സൂറത്തു അര്‍റൂം: നാഗരികതയും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും അനുസ്മരിക്കുന്ന അധ്യായം

സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള നാഗരിക സംസ്കാരമാണ് റോമന്‍ സംസ്കാരം. ബി.സി.753 ലാണ് റോമന്‍ നഗരം നിര്‍മ്മിക്കപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമായിരുന്നു ലോകം ഭരിച്ചിരുന്നത് . ഇംഗ്ളണ്ട് മുതല്‍ ആഫ്രിക്ക വരേയും സിറയ മുതല്‍ സ്പെയിന്‍ വരേയും ലോകത്തെ സ്വാധീനിച്ചിരുന്നത് റോമന്‍ നിയമമായിരുന്നു. ആറാം നൂറ്റാണ്ടാവുമ്പോഴേക്കും ആഭ്യന്തര സംഘര്‍ഷം റോമിന്‍െറ അന്ത്യത്തിന് തുടക്കം കുറിച്ചിരുന്നു. ആദ്യകാലത്ത് റോം ഭരിച്ചിരുന്നത് രാജാക്കന്മാരായിരുന്നുവെങ്കിലും റോമന്‍ ജനത നഗരം ഭരിക്കാന്‍ തുടങ്ങിയത് മുതലാണ് അത് റോമന്‍ റിപ്പബ്ളിക്കായി മാറിയത്. ജനാധിപത്യത്തിന്‍്റെ ബാലപാഠം പഠിപ്പിച്ച രാജ്യമാണ് റോം.
കൃസ്താബ്ദം ആറാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ സാമ്രാജ്യമായിരുന്നു പ്രബലമായ എതിര്‍ കക്ഷി. അവര്‍ റോമക്കാരുമയി കടുത്ത ശത്രുതയിലായിരുന്നു. അഗ്നിയാരാധകരായ പേര്‍ഷ്യക്കാര്‍ ബഹുദൈവവിശ്വാസികളും റോമക്കാര്‍ ക്രൈസ്തവ മത വിശ്വാസികളുമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇസ്ലാം മക്കയില്‍ ഉദയം കൊള്ളുന്നത്. വേദത്തിന്‍െറ വാഹകരെന്ന നിലയില്‍ റോമക്കാരോടായിരുന്നു ഇസ്ലാമിന് ആഭിമുഖ്യമുണ്ടായിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പേര്‍ഷ്യയെ തോല്‍പിച്ച് റോം വിജയിക്കുമെന്ന ശുഭ വൃത്താന്തത്തോടെയാണ് ഖുര്‍ആനിലെ അര്‍റൂം എന്ന 30 ാം അധ്യായം ആരംഭിക്കുന്നത്.
സംഘര്‍ഷഭരിതമായ സമകാലീന സാഹചര്യത്തില്‍ ഖുര്‍ആന്‍ ക്രൈസ്തവതക്ക് ഇത്തരമൊരു ലൈക് കൊടുത്തതിലൂടെ, ഇത് കൂടാതെ വേറേയും പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ കാണാം, ലോക സമാധനത്തിനായി ഇരു മതങ്ങള്‍ക്കും കൈകോര്‍ക്കാമെന്ന് ഈ സൂറത് വിരല്‍ ചൂണ്ടുന്നു. ലോകത്തുടനീളം ഫാസിസത്തിന്‍െറ ധംഷ്ട്രങ്ങള്‍ സര്‍വ്വ മേഖലകളിലേക്കും വ്യാപിച്ച് കൊണ്ടിരിക്കുമ്പോള്‍ ക്രൈസ്തവരും മുസ്ലിങ്ങളും ഐക്യത്തോടെ അത്തരം കരാള ശക്തികളെ ചെറുത്ത് തോല്‍പിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള പ്രചോദനമായി ഈ അധ്യായത്തെ കാണുകയും പൊതുവിഷയങ്ങളില്‍ യോജിക്കുകയും ചെയ്യാവുന്നതാണ്.
പ്രശസ്ത ഖുര്‍ആന്‍ വ്യഖ്യാതാവ് അബുല്‍ അഅ്ല മൗദൂതി ഈ അധ്യായത്തിന്‍െറ വ്യാഖ്യാനത്തില്‍ ഇങ്ങനെ എഴുതുന്നു: ക്രിസ്ത്യാനികള്‍ എത്രതന്നെ ശിര്‍ക്കുപരമായ കാര്യങ്ങളില്‍ അകപ്പെട്ടുപോയിരുന്നുവെങ്കിലും, ഏകദൈവത്വത്തെ തങ്ങളുടെ മതത്തിന്‍്റെ അസ്തിവാരമായി സമ്മതിച്ചിരുന്നു. പരലോകത്തില്‍ വിശ്വസിക്കുകയും വെളിപാടിനെയും പ്രവാചകത്വത്തെയും സന്മാര്‍ഗജ്ഞാനത്തിന്‍്റെ ഉറവിടങ്ങളായി അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ നിലക്ക് അവരുടെ മതം മുസ്ലിംകളുടെ മതവുമായി സാദൃശ്യം പുലര്‍ത്തി. അതിനാല്‍, മുസ്ലിംകള്‍ക്ക് അവരോടനുഭാവമുണ്ടാവുകയും മുശ്രിക്കുകളാല്‍ അവര്‍ (ക്രൈസ്തവര്‍) തോല്‍പിക്കപ്പെടുന്നതില്‍ അസ്വസ്ഥരാവുകയും ചെയ്യക സ്വാഭാവികമായിരുന്നു. ……… അബിസീനിയന്‍ ഹിജ്റയുടെ ഘട്ടത്തില്‍, അബിസീനിയയിലെ ക്രൈസ്തവ രാജാവ് മുസ്ലിംകള്‍ക്ക് അഭയം നല്‍കിയതും അവരെ തിരിച്ചയക്കാനുള്ള മക്കാ മുശ്രിക്കുകളുടെ അപേക്ഷ നിരസിച്ചതുമൊക്കെ താല്‍പര്യപ്പെടുന്നത് മുസ്ലിംകള്‍ മജൂസികള്‍ക്കെതിരെ ക്രിസ്ത്യാനികളോട് ഗുണകാംക്ഷയുള്ളവരായിരുന്നുവെന്നാണ്.
