‘നമസ്കാരം’ എത്ര അനായസമാണീ ആരാധന!

ഖാലിദ് ബേഗ്
പ്രവാചകൻ്റെ കാലശേഷം രണ്ടാം ഉത്തരാധികാരിയായി സ്ഥാനാരോഹണം ചെയ്ത ഖലീഫ ഉമര്‍ (റ) തൻ്റെ കീഴുദ്ദ്യോഗസ്ഥന്മാര്‍ക്ക് അയച്ച സര്‍ക്കുലറുകളില്‍ ഒന്നില്‍ ഇങ്ങനെ നിര്‍ദ്ദേശിച്ചു:
ഇസ്ലാമിലെ സുപ്രധാന ആരാധന കര്‍മ്മമായ നമസ്കാരം താങ്ങളുടെ സത്വര ശ്രദ്ധയില്‍ ഉണ്ടായിരിക്കുമെന്ന് കരുതട്ടെ. നമസ്കാരത്തെ· ആര്‍ നന്നായി പരിഗണിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവൊ, അവര്‍ തങ്ങളുടെ ദീനിനെ സംരക്ഷിച്ചു. ആര്‍ അതിനെ അവഗണിച്ചുവൊ, അവര്‍ മറ്റു കാര്യങ്ങളെ അതിനെക്കാളേറെ അവഗണിക്കുകയാണ് ചെയ്യുക.
തുടര്‍ന്ന് ഉമര്‍ (റ) അഞ്ച് നേരത്തെ· നമസ്കാര സമയങ്ങളെ കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഇശാ സമസ്കാരത്തിന് മുമ്പായി മയങ്ങുന്നതിനെതിരെ കര്‍ശനമായ താക്കീത് നല്‍കുകയും ചെയ്തു. ഉദ്ധരണം, ഇമാം മാലിക്കിൻ്റെ മുവത്വ എന്ന ഗ്രന്ഥത്തില്‍ നിന്ന്. ഹദീസ് നമ്പര്‍ 5
ലോകം കണ്ട ഏറ്റവും മഹാനായ ഭരണാധികാരിയില്‍ നിന്നുള്ള ഈ കത്ത·് – നമുക്ക് അതിനെ രാജകീയ കല്‍പന എന്ന് വിളിക്കാം – കൂടുതല്‍ വിചിന്തനങ്ങള്‍ക്ക് നമ്മെ പ്രേരിപ്പിക്കുന്നു. കാരണം ഇസ്ലാമിക ശരീഅത്തിലെ ഏറ്റവും പ്രധാന്യമുള്ള ഒരു അനുഷ്ടാന കര്‍മ്മമാണ് നമസ്കാരം. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ നിത്യ ജീവിതത്തില്‍ അത് ഏറെ അവഗണിക്കപ്പെട്ടതായിട്ടാണ് കണ്ടുവരുന്നത്.
നമസ്കാരം ഇസ്ലാമിൻ്റെ സ്തംഭമാണ് എന്ന് പ്രാഥമിക സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പോലും നിശ്ചയമുള്ള കാര്യമാണ്. നമസ്കാരമെന്ന സുപ്രധാന സ്തംഭത്തെ· അഗണ്യകോടിയിലേക്ക് തള്ളിമാറ്റി ഒരാള്‍ക്ക് ഇസ്ലാമിക ജീവിതം കെട്ടിപ്പടുക്കാനൊ, ഇസ്ലാമിക സമൂഹത്തിന്‍െറ നിര്‍മ്മിതിക്കൊ, ഇസ്ലാമിക ഭരണത്തിൻ്റെ സംസ്ഥാപനത്തിനൊ സാധിക്കുകയില്ല എന്നത് നിസ്തര്‍ക്കമാണ്.
