് നമ്മുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നു. കാലം നമ്മോട് ആവശ്യപ്പെടുന്നതും മറ്റൊന്നല്ല. ഉപവാസമനുഷ്ടിച്ചിരുന്ന സഹാബി വനിത തന്‍െറ വീട്ട് വേലക്കാരിയോട് കയര്‍ത്ത് സംസാരിക്കന്നത് കണ്ട പ്രവാചകന്‍: നിന്‍െറ ഉപവാസം മുറച്ച് കളഞ്ഞോളൂ. ഞാന്‍ വൃതമനുഷ്ടിക്കുന്നുണ്ടല്ളൊ എന്ന് അവള്‍ തിരുദൂതരെ അറിയിച്ചപ്പോള്‍ വീട്ട് വേലക്കാരിയോട് അപമര്യാദയായി പെരുമാറിയതിലൂടെ നിന്‍െറ ഉപവാസം മുറിഞ്ഞു പോയിരിക്കുന്നു എന്നായിരുന്നു അവിടുത്തെ പ്രതികരണം.
കാരുണ്യ പ്രവര്‍ത്തനത്തിനുള്ള മേഖലകള്‍ ഒരിക്കലും പരിമിതപ്പെടുത്തുക സാധ്യമല്ല. ആര്‍ക്കെല്ലാം കാരുണ്യം ആവശ്യമാണ് എന്ന് കാണാനുള്ള കാരുണ്യത്തിന്‍െറ കണ്ണ് ഉണ്ടാവണമെന്ന് മാത്രം. കാരുണ്യം നമുക്ക് മറ്റുള്ളവരിലേക്ക് എത്ര അളവില്‍ ചൊരിയാന്‍ കഴിയുന്നുവൊ അതിനെക്കാള്‍ കൂടുതലായി, നമുക്ക് അത് പലവഴിക്കായി തിരിച്ച് ലഭിച്ച്കൊണ്ടിരിക്കും; അലംഘനീയമായ ഒരു പ്രകൃതി നിയമം പോലെ. മരുഭൂമിയായി മാറിയ നമ്മുടെ മനസ്സ് ആദ്രമാവാന്‍ നോമ്പിനെക്കാള്‍ ഉത്തമമായ മറ്റൊരു ഒൗഷധമില്ല.