ഹജജ് ദിനങ്ങളിലെ അനുഷ്ഠാനങ്ങള്‍

ഹജജ് തീര്‍ത്ഥാടനം മക്കയിലെ വിവിധ പ്രദേശങ്ങളില്‍, ഹിജ്റ കലണ്ടര്‍ പ്രകാരം, ദുല്‍ഹജജ് 8 മുതല്‍ 12 /13 വരെയുള്ള ദിവസങ്ങളില്‍ നടക്കുകയാണല്ളൊ?
പ്രസ്തുത ദിവസങ്ങളില്‍ ഹാജിമാര്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളുടെ പട്ടികയാണ് ചുവടെ. ഹാജിമാര്‍ക്കും ഹജ്ജിനെ കുറിച്ച് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പട്ടിക ഉപകാരപ്രദമായിരിക്കും.
ഹജജ് ദിനങ്ങള്‍ | ഹാജിമാര്‍ മിന, അറഫ:, മുസ്ദലിഫ എന്നിവടങ്ങളില്‍ ചെയ്യേണ്ട അനുഷ്ടാനങ്ങള്‍ |
---|---|
ദുല്‍ഹജജ് 08 | 1. ഹാജിമാര്‍ മീനായില്‍ എത്തിച്ചേരുക. അവിടെ രാപാര്‍ക്കുക. (യൗമു തര്‍വ്വിയ) 2. ദിനേനയുള്ള നമസ്കാരം കൃത്യ സമയത്ത് നിര്‍വഹിക്കുക. 3. ദുഹര്‍, അസര്‍, ഇഷ എന്നീ നമസ്കാരങ്ങള്‍ ചുരുക്കി (ഖസ്റ്) നമസ്കരിക്കുക. 4. ഖുര്‍ആന്‍ പാരായണത്തിലും ദിക്റിലും പ്രാര്‍ത്ഥനയിലുമായി സമയം ചിലവഴിക്കുക. 5. മിനയില്‍ രാപ്പാര്‍ക്കുക |
ദുല്‍ഹജജ് 09 | 1. സൂര്യോദയത്തിന് ശേഷം അറഫ: മൈദാനിയിലേക്ക് പുറപ്പെടുക. (യൗമു അറഫ:) 2. അറഫയില്‍ ദുഹര്‍ സമയത്ത്, ദുഹറും അസറും ജംഉം ഖസ്റുമായി നമസ്കരിക്കുക 3. സൂര്യസ്തമയം വരെ അറഫയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകുക. 4. സൂര്യസ്തമയത്തിന് ശേഷം അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് പുറപ്പെടുക. 5. ഒരു ബാങ്കും രണ്ട് ഇഖാമത്തുംകൊടുത്ത് മഗരിബ് 3 റകഅത്തും ഇശാ 2 റകഅത്തും മുസ്ദലിഫയില്‍വെച്ച് ചുരുക്കി നമസ്കരിക്കുക 6. രാപാര്‍ക്കലും ഫജ്ര്‍ നമസ്കാരവും കഴിഞ്ഞു മുസ്ദലിഫയില്‍ നിന്നു പുറപ്പെടുക. |
ദുല്‍ഹജ്് 10 | 1. ജംറത്ത് അഖബയില്‍ 7 പ്രാവിശ്യം കല്ളെറിയുക (യൗമു നഹ്ര്‍ ) 2. ബലി അറുക്കാനുള്ളവര്‍ അത് നിര്‍വ്വഹിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികളെ ഏല്‍പിക്കുക. 3. മുടി കളയുകയൊ മുറിക്കുകയൊ ചെയ്യുക. അതോടെ ഇഹ്റാമില്‍ നിന്ന് ഭാഗികമായി മുക്തമായി. 4. ത്വവാഫുല്‍ ഇഫാദ ചെയ്യാന്‍ ഹറമിലേക്ക് പോവുക 5. സഫാ മര്‍വക്കിടയില്‍ സഅ്യ് ചെയ്യുക 6. ദുഹര്‍, അസര്‍, ഇഷ എന്നീ നമസ്കാരങ്ങള്‍ യഥാസമയം 2 റഖഅതായി ചുരുക്കി നമസ്കരിക്കുക 7. മിനയില്‍ രാപ്പാര്‍ക്കുക |
ദുല്‍ഹജ്ജ് 11 | 1. ജംറത്തുസ്സുഗ്റയിലും ജംറത്തുല്‍വുസ്തയിലും ജംറത്തുല്‍ അഖബയിലും 7 ചെറുകല്ലുകള്‍ എറിയുക (അയ്യാുമ തശ്രീഖ്) 2. കല്ളേറിന് ശേഷം കഅ്ബക്ക് നേരെ തിരിഞ്ഞ് പ്രാര്‍ത്ഥിക്കുക 3. ദുഹര്‍, അസര്‍, ഇഷ എന്നീ നമസ്കാരങ്ങള്‍ യഥാസമയം 2 റഖഅതായി ചുരുക്കി നമസ്കരിക്കുക 4. മിനയില്‍ രാപ്പാര്‍ക്കുക |
ദുല്‍ഹജ്ജ് 12 | 1. ജംറത്തുസ്സുഗ്റയിലും ജംറത്തുല്‍വുസ്തയിലും ജംറത്തുല്‍ അഖബയിലും 7 ചെറുകല്ലുകള്‍ എറിയുക (അയ്യാുമ തശ്രീഖ്) 2. കല്ളേറിന് ശേഷം കഅ്ബക്ക് നേരെ തിരിഞ്ഞ് പ്രാര്‍ത്ഥിക്കുക 3. ദുഹര്‍, അസര്‍, ഇശ എന്നീ നമസ്കാരങ്ങള്‍ യഥാസമയം 2 റഖഅതായി ചുരുക്കി നമസ്കരിക്കുക 4. മിനയില്‍ രാപ്പാര്‍ക്കുക (ഹജ്ജിനോട് വിട പറയുന്നവര്‍, ദുല്‍ഹജ്ജ് 12ന് അസ്തമയത്തിന് മുമ്പായി മിനയില്‍ നിന്നും തവാഫ് വിദാഅ് നിര്‍വ്വഹിക്കാന്‍ ഹറമിലേക്ക് പുറപ്പെടുക. അല്ലാത്ത ഹാജിമാര്‍ മീനയില്‍ തന്നെ തങ്ങൂക.) |
ദുല്‍ഹജ്ജ് 13 | 1.ജംറത്തുസ്സുഗ്റയിലും ജംറത്തുല്‍വുസ്തയിലും ജംറത്തുല്‍ അഖബയിലും 7 ചെറുകല്ലുകള്‍ എറിയുക (അയ്യാുമ തശ്രീഖ്) 2. കല്ളേറിന് ശേഷം കഅ്ബക്ക് നേരെ തിരിഞ്ഞ് പ്രാര്‍ത്ഥിക്കുക 3. ദുഹര്‍ 2 റഖഅതായി ചുരുക്കി നമസ്കരിക്കുക 4. മക്കയോട് വിടപറയുന്നവര്‍ തവാഫ് വിദാഅ് (വിടവാങ്ങല്‍ തവാഫ്) നിര്‍വ്വഹിക്കാന്‍ ഹറമിലേക്ക് പുറപ്പെടുക. |