വിജയികളായ സംരംഭകരുടെ ഗുണങ്ങള്‍

ഉപജീവനത്തിനായി വ്യാപാര വ്യവസായ സംരംഭങ്ങളില്‍ ഏര്‍പ്പെടുകയും പ്രയത്നിക്കുകയും വിജയിക്കുകയും ചെയ്യുന്ന നിരവധി പേരെ ചുറ്റും കാണാം. അവരില്‍ പൊതുവായി കണ്ട്വരാറുള്ള കുറേ ഗുണങ്ങളുണ്ട്. അത് നിരീക്ഷിച്ചാല്‍ നമുക്കും ആ മേഖലയില്‍ വിജയം കൈവരിക്കാന്‍ കഴിയും. അത്തരത്തില്‍പ്പെട്ട പ്രധാന ഗുണമാണ് ഒരു കാര്യത്തില്‍ ഉറച്ച തീരുമാനം എടുക്കാനുള്ള കഴിവ്. അതിന്‍്റെ അടിസ്ഥാനത്തിലാണ് സംരംഭകര്‍ മുന്നിട്ടിറങ്ങുന്നത്.
സംരംഭകര്‍ക്കുണ്ടാവേണ്ട മറ്റൊരു ഗുണമാണ് അപരനോട് ആശയ വിനിമയം ചെയ്യാനുള്ള വൈദഗ്ദ്ധ്യം. ഉപഭോക്താവിനെ ബോധ്യപ്പെടുത്താനുളള ശേഷിയാണത്്. അതിലൂടെ മാത്രമെ തന്‍്റെ ഉല്‍പന്നങ്ങളെ കുറിച്ച് ഉപഭോഗ്താവിനെ ബോധവല്‍കരിക്കാന്‍ കഴിയുകയുള്ളൂ. അത്പോലെ മറ്റൊരു ഗുണമാണ് മനുഷ്യബന്ധം സ്ഥാപിക്കാനും അത് വിള്ളലില്ലാതെ നിലനിര്‍ത്താനുമുള്ള കഴിവ്. എല്ലാതരത്തിലുംപെട്ട ഉപഭോക്താക്കളെ ആഘര്‍ഷിക്കാനുള്ള കഴിവുള്ളവര്‍ക്കെ, കച്ചവട രംഗത്ത് ശോഭിക്കാന്‍ കഴിയുകയുള്ളൂ.
വിജയിയായ സംരംഭകനുണ്ടായിരിക്കെണ്ട ഗുണമാണ് ക്രയത്മകമായി ചിന്തിക്കാനുള്ള കഴിവ്. ഭാവാനാ സമ്പന്നനായ ഒരാള്‍ക്ക് മാത്രമെ ഇന്നത്തെ മല്‍സരധിഷ്ടിത വിപണിയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുകയുള്ളൂ. വൈവിധ്യങ്ങളാണ് ഉപഭോഗ്താവിനെ ആഘര്‍ഷിക്കുന്ന പ്രധാന ഘടകം. കാലത്തിനനുസരിച്ച് പരിഷ്കരണങ്ങള്‍ നടപ്പിലാക്കിയില്ളെങ്കില്‍ വിപണിയില്‍നിന്ന് പുറംതള്ളപ്പെടും. വിപണിയിലെ പ്രവണതകള്‍ മനസ്സിലാക്കുകയും അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുകയും ചെയ്യേണ്ടതുണ്ട്.
ഭാവിയെ മുന്നില്‍കണ്ട് കൃത്യമായ ആസൂത്രണം ചെയ്യുക എന്നത് വിജയികളായ വ്യാപാരി വ്യവസായികളില്‍ കണ്ട്വരുന്ന ഗുണമാണ്. പരിഷ്കരണങ്ങള്‍ നടപ്പിലാക്കാന്‍ ആസൂത്രണത്തിലൂടെ സാധിക്കുന്നതായിരിക്കും. അതിന് ആ മേഖലയില്‍ പ്രാവിണ്യമുള്ളവരുമായി ചര്‍ച്ചചെയ്യുകയും സഹായം തേടുകയും ചെയ്യാവുന്നതാണ്. ആസൂത്രണം ചെയ്യാതെ മുന്നോട്ട് പോവുന്നത് പരാജയപ്പെടാനുള്ള തയ്യാറെടുപ്പിന്‍്റെ ഭാഗമാണ്.
വിജയികളായ സംരംഭകനുണ്ടായിരിക്കെണ്ട മറ്റൊരു ഗുണമാണ് അപകടം (Risk Management) തിരിച്ചറിയാനുള്ള കഴിവ്. ഒരു സംരംഭത്തിലേക്ക് ഉദ്യമിക്കുമ്പോള്‍, അതിലടങ്ങിയിരിക്കുന്ന വിവിധതരത്തിലുള്ള അപകടസാധ്യതകളെ സമര്‍ത്ഥനായ വ്യാപാരിക്ക് തിരിച്ചറിയാന്‍ കഴിയുന്നതാണ്. അതിനനുസരിച്ച് അതിനെ നേരിടാനുള്ള കര്‍മ്മപദ്ധതികള്‍ അയാള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതായിരിക്കും.കൈ നനയാതെ മീന്‍ പിടിക്കാന്‍ കഴിയാത്തത് പോലെ, റിസ്ക് ഏറ്റെടുക്കാതെ വിജയിക്കാന്‍ കഴിയില്ല. പക്ഷെ ബുദ്ധിപരമായ ആലോചനകള്‍ക്ക് ശേഷമായിരിക്കണം റിസ്ക് ഏറ്റെടുക്കേണ്ടത്.
ഏതൊരു സംരംഭം തുടങ്ങുമ്പോഴും പലതരം പരീക്ഷണങ്ങള്‍ നേരിടേണ്ടിവരുക സ്വാഭാവികമാണ്. അതിനെ ക്ഷമാപൂര്‍വ്വം തരണംചെയ്താല്‍ മാത്രമെ സംരംഭകന് വിജയിക്കാന്‍ കഴിയൂ. മറ്റൊരു ഗുണമാണ് ലാളിത്യവും അച്ചടക്കവും സമയത്തെകുറിച്ച ബോധവും. കേരളത്തിലെ ഒരു വ്യവസായ പ്രമുഖന്‍ ഗുജറാത്തി വ്യാപാരിയുടെ ക്ഷണപ്രകാരം അദ്ദേഹത്തിന്‍്റെ വീട് സന്ദര്‍ശിച്ചു. മലയാളി വ്യാപാരി ഗുജറാത്തി വ്യാപാരിയുടെ വീടും ജീവിതരീതിയും കണ്ട് അമ്പരന്ന്പോയി. അത്രയും ലളിതവും ആര്‍ഭാടമില്ലാത്തതുമായ ജീവിതവുമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഏത് സംരംഭത്തിലേക്കും കാലെടുത്ത്വെക്കുന്നതിന് മുമ്പേ, ഈ ഗുണങ്ങള്‍ ആര്‍ജ്ജിക്കാന്‍ ശ്രമിക്കുക.