‘മിഅ്റാജ്’ രാവിലെ കല്‍പന
ഇസ്ലാമിലെ മറ്റ് ഏതൊരു നിര്‍ബന്ധ ബാധ്യതകളെ പോലെയല്ല നമസ്കാരത്തിൻ്റെ കല്‍പന വന്നിട്ടുള്ളത്. പ്രവാചകൻ്റെ സ്വര്‍ഗ്ഗാരോഹണ സംഭവമായ മഹത്തായ ‘മിഅ്റാജ്’ രാവില്‍ നല്‍കിയ അത്യസാധാരണമായ നടപടി ക്രമങ്ങളിലൂടെയാണ് നമസ്കാരം നമ്മില്‍ ബാധ്യതയായി തീര്‍ന്നിരിക്കുന്നതെന്ന കാര്യം ഒരിക്കലും വിസ്മരിക്കരുത്. അതിനാല്‍ തന്നെ നമസ്കാരം വിശ്വാസിയുടെ മിഅ്റാജാണ് എന്ന പരാമര്‍ശം എത്രമാത്രം അര്‍ത്ഥഗര്‍ഭമാണ് എന്ന് ആലോചിച്ച് നോക്കൂ.
അല്ലാഹുവിൻ്റെ ഭവനത്തിന് നേരെ തിരിഞ്ഞ് നില്‍ക്കുന്നതോടെ ആരംഭിക്കുന്ന നമസ്കാരം ലൗകിക കാര്യങ്ങളില്‍ നിന്നെല്ലാം തന്നെ മുക്തമാക്കി അല്ലാഹുവിൻ്റെ മുന്നില്‍ ഇങ്ങനെ പ്രഖ്യാപിക്കുന്നു: അല്ലാഹുവേ! നീ എത്ര പരിശുദ്ധന്‍, നിന്നെ വാഴ്തികൊണ്ട് ഞാനിതാ ആരംഭിക്കുന്നു. നിൻ്റെ നാമം അനുഗ്രഹീതമാണ്. നിൻ്റെ മഹത്വമാകട്ടെ അത്യുന്നതവും. നിന്നെ മാത്രം ആരാധിക്കുന്നതിലൂടെയല്ലാതെ ഒരാള്‍ക്കും ഒരു മഹത്വവുമില്ല.
നമസ്കാരവേളയില്‍ ഒരു വിശ്വാസി തുടര്‍ച്ചയായി നില്‍ക്കുകയും കുമ്പിടുകയും അല്ലാഹുവിനോട് ഏറ്റവും കൂടുതല്‍ അടുക്കുകയും ചെയ്യുന്നു. ഈ കര്‍മ്മങ്ങളെല്ലാം തന്‍െറ സൃഷ്ടാവിലേക്ക് അവനെ കൂടുതലായി അടുപ്പിക്കുകയും അവനില്‍ സ്നേഹത്തിൻ്റെയും അര്‍പ്പണമനോഭാവത്തിൻ്റെയും അനുസരണത്തിൻ്റെയും വികാരങ്ങള്‍ ഉദ്ദീപിക്കുകയും ചെയ്യുന്നു. സ്വര്‍ഗ്ഗാരോഹണ വേളയില്‍ അല്ലാഹുവിന്‍െറ മുന്നില്‍ പ്രവാചകന്‍ ചമ്രപ്പടിയില്‍ ഇരുന്നതിൻ്റെ പുനരാവിഷ്കരണമാണ് നമസ്കാരത്തിലെ ഇരുത്തമെന്ന ബോധം നമ്മെ ഭക്തി നിര്‍ഭരമാക്കേണ്ടതാണ്.
സൃഷ്ടാവുമായുള്ള സത്യവിശ്വാസിയുടെ ഈ അടുപ്പം നമുക്കുള്ള ഏറ്റവും വിലകൂടിയ സമ്മാനമായിട്ട് വേണം മനസ്സിലാക്കാന്‍. തൻ്റെ ജീവിതത്തിലെ എല്ലാ ശക്തിയുടേയും നന്മയുടേയും സ്രോതസ്സാണ് നമസ്കാരം. ജീവിതത്തിലെ എല്ലാ തെറ്റുകളില്‍ നിന്നും നന്മയിലേക്ക് നയിക്കുന്ന വെളിച്ചമാണത്. എല്ലാ പാപങ്ങളില്‍ നിന്നും അഴുക്കില്‍ നിന്നും ശുദ്ധീകരിക്കുന്ന നദീജലമാണത്.
