നബി ഇബ്റാഹീമും ഇസ്മാഈലും: ത്യാഗത്തിന്‍റെ മാതൃകകള്‍

ഹജ്ജും ബലിപ്പെരുന്നാളും നമ്മെ ചരിത്രത്തിന്‍റെ പിന്നാപുറങ്ങളിലേക്കെടുക്കുമ്പോള്‍, 97 വയസ്സ് പ്രായമായ ഒരു വൃദ്ധനോട് 13 വയസ്സായ ഒരു ബാലന്‍റെ ജീവനെടുക്കാന്‍ ആവിശ്യപ്പെടുന്ന രംഗത്തിന് നാം സാക്ഷികളാണ്ടേി വരുന്നുണ്ട്. ആ മനുഷ്യന്‍ ആരായിരുന്നു? ആരാണ് ആ ബാലന്‍? ഈ ആവശ്യം ഉന്നയിക്കുന്നതാരാണ്? ഈ സമവാക്യത്തിലെ മൂന്ന് കാര്യങ്ങളെ നാം അറിയുകയാണെങ്കില്‍ ജീവിതത്തെ കുറിച്ച് നമുക്ക് വ്യകതമായ ഒരു അവബോധം ഉണ്ടാവുമായിരുന്നു. ജീവിതം തന്നെ എന്താണെന്നും അറിയാന്‍ കഴിഞ്ഞേനെ.
97 വയസ്സായ ഒരാളോട് 13 വയസ്സ് മാത്രം പ്രായമുള്ള ഒരു ബാലന്‍റെ ജീവനെടുക്കാന്‍ ആവിശ്യപ്പെട്ടത് മറ്റാരുമായിരുന്നില്ല; അല്ലാഹുവിന്‍റെ ഏറെ പ്രയങ്കരനായ, എല്ലാ പ്രവാചകന്മാരുടേയും പ്രപിതാവെന്ന് വശേഷിപ്പിക്കാവുന്ന ഇബ്റാഹീം നബിയായിരുന്നു അത്. 13 വയസ്സ് പ്രായമായ സ്വന്തം പുത്രനല്ലാതെ മറ്റാരുമായിരുന്നില്ല തന്നെ ബലി നല്‍കണമെന്ന് ആവിശ്യപ്പെട്ടത്.
ആ പിഞ്ചോമനക്ക് വേണ്ടി ഇബ്റാഹീം നബി പ്രതീക്ഷാപൂര്‍വ്വം കാത്തിരുന്നത് നീണ്ട 83 വര്‍ഷങ്ങള്‍. അത് അദ്ദേഹത്തിന് അനല്‍പമായ സന്തോഷം. അതിന്‍റെ അര്‍ത്ഥമെന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം; നിങ്ങളുടെ മകനോ മകളോ വന്ന് അവനോ അവളോ നിങ്ങളോട് പുലര്‍ത്തുന്ന സ്നേഹം പ്രകടിപ്പിക്കുന്നതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.
തന്‍റെ ചുറ്റും കളിച്ച് നടക്കേണ്ട പ്രായമായപ്പോള്‍ പിതാവ് മകനോട് ചെന്നു പറഞ്ഞു: “എന്‍റെ പിഞ്ചോമനേ! ഞാന്‍ നിന്നെ ബലി നല്‍കുന്നതായി ഒരു സ്വപ്നം കണ്ടിട്ടുണ്ട്.”
പ്രവാചകന്മാര്‍ കാണാറുള്ള സ്വപ്നം ദൈവിക വെളിപാടുകളുടെ രൂപമാണെന്ന് നമുക്കറിയാം. അതുകൊണ്ട് അത് സത്യം തന്നെയായിരുന്നു.
അപ്പോള്‍ ആരുടേതായിരുന്നു ഈ കല്‍പ്പന? അത് സര്‍വ്വശക്തനായ അല്ലാഹുവില്‍ നിന്നല്ലാതെ മറ്റാരില്‍ നിന്നുമായിരുന്നില്ല. മകനെ ബലിഅര്‍പ്പിക്കാന്‍ ഇബ്റാഹീമിനോട് ആവിശ്യപ്പെട്ടത് സ്രഷ്ടാവായ അല്ലാഹു തന്നെ. ഇസ്മായിലിന്‍റെ ജീവിതം എടുക്കാനുള്ള ആജ്ഞ എന്നതിനെക്കാളുപരിയായി മുഴുവന്‍ മനുഷ്യ സമൂഹത്തേയും ജീവിതം എന്താണെന്ന് മനസ്സിലാക്കാന്‍ പഠിപ്പിക്കുകയായിരുന്നു അതിലൂടെ ചെയ്തത്.
