സൂറത്ത് അല്‍മുഅ്മിനൂന്‍: വിജയ പരാജയങ്ങളുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന അധ്യായം

സൂറത്ത് അല്‍മുഅ്മിനൂന്‍: വിജയ പരാജയങ്ങളുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന അധ്യായം
  • നവംബർ 13, 2021
  • ഇബ്റാഹീം ശംനാട്

ജീവിതത്തില്‍ വിജയിക്കുക എന്നത് എല്ലാവരുടേയും തീവ്രാഭിലാഷമാണ്. പരാജയപ്പെടാന്‍ വിവേകമുള്ള ആരും ആഗ്രഹിക്കാറില്ല. വിജയിക്കാനുള്ള ത്വരകൊണ്ടാണ് പലരും പ്രചോദന ക്ളാസുകളില്‍ പങ്കടെുക്കുന്നത്. വിശുദ്ധ ഖുര്‍ആനും വിജയിക്കാനുള്ള തത്വവും സിദ്ധാന്തവും വ്യക്തമാക്കീട്ടുണ്ട്. അത് ഈ ലോകത്തും പരലോകത്തും വിജയിക്കാനുള്ള തത്വമാണ്. തത്വം ശരിയായാല്‍ അതിനനുസരിച്ച് നടപ്പാക്കുന്ന കാര്യങ്ങളും ശരിയാവും. കെട്ടിടത്തിന്‍്റെ പ്ളാന്‍ പിഴച്ചാല്‍ നിര്‍മ്മാണവും പിഴക്കുമല്ളൊ? അത്പോലെയാണ് തത്വവും പ്രയോഗവും. ജീവിത വിജയത്തിലേക്ക് വഴികാണിക്കുന്ന ഭൗതിക പ്രത്യയ ശാസ്ത്രങ്ങള്‍, അവ ഇഹലോക ജീവിതം മാത്രം പരിഗണിക്കുന്നതിനാല്‍ അവ തത്വത്തില്‍ തന്നെ പിഴച്ചിട്ടുണ്ട്.

ഇസ്ലാമിക കാഴ്ചപ്പാടില്‍, മനുഷ്യന്‍ ഇരു ലോക ജീവിതത്തിലൂം വിജയിക്കേണ്ടതുണ്ട്. അതിനായ് അവന്‍ പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണം. പാരത്രിക ജീവിതത്തില്‍ വിജയിക്കലാണ് പ്രധാനം. വിജയികളുടെ വിശേഷണങ്ങളും പരാജിതരുടെ സ്വഭാവങ്ങളും കൃത്യമായി വെളിപ്പെടുത്തുന്ന ഖുര്‍ആനിലെ ഒരു അധ്യായമാണ് സൂറത്ത് അല്‍മുഅ്മിനൂന്‍.  വിജയികളുടെ സ്വഭാവഗുണങ്ങള്‍ 1 മുതല്‍ 11 വരെയുളള സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. അത് ജീവിതത്തില്‍ നടപ്പിലാക്കുകയാണ് വിജയിക്കാനുള്ള മാര്‍ഗം. പരാജയപ്പെടാനുള്ള കാരണങ്ങള്‍ ഈ സൂറത്തിന്‍്റെ അവസാനത്തില്‍ വിവരിച്ചിരിക്കുന്നു. അതില്‍ പ്രധാനം ദൈവാസ്തിക്യ നിഷേധമാണ്.    