ജീവിതത്തിലെ ക്ളേശകരമായ സന്ദര്‍ഭത്തില്‍ ശക്തിയുടേയും ആശ്വാസത്തിൻ്റെയും സ്രോതസ്സാണത്. മുസ്ലിമിൻ്റെ ജീവിതത്തെ ചിട്ടപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ദിനേനയുള്ള അഞ്ച് നേരത്തെ നമസ്കാരമാണ് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നമ്മുടെ യഥാര്‍ത്ഥ ആഹ്ളാദത്തിൻ്റെയും ആമോദത്തിൻ്റെയും ഉറവിടവും ആത്മീയതയുടേയും സ്വയം സംസ്കരണത്തിൻ്റെയും പരിപോഷണവും നമസ്കാരം തന്നെ. നമ്മുടെ എല്ലാ വിജയത്തിൻ്റെയും സ്വര്‍ഗ്ഗത്തിൻ്റെയും താക്കോലും നമസ്കാരമല്ലാതെ മറ്റൊന്നുമല്ല.
മറുവശത്ത·് നമസ്കാരത്തെ· അവഗണിക്കുക എന്നത് നരഗത്തിലേക്ക് എത്തിച്ചേരാനുള്ള വഴിയാണ്. നമസ്കാരത്തോട് അശ്രദ്ധകാണിക്കുന്നവര്‍ക്ക് നാശം എന്ന് ഖുര്‍ആന്‍ പറയുന്നു. വിശ്വാസിയേയും അവിശ്വാസിയേയും വേര്‍തിരിക്കുന്നത് നമസ്കാരമാണെന്ന് ഹദീസിലും പരാമര്‍ശിച്ചിട്ടുണ്ട്. ദീനിന്‍െറ സ്തംഭമാണ് നമസ്കാരമെന്നും അതിനെ നശിപ്പിച്ചവന്‍ ദീനിനെ നശിപ്പിച്ചുവെന്നും നബി (സ) പറഞ്ഞിരിക്കുന്നു. മരണാനന്തരം ആദ്യം ചോദ്യം ചെയ്യപ്പെടുന്ന കാര്യം നമസ്കാരമായിരിക്കുമെന്ന് മറ്റൊരു ഹദീസില്‍ കാണാം.
ഈ പരീക്ഷണത്തില്‍ ആര്‍ വിജയിച്ചുവൊ, തുടര്‍ന്ന് വരുന്ന എല്ലാ പരീക്ഷണങ്ങളിലും അവര്‍ വിജയിക്കാനാണ് സാധ്യത. ഈ പരീക്ഷണത്തില്‍ ആര്‍ പരാജയപ്പെടുന്നുവൊ അവര്‍ക്ക് അവശേഷിക്കുന്നവയില്‍ വിജയിക്കുവാനുള്ള സാധ്യത തീരെ ഇല്ളെന്ന് തന്നെ പറയാം. അത് കൊണ്ടാണ് നമസ്കാരത്തെ· അവഗണിക്കുന്ന ഒരാള്‍ക്ക് അല്ലാഹുവിൻ്റെ സംരക്ഷണം ലഭിക്കുകയില്ളെന്ന് ഒരു ഹദീസ് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ബോധപൂര്‍വ്വം നമസ്കാരത്തില്‍ ഉപേക്ഷ വരുത്തുന്ന ഒരാളുടെ കൊടും പാപം നമിത്തം അയാളുടെ എല്ലാ കുടുംബ ബന്ധവും സമ്പത്തും നശിച്ചത് തന്നെയാണെന്ന് ഹദീസ് നമ്മെ തെര്യപ്പെടുത്തുന്നു.
