സമൃദ്ധിയുടെ വാതയാനങ്ങള്‍ തുറക്കുന്നവിധം

സമൃദ്ധിയുടെ വാതയാനങ്ങള്‍ തുറക്കുന്നവിധം
  • ഒക്ടോബർ 31, 2023
  • ഉസാമ മുഖ്ബില്‍

നിങ്ങള്‍ അങ്ങിങ്ങായി വിതറിയ കാരുണ്യത്തിന്‍റെ അല്ലെങ്കില്‍ നന്മയുടെ ചെറുവിത്തുകള്‍ വിലകുറച്ച് കാണരുത്. അത് പനപോലെ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ നിങ്ങള്‍ അമ്പരപ്പെട്ടേക്കും. എന്താണൊ നിങ്ങള്‍ ചുറ്റും വിതറുന്നത് അതാണ് തിരിച്ചുകിട്ടുക എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആ വടവൃക്ഷങ്ങളെ കൊയ്തെടുക്കാന്‍, നിങ്ങളുടെ കൈപ്പടം തുറന്നിരിക്കട്ടെ.

ഇരുപത്തിനാല് മണിക്കൂറും ഉപയോഗിക്കുന്ന മഹത്തായ സൗജന്യ സമ്മാനമാണ് നിങ്ങളുടെ ശ്വസനം. അതിനാല്‍, നന്നായി ജീവിക്കൂ. വേണ്ടത്ര മിടുക്കനാവൂ. ജീവിതം പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്വസനം ഒരിക്കലും വേഗത്തിലും ആഴമില്ലാത്തതുമാക്കരുത്.

—- —- —-

നിങ്ങള്‍ തീര്‍ച്ചയായും വലിയ സ്വപ്നം കാണുക. കാരണം നിങ്ങള്‍ ഒരു അതിസൂക്ഷമ ജീവിയായിട്ടല്ല നൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

—- —- —-

ചിലരുടെ വ്യാജമായ അഹംഭാവം നിങ്ങളെ വിട്ടുപോയാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ആശ്വാസങ്ങളും നഷ്ടപ്പെടുമെന്ന തോന്നല്‍ ഉണ്ടാക്കുന്നു, എന്നിട്ടും അവ വിട്ടുപോയ നിമിഷം കൊണ്ട് നിങ്ങള്‍ക്ക് എല്ലാ ആശ്വാസങ്ങളും ആരോഗ്യവും സമ്പത്തും ലഭിക്കുമെന്ന് അവര്‍ക്കറിയില്ല. നിങ്ങള്‍ മുന്നോട്ട് കുതിക്കുക; അവ പ്രേതങ്ങളുടെ നിഴലുകള്‍ മാത്രമാണ്.

—- —- —-

നിങ്ങള്‍ക്ക് മാനസികവും ആത്മീയവും ശാരീരികവുമായ ആരോഗ്യം ഇല്ലെങ്കില്‍ നിങ്ങളുടെ വമ്പിച്ച സമ്പാദ്യം കൊണ്ട് എന്ത് പ്രയോജനം?

—- —- —-

സമൃദ്ധിയോടെ ജീവിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കെ, ഉഛിഷ്ടങ്ങള്‍കൊണ്ട് ജീവിക്കുന്നത് എന്തിനാണ്?

—- —- —-

നിങ്ങള്‍ എത്രത്തോളം പ്രയത്നിക്കുകയും പ്രയാസപ്പെടുകയും ചെയ്യുന്നുവൊ, അത്രത്തോളം അവസാനം നിങ്ങള്‍ക്ക് സുഖം അനുഭവപ്പെടുന്നു.

—- —- —-

മഴയോടൊപ്പം വേദനയില്ല

—- —- —-

പിശുക്ക് വളരെ സ്ഥൂലവും അപകടകരവുമാണ്. നിങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുമ്പോള്‍, നിങ്ങള്‍ക്ക് ഒരു തവണ നഷ്ടപ്പെട്ടേക്കാം, എന്നിട്ടും നിങ്ങള്‍ രണ്ടുതവണ നേടും; നിങ്ങള്‍ പങ്കിടാത്തപ്പോള്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് തുടര്‍ന്ന്കൊണ്ടിരിക്കും.

—- —- —-

നാവ് എങ്ങനെ വിവേകത്തോടെ ഉപയോഗിക്കണമെന്ന് നിങ്ങള്‍ക്കറിയില്ലങ്കെില്‍, നിങ്ങളുടെ മൗനമാണ് മറ്റുള്ളവരുമായി പങ്കിടാന്‍ കഴിയുന്ന ഏറ്റവും നല്ല ദാനധര്‍മ്മം.

വിവ: ഇബ്റാഹീം ശംനാട്