അല്ലാഹുവിന്‍്റെ  സന്ദശേം സ്വീകരിക്കാനും അത് അനുധാവനം ചെയ്യനും ആളുകളെ ക്ഷണിക്കുകയാണ് സൂറത്ത് അല്‍മുഅ്മിനൂന്‍്റെ കേന്ദ്രവിഷയം. ആ ക്ഷണം സ്വീകരിച്ച് വജയികളുടെ സവിശേഷ ഗുണങ്ങള്‍ സ്വാംശീകരിക്കുകയും അങ്ങനെ സ്വര്‍ഗ്ഗം അനന്തരമെടുക്കുന്ന സൗഭാഗ്യവന്മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടണമെന്നും നിഷേധികളുടെ വഴി സ്വീകരിച്ച് പരാജയപ്പെടരുതെന്ന മുന്നറിയിപ്പാണ് ഈ സൂറത്തിലെ മിക്ക സൂക്തങ്ങളും നമ്മെ ഉണര്‍ത്തുന്നത്.  അപ്പോലെ തൗഹീദിന്‍്റെ യാഥാര്‍ത്ഥ്യവും ശിര്‍ക്കിന്‍്റെ നിര്‍ത്ഥകതയും വിവിധ രൂപേണ സ്ഥാപിക്കുകയും ചെയ്യന്നു 118 സൂക്തങ്ങളുള്ള ഈ അധ്യായം.

ദൈവാസ്തിക്യത്തിന്‍്റെ പ്രഥമ തെളിവായി, മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ച് നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ് 12 മുതല്‍ 16 വരെയുള്ള സൂക്തങ്ങള്‍. ഇതില്‍ നിന്ന് പഠിക്കേണ്ട ഏറ്റവും പ്രധാന പാഠം നാം ജനന ശേഷം മരിക്കുമെന്നും പിന്നീട് വീണ്ടും ജനിക്കുമെന്നാണ്. മനുഷ്യ സൃഷ്ടിപ്പിനെ സംബന്ധിച്ച് ആധുനിക ശാസ്ത്രം പലതരം പഠനങ്ങള്‍ നടത്തിട്ടുണ്ടെങ്കിലും, നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഖുര്‍ആന്‍്റെ  ഈ വിവരണം  വിസ്മയാവാഹവും അത് മോറിസ് ബുക്കായി അടക്കമുള്ള പ്രഗല്‍ഭ ശാസ്ത്രജ്ഞരെ ഇസ്ലാമിലേക്ക് ആഘര്‍ഷിക്കുന്നതിന് നിമിത്തമായിട്ടുണ്ട്.  

ദൈവാസ്തിക്യത്തിന്‍്റെ ദ്വിതീയ തെളിവായി 17 ാം സൂക്തം മുതല്‍ 22 ാം സൂക്തം വരെ പ്രകൃതിയെയും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെയും നിരീക്ഷിക്കാനും പാഠം പഠിക്കാനും  ശക്തമായി നമ്മെ ഉണര്‍ത്തുന്നു. ശാസ്ത്രം പില്‍ക്കാലത്ത് കണ്ടത്തെിയ കാര്യങ്ങളാണ് ഖുര്‍ആന്‍ പറയുന്നത് എന്നത് അതിന്‍്റെ അമാനുഷികതയെ വെളിപ്പെടുത്തുന്നു. ഇതൊക്കെ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു ശക്തിക്ക് നമ്മെ പുനര്‍സൃഷ്ടിക്കാന്‍ കഴിയില്ല എന്ന് വിശ്വസിക്കുന്നത് എത്ര മൗഡ്യമാണെന്നാണ് ഖുര്‍ആന്‍ ചോദിക്കുന്നത്.

ദൈവാസ്തിക്യത്തിന്‍്റെ തൃതീയ തെളിവായി 23 ാം സൂക്തം 50 ാം സൂക്തം വരെ ചരിത്ര സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നു. സന്മാര്‍ഗ്ഗ ദര്‍ശനത്തിനായി നിയോഗിക്കപ്പെട്ട നൂഹ് നബിയുടെ ചരിത്രം പരാമര്‍ശിച്ചതിന് ശേഷം ഫിര്‍ഒൗനിന്‍്റെ  സമൂഹത്തിലേക്ക് നിയോഗിച്ച മൂസ, ഹാറൂന്‍ എന്നവരേയും അതിന് ശേഷം മര്‍യമിന്‍്റെ പുത്രനെയും അദ്ദഹത്തേിന്‍്റെ മാതാവിനെയും ഹൃസ്വമായി പ്രതിപാദിക്കുന്നു.  അതിന് ശേഷമുള്ള സൂക്തം മാനവ സമുദായത്തിന്‍്റെ ഐക്യത്തിന്‍്റെ പ്രഖ്യാപനമാണ്. “നിശ്ചയമായും ഇതാണ് നിങ്ങളുടെ സമുദായം; ഏകസമുദായം. ഞാനാണ് നിങ്ങളുടെ നാഥന്‍. അതിനാല്‍ എന്നോട് ഭക്തിയുള്ളവരാവുക.”  52