നമസ്കാത്തില്‍ ഉപേക്ഷ പാടില്ല
നമസ്കാരം നിര്‍ബന്ധമായും അനുഷ്ടിക്കേണ്ടതിനെ കുറിച്ച് ഖുര്‍ആനിലും ഹദീസിലും ധാരാളം പ്രേരണകളും ഉല്‍ബോധനങ്ങളുമെല്ലാം ഉണ്ടായിട്ടും, ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് നമസ്കാരം എങ്ങനെ അവഗണിക്കാന്‍ കഴിയുമെന്ന് അല്‍ഭുതപ്പെട്ടേക്കാം. വിശ്വാസിയാണെന്ന് അവകാശപ്പെടുകയും പതിവായി അഞ്ച് നേരം നമസ്കരിക്കുകയും ചെയ്യാത്ത· ഒരാളോട് നാം തീര്‍ച്ചയായും ഇങ്ങനെ ചോദിക്കേണ്ടതുണ്ട്:
നമസ്കാരത്തില്‍ ഉപേക്ഷ വരുത്താന്‍ എന്താണ് നിങ്ങളുടെ പക്കലുള്ള ന്യായീകരണം? അതിനെ കുറിച്ച് കൂടുതലായി ചിന്തിക്കുമ്പോള്‍ ഒരു തരത്തിലുള്ള ന്യായീകരണവും അയാളുടെ പക്കലില്ളെന്ന് ബോധ്യമാവും.
അസാധാരണമായ അതിൻ്റെ പ്രധാന്യ·െ കുറിച്ചൊ ബാധ്യതയെ കുറിച്ചൊ ഒരാള്‍ ബോധവാനല്ല എന്ന് വാദിക്കാന്‍ സാധ്യമല്ല. വിശുദ്ധ ഖുര്‍ആനൊ പ്രവാചക വചനങ്ങളൊ ജീവിത·ില്‍ ഒരിക്കല്‍ പോലും മറിച്ച് നോക്കാന്‍ കഴിയാ· ഹത ഭാഗ്യരായ മുസ്ലിങ്ങള്‍ക്ക് പോലും എല്ലാ പള്ളി മിനാരങ്ങളില്‍ നിന്നും അഞ്ച് നേരം മുഴങ്ങുന്ന ബാങ്കൊലി കേട്ടില്ല എന്ന് നടിക്കാന്‍ കഴിയുമൊ? ആ ബാങ്കൊലി ആവര്‍·നപൂര്‍വ്വം നമ്മെ ഓര്‍മ്മപ്പെടു·ുന്നതിതാണ്: നമസ്കാര·ിലേക്ക് വരൂ, വിജയ·ിലേക്ക് വരൂ എന്നാണ്. ലോക·ാകമാനമുള്ള പള്ളികളുടെ കിടപ്പ് മഹ·ായ ബാങ്കൊലിയുടെ ശബ്ദം ഒരിക്കലും നിലക്കാതെ പ്രവഹിക്കുന്നതായിട്ടാണ് കാണാന്‍ കഴിയുന്നത്്.
പ്രഭാതത്തിലെ ബാങ്കൊലി ഒരാള്‍ക്ക് ഇന്ത്യോനേഷ്യയില്‍ നിന്ന് ആരംഭിച്ച് ചെറിയ ഇടവേളക്ക് ശേഷം മലേഷ്യയിലും, ബംഗ്ളാദേശ്, ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍,ഇറാഖ്, സൗദി അറേബ്യ, ഈജ്പ്റ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ ആവര്‍ത്തിക്കുന്നു. 24 മണിക്കൂറിന് ശേഷം ഇന്ത്യോനേഷ്യയില്‍ പ്രഭാത നമസ്കാരത്തിന് ബാങ്ക് വിളിക്കുമ്പോള്‍, അങ്ങ് ആഫ്രിക്കയില്‍ ഇശാ നമസ്കാരത്തിന് ബാങ്ക് വിളിക്കുകയാണ്. ചേതോഹരവും പ്രാപഞ്ചികവും ശക്തവുമായ ഈ ദൈവിക വിളിയെ എങ്ങനെ നമുക്ക് അവഗണിക്കാന്‍ കഴിയും?