അല്ലാഹുവിന്‍റെ ആവശ്യം മനുഷ്യരെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. അത്കൊണ്ട് നാം അതിനെ കുറിച്ച പാഠങ്ങള്‍ മനസ്സിലാക്കുകയും ചിന്തിക്കുകയും ചെയ്യണം. രണ്ട് കാര്യങ്ങള്‍ അല്ലാഹു നമ്മുടെ ജീവതത്തില്‍ മനോഹരമാക്കയിരിക്കുന്നു. ആ രണ്ട് കാര്യങ്ങള്‍ ഖുര്‍ആന്‍ ഒന്നിലധികം തവണ പരാമര്‍ശിച്ചിട്ടുണ്ട്. “സമ്പത്തും സന്താനങ്ങളും ഐഹികജീവിതത്തിന്‍റെ അലങ്കാരമാണ്. എന്നും നിലനില്‍ക്കുന്ന സല്‍ക്കര്‍മങ്ങള്‍ക്കാണ് നിന്‍റെ നാഥന്‍റെയടുത്ത് ഉത്തമമായ പ്രതിഫലമുള്ളത്. നല്ല പ്രതീക്ഷ നല്‍കുന്നതും അതുതന്നെ.” ( 18:46 )
അത് തന്നെ! സമ്പത്തും സന്താനങ്ങളും ജീവിതം മനോഹരമാക്കുന്നു. എന്താണ് സംഭവിച്ചതെന്ന് നോക്കൂ! ഈ രണ്ട് കാര്യങ്ങളില്‍ ഒന്ന് ബലിയര്‍പ്പിക്കാന്‍ സര്‍വ്വശക്തനായ അല്ലാഹു ഒരു വ്യക്തിയെ തിരഞ്ഞെടുത്തു. മറ്റൊരു മനുഷ്യനോടും അത് ചെയ്യാന്‍ അല്ലഹു ആവശ്യപ്പെട്ടിട്ടില്ല. ഈ രണ്ട് കാര്യങ്ങളില്‍ ഒന്ന് ബലിയര്‍പ്പിക്കാന്‍ ഒരാള്‍ മതി, അത് അദ്ദേഹത്തിന്‍റെ മകന്‍. രണ്ടാമത്തേത്, സമ്പത്ത്, ബലിയര്‍പ്പിക്കാന്‍ അല്ലാഹു നമ്മോട് എല്ലാവരോടും ആവശ്യപ്പെട്ടു. നമുക്ക് ചെയ്യാന്‍ കഴിയാത്തത് ഒരു മനുഷ്യന് എങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് കാണിച്ചുതരാന്‍. നമുക്ക് രണ്ടാമത്തെ അലങ്കാരം ത്യാഗാര്‍പ്പണം ചെയ്യാന്‍ കഴിയുന്നതാണ്. കാരണം ഇബ്റാഹീം പരീക്ഷണം വിജയിച്ചു. സര്‍ശവ്വശക്തനായ അല്ലാഹു അദ്ദഹേത്തെ ഉമ്മത്ത് (ഒരു സമുദായം) എന്ന് വിളിച്ചു.
ഇവിടെ ഇതാ ഒരു വ്യക്തി ഒരു സമുദായ (ഉമ്മത്ത്) മായിരിക്കുന്നു. എന്ത്കൊണ്ടാണത്? കാരണം മുഴുവന്‍ ഉമ്മത്തിന്‍റെയും പരീക്ഷണം ഇബ്റാഹീം നബി വിജയകരമായി തരണം ചെയ്തിരിക്കുകയാണ്. ജീവതത്തിന്‍റെ അലങ്കാങ്ങളായ രണ്ടിലൊന്നിനെ ബലിഅര്‍പ്പിക്കാന്‍ അദ്ദേഹത്തോട് ആവിശ്യപ്പെട്ടു. നമ്മളോടാവട്ടെ രണ്ടാമത്തേതിനെ ബലി അര്‍പ്പിക്കാനാണ് ആവിശ്യപ്പെട്ടിട്ടുള്ളത്. അക്കാരണത്താല്‍ തീര്‍ച്ചയായും നാം ഒരു ഉമ്മത്ത് ആയത് പോലെ അദ്ദേഹവും ഒരു ഉമ്മത്ത് തന്നെ.
ഇബ്റാഹീം സ്വയം ഒരു സമുദായമായിരുന്നു. അദ്ദഹേം അല്ലാഹുവിന് വഴങ്ങി ജീവിക്കുന്നവനായിരുന്നു. ചൊവ്വായ പാതയില്‍ ഉറച്ചുനില്‍ക്കുന്നവനും. അദ്ദഹേം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല. (16:120)
വിവ. ഇബ്രാഹീം ശംനാട്