ഈ ഗുണകാംക്ഷാപൂര്‍ണ്ണമായ ചരിത്ര പാരമ്പര്യത്തെ മുറുകെ പിടിക്കേണ്ട ആഗോള സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍കുന്നത്. ഇരു മതങ്ങളും ഇക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍ ഭൂഗോളം അഗ്നികുണഠമായി തീരാന്‍ അധികം സമയമെടുക്കുകയില്ല. അത്തരമൊരു കറുത്തദിനങ്ങള്‍ക്ക് കാത്തിരിക്കാതെ ഒത്തൊരുമിച്ച് വലത്പക്ഷ തീവ്രവാദികളെയും ഫാസിസ്റ്റ് ശക്തികളെയും നേരിടേണ്ട സമയമാണിത് എന്ന് ഈ അധ്യായം നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. മറ്റ് അധ്യായങ്ങളെ പോലെ വൈവിധ്യപൂര്‍ണ്ണവും ചിന്തോദ്വീപകവുമായ നിരവധി വിഷയങ്ങളും ഈ സൂറത്തില്‍ പ്രതിപാതിക്കുന്നുണ്ട്.
ദൈവിക ദൃഷ്ടാന്തങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതാണ് സൂറത് റൂമിലെ മറ്റൊരു സുപ്രധാന വിഷയം. സ്വന്തത്തെ സംബന്ധിച്ച് അവര്‍ ചിന്തിച്ചിട്ടില്ളേ എന്ന ചിന്താപ്രേരകത്തോടെ ആരംഭിക്കുന്ന 20 മുതല്‍ സൂക്തം 25 വരേയുള്ള സൂക്തങ്ങള്‍ ഇത്തരത്തിലുള്ള നിരവധി ദൃഷ്ടാന്തങ്ങളിലേക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. നിങ്ങളെ ദൈവം ഇണകളായി സൃഷ്ടിച്ചത്, ആകാശഭൂമികളുടെ സൃഷ്ടി, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം; അവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ളേ തുടങ്ങിയ സൂക്തങ്ങള്‍ ചിന്തയുടെ മര്‍മ്മങ്ങളിലേക്ക് നമ്മെ നയിക്കുന്നു. വീണ്ടും 46ാം സുക്തത്തില്‍ സന്തോഷ സൂചകമായി കാറ്റുകളെ അയക്കുന്നത് അവന്‍്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് എന്നും ഓര്‍മ്മപ്പെടുത്തുന്നു.
നാമെല്ലാവരും ആഴത്തില്‍ ചിന്തിക്കേണ്ട മറ്റൊരു സൂക്തവും ഈ അധ്യായത്തില്‍ കാണാം: “മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്‍്റെയെങ്കിലും ഫലം ഇവിടെ വെച്ചുതന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്കു മടങ്ങിയെങ്കിലോ? ” വിനാശത്തിലത്തെി നില്‍ക്കുന്ന നമുക്ക് ഒരു മുന്നറിയിപ്പും താക്കീതുമാണ് ഈ സുക്തം. നാം ജീവിക്കുന്ന സൗരയൂഥമുള്‍പ്പടെയുളള ഭൂമിയും പ്രപഞ്ചവും സര്‍വ്വനാശത്തെ നേരിട്ട് കൊണ്ടിരിക്കുമ്പോള്‍ അഗ്നി വിഴുങ്ങിയ വനത്തെ രക്ഷിക്കാന്‍ വെള്ളം ഒഴിക്കുന്ന ഒരു തവളയുടെ ശ്രമമെങ്കിലും നമുക്ക് നടത്തികൂടെ എന്നാണ് ഈ സൂക്തം നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ചുരുക്കത്തില്‍ മഹത്തായ നാഗരികതയും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും ഒപ്പത്തിനൊപ്പം കോര്‍ത്തിണക്കിയ ഒരു അധ്യായമാണ് 60 സൂക്തങ്ങളുള്ള ചെറുതെങ്കിലും ബൃഹ്ത്തയാ ഈ അധ്യായം.