നമസ്കാരമെന്ന നമ്മുടെ ബാധ്യത നിര്‍വ്വഹിക്കുക വളരെ പ്രയാസകരമാണെന്നും അത് സമയം കൊല്ലുന്ന ഏര്‍പ്പാടാണെന്നും വാദിക്കുക ആര്‍ക്കും സാധ്യമല്ല. ഒരാള്‍ രോഗിയാവട്ടെ ആരോഗ്യമുള്ളവനാകട്ടെ, മഴയൊ വെയിലൊ ഉണ്ടാവട്ടെ, ഏത് സാഹചര്യത്തിലും നമസ്കാരമെന്ന ബാധ്യത നിര്‍വ്വഹിക്കാന്‍ ഇസ്ലാമിക ശരീഅത് വിശാലമാണ്. നില്‍ക്കാന്‍ കഴിയുന്നില്ളെങ്കില്‍ ഇരുന്ന് നമസ്കരിക്കാം. ഇരുന്ന് നമസ്കരിക്കാനും കഴിയുന്നില്ളെങ്കിലൊ? കിടന്ന് കൊണ്ട് അത് നിര്‍വ്വഹിക്കാം.
ഒരാള്‍ ചലനമറ്റ് നിശ്ചേതനായിട്ടാണ് കിടക്കുകയാണെങ്കിലൊ? സാധ്യമാവുന്ന ഏത് ആഗ്യ രൂപത്തിലും അയാള്‍ക്ക് അത് നിര്‍വ്വഹിക്കാം. യാത്രയിലാണെങ്കിലൊ? നാല് റകഅതിന് പകരം രണ്ട് റകഅത് മാത്രം മതി. ദിശ നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞില്ളെങ്കിലൊ? നിങ്ങളുടെ യുക്തിക്കനുസരിച്ച തീരുമാനത്തില്‍ എത്തിച്ചേരാം. വെള്ളം കൊണ്ട് അംഗ സ്നാനം ചെയ്ത് ശുദ്ധിയാവാന്‍ കഴിയാത്ത· അവസ്ഥയില്‍ പ്രതീകാത്മകമയി മണ്ണ് ഉപയോഗിച്ച് തയമ്മം ചെയ്ത് നമസ്കാരം നിര്‍വ്വഹിക്കാം. എന്തൊരു അനായസമാണീ നമസ്കാരം!
നമസ്കാരം ഒഴിവാക്കാനയി ചിലപ്പോള്‍ ആളുകള്‍ ഒഴിവ്കഴിവുകളില്‍ നിന്നെല്ലാം മുക്തമായി യുക്തിപരമായ ശ്രമങ്ങളും നടത്തിയേക്കാം. അപ്പോള്‍ അവര്‍ ഇങ്ങനെ ചോദിച്ചേക്കും. മനസ്സ് എല്ലാ സ്ഥലത്തും അലഞ്ഞ് തിരിയുമ്പോള്‍ നമസ്കാരം കൊണ്ട് എന്ത് പ്രയോജനം? അതെ, ഏകാഗ്രത കരസ്ഥമാക്കുകയല്ല, ഏകാഗ്രതക്കായി ശ്രമിക്കുകയാണ് നമ്മുടെ ഉത്തരവാദിത്വം. നമ്മള്‍ പരിശ്രമിക്കുമ്പോള്‍, ലളിതമായി നമ്മുടെ കര്‍ത്തവ്യം നിറവേറ്റുകയാണ് ചെയ്യുന്നത്.
മറ്റ് കുറ്റ കൃത്യങ്ങള്‍ ചെയ്യുന്ന ഒരാള്‍ നമസ്കരിച്ചിട്ട് എന്ത് നന്മയാണുള്ളത്? നമസ്കരിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നത് പോലെയുള്ള വൈരുധ്യാവസ്ഥയാണത്. നന്മയുടേയും തിന്മയുടേയും സമ്മിശ്രമാണ് നമ്മുടെ ജീവിതം . നന്മ ചെയ്യുന്നത് വര്‍ധിപ്പിക്കുകയും തിന്മ ചെയ്യുന്നത് കുറക്കുകയൊ ഒഴിവാക്കകയൊ ആണ് നമ്മുടെ ലക്ഷ്യം. എല്ലാ തിന്മയും ഒഴിവാക്കുന്നത് വരെ ഒരാള്‍ നന്മ ചെയ്യാതിരിക്കുക എന്നത് ഒരിക്കലും കരണീയമല്ല. ഏറ്റവും വലിയ കളവ് എന്ന് പറയുന്നത് പോലും നമസ്കാരത്തില്‍ ഉപേക്ഷ വരുത്തലാണെന്ന കാര്യം വിസ്മരിക്കരുത്.