മതം പീഡനമല്ളെന്നും  ആരെയും അവരുടെ കഴിവിനധീതമായതിന് നാം നിര്‍ബന്ധിക്കുന്നില്ളെന്നു സൂക്തം (62) വ്യക്തമാക്കുന്നു.  തുടര്‍ന്ന് സൂക്തം (78) ല്‍ “അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നത്. പക്ഷേ, നന്നെക്കുറച്ചു മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.” എന്ന് ഒര്‍മ്മപ്പെടുത്തികൊണ്ട് ചിന്തയുടെ പ്രാധാന്യത്തിലേക്ക് ഈ അധ്യായം നമ്മൂടെ ശ്രദ്ധ തിരിക്കുന്നു.

മനുഷ്യന്‍ ഏറെ ചിന്തിക്കേണ്ട ഒരു ചോദ്യം ഖുര്‍ആന്‍ ഉയര്‍ത്തുന്നത് ഇങ്ങനെ:  ”നിങ്ങളെ നാം വെറുതെ സൃഷ്ടിച്ചതാണെന്നും നിങ്ങള്‍ നമ്മുടെയടുത്തേക്ക് മടക്കപ്പെടുകയില്ലന്നെുമാണോ നിങ്ങള്‍ കരുതിയിരുന്നത്?” 115.   ഇസ്ലാമിക വിശ്വാസം, അല്ലാഹുവിന്‍്റെ അനുഗ്രഹങ്ങള്‍, അവന്‍്റെ ദൂതന്മാരേയും അവരുടെ സന്ദശേത്തേയും കുറിച്ചുള്ള പരാമര്‍ശം, സന്ദശേം നിരാകരിച്ചാലുള്ള കഠിന ശിക്ഷ, നിരവധി പ്രാര്‍ത്ഥനകള്‍, ജിന്നിലും മനുഷ്യരിലുംപെട്ട പിശാചിനെ പ്രതിരോധിക്കാനുള്ള വഴി, ബഹുദൈവവിശ്വാസം തള്ളിപറയുന്ന സൂക്തങ്ങള്‍, നല്ലതിലൂടെ തിന്മയെ തടയുക  തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ സമ്മിശ്രമായി ഈ അധ്യായത്തില്‍ വിവരിച്ചിരിക്കുന്നു.

 ഇസ്ലാമിന്‍്റെ  അടിസ്ഥാന തത്വങ്ങളായ തൗഹീദ്, രിസാലത്, ആഖിറത്ത് എന്നിവയും ഈ അധ്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആരുടെ തുലാസ് ഭാരം തൂങ്ങുന്നുവോ അവരാണ് വിജയംവരിച്ചവര്‍ എന്നും ആരുടെ തുലാസ് ഭാരം കുറഞ്ഞുവൊ അവരാണ് പരാജിതരെന്നും  വ്യക്തമാക്കിയാണ് ഈ അധ്യായം അവസാനിക്കുന്നത്.  വിജയത്തിന്‍്റെ അധ്യായം എന്ന അര്‍ത്ഥത്തില്‍ സൂറത്ത് അല്‍ഫലാഹ് എന്നും ഖദ് അഫ്ലഹ (വിജയിച്ചിരിക്കുന്നു) എന്നും ഈ സൂറത്തിന് നാമകരണം ചെയ്യപ്പട്ടിട്ടുണ